'മമ്മൂക്കാ,കൊച്ചി പഴയ കൊച്ചിയല്ല..വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കംപ്ലീറ്റ് ഔട്ട്'; പികെ അബ്ദുറബ്
ജീവിക്കുന്നവർക്ക് കേരളത്തിലങ്ങോളം ഡിവൈഎഫ്ഐ ഉണ്ടായിട്ടും രക്ഷയില്ലെന്നും അബ്ദുറബ് പരിഹസിച്ചു.

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി പികെ അബ്ദുറബ്. കൊച്ചിയിലെ വിഷപ്പുകയ്ക്കെതിരെ നടൻ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ പ്രതികരണം പ്രതിപാദിച്ച് കൊണ്ടാണ് അബ്ദുറബിന്റെ ഫേസ്ബുക്ക് കുറിപ്പ്.
'മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല.നിങ്ങൾക്ക് ചുറ്റും ഇപ്പോൾ പരക്കുന്നത് വിഷപ്പുക മാത്രമല്ല, ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുർഗന്ധം കൂടിയാണത്', അബ്ദുറബ് കുറിച്ചു. വിഷപ്പുക ശ്വസിച്ചും, ശ്വാസം മുട്ടിയും കൊച്ചിയിൽ ജീവിക്കുന്നവർക്ക് കേരളത്തിലങ്ങോളം ഡിവൈഎഫ്ഐ ഉണ്ടായിട്ടും രക്ഷയില്ലെന്നും അബ്ദുറബ് പരിഹസിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
മമ്മൂക്കാ,കൊച്ചി പഴയ കൊച്ചിയല്ല..!ശ്വസിക്കേണ്ട വായു പോലും മലിനമാക്കപ്പെട്ടിരിക്കുന്നു. മഹാനഗരത്തിനു ചുറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി വിഷപ്പുക പടരുകയാണ്. ബ്രഹ്മപുരത്തെ തീ താനേയുണ്ടായതല്ല, അതിൻ്റെ പിന്നിൽ പാർട്ടി കരങ്ങളുണ്ട്... മമ്മൂക്കാ നിങ്ങൾക്ക് ചുറ്റും ഇപ്പോൾ പരക്കുന്നത് വിഷപ്പുക മാത്രമല്ല, ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ
ദുർഗന്ധം കൂടിയാണത്.
വിഷപ്പുക ശ്വസിച്ചും, ശ്വാസം മുട്ടിയും കൊച്ചിയിൽ ജീവിക്കുന്നവർക്ക് കേരളത്തിലങ്ങോളം DYFl ഉണ്ടായിട്ടും.. നോ രക്ഷ...! കേരളത്തിനൊരു
കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കമ്പ്ലീറ്റ്ലി ഔട്ട്. പാർട്ടി ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരുമ്പോൾ
ഒരെല്ല് കൂടുതലുണ്ടായിട്ടും, രണ്ട് ചങ്കുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല.
രണ്ടും വൈകല്യമാണ്. ജസ്റ്റ് റിമംബർ ദാറ്റ്...












Click it and Unblock the Notifications