അവതാര്‍ ജ്വല്ലറി ഉടമകള്‍ മുങ്ങി? 'തട്ടിപ്പ് കേസില്‍' നടന്‍ മമ്മൂട്ടി ജയിലിലാകുമോ?
കൊച്ചി: നടന്‍ മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡറായ അവതാര്‍ ജൂവല്ലറി സ്വര്‍ണ നിക്ഷേപ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയതായി പരാതി. സ്വര്‍ണ നിക്ഷേപത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം കേരളത്തിലെ എല്ലാ ഷോറൂമുകളും അഠച്ച് പൂട്ടി ഉടമകള്‍ മുങ്ങിയതായി പ്രചാരണം. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നത്.
അവതാറിന്റെ എല്ലാ ഷോറൂമുകളും ഉദ്ഘാടനം ചെയ്തതും ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമിന്‍ഫെ പ്രചാരണത്തിന് മുന്നില്‍ നിന്നതും മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ താരമൂല്യം പരമാവധി ഉപയോഗിപ്പെടുത്തിയാണ് അവതാര്‍ പരസ്യങ്ങള്‍ പുറത്തിറക്കിയത്. പരസ്യം വിശ്വസിച്ച് സ്വര്‍ണ നിക്ഷേപം നടത്തിയവരാണ് ഇപ്പോള്‍ തട്ടിപ്പിനിരയായത്.

മുങ്ങി
സ്വര്‍ണ നിക്ഷേപത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപ സ്വീകരിച്ച ശേഷം അവതാര്‍ ഉടമകള്‍ മുങ്ങിയതായാണ് റിപ്പോര്‍ട്ട്

അവസാനം
ഏറ്റവും ഒടുവില്‍ കൊച്ചി ലുലു മാളിലെ ജൂവല്ലറി ഷോറൂമും അടച്ചു പൂട്ടിയതായാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത്.

പരസ്യങ്ങള്‍
മമ്മൂട്ടിയെ ഉപയോഗിച്ചാണ് അവതാര്‍ ജൂവല്ലറി പരസ്യങ്ങള്‍ പുറത്തിറക്കിയത്

നിക്ഷേപം
സ്വര്‍ണ നിക്ഷേപ പദ്ധതികളുടെ പ്രചാരണത്തിനും മമ്മൂട്ടിയെ ഉപയോഗിച്ച്

കുടുങ്ങി
അവതാറിന്റെ പരസ്യത്തില്‍ വിശ്വസിച്ച് ആയിരക്കണക്കിന് പേരാണ് കബളിപ്പിയ്ക്കപ്പെട്ടത്

മമ്മൂട്ടിയ്‌ക്കെതിരെ
മമ്മൂട്ടിയ്‌ക്കെതിരെയും പരാതി നല്‍കാന്‍ തട്ടിപ്പിനിരയായവര്‍ ഒരുങ്ങുന്നത്രേ.

പരാതികള്‍
എടപ്പാള്‍ തൃശൂര്‍ കൊച്ചി പൊലീസ് സ്റ്റേഷനുകളിലായി തട്ടിപ്പിനിരയായ ഒട്ടേറെപ്പേര്‍ പരാതി നല്‍കിയിട്ടുണ്ട്

പൊന്നും പോയി
500 ഗ്രാം മുതല്‍ കിലോക്കണക്കിന് സ്വര്‍ണം വരെ നിക്ഷേപിച്ചവരുണ്ട്. പെണ്‍മക്കളുടെ കല്യാണ ആവശ്യത്തിനായി സ്വരൂക്കൂട്ടിയ സ്വര്‍ണം നഷ്ടമായവരും കൂട്ടത്തിലുണ്ട്.

വിദേശത്തും
കേരളത്തിന് പുറമെ അവതാറിന്റെ വിദേശത്തെ ജൂവല്ലറികള്‍ക്കും പൂട്ട് വീണതായാണ് വിവരം

2013ല്‍
2013 മുതലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അവതാര്‍ ഗ്രൂപ്പ് ജൂവല്ലറികള്‍ തുടങ്ങുന്നത്

ബ്രാന്‍ഡ് അംബാസിഡര്‍?
മമ്മൂട്ടിയുടെ താരമൂല്യം പരമാവധി പ്രയോജനപ്പെടുത്തിയാണ് അവതാര്‍ പരസ്യങ്ങള്‍ പുറത്തിറങ്ങിയത്.

ഇങ്ങനെ
അവതാറിന്റെ ശാഖകളില്‍ സ്വര്‍ണം ഏല്‍പ്പിച്ചാല്‍ പ്രതിമാസം പലിശ നിരക്കിലുള്ള സ്വര്‍ണം ലഭിയ്ക്കുമെന്നായിരുന്നു വാഗ്ദാനം

പരസ്യ വിവാദത്തില്‍
മുമ്പ് ഇന്ദുലേഖ സോപ്പിന്റെ പരസ്യവുമായി ബന്ധപ്പെട്ടും മമ്മൂട്ടി വിവാദത്തിലായിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും, പ്രീതി സിന്റയും മാഗി പരസ്യവുമായി ബന്ധപ്പെട്ട് വിവാദത്തിലായിട്ടുണ്ട്. ഒരു പ്രമുഖ കറിപൗഡര്‍ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിച്ച് കാവ്യ മാധവനും വിവാദത്തിലായി

ഒഴിവാക്കുമോ?
ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് താരങ്ങള്‍ ആ സ്ഥാപനങ്ങളെപ്പറ്റിയെങ്കിലും കുറഞ്ഞ പക്ഷം ഒന്ന്
പരസ്യം
മമ്മൂട്ടി അഭിനയിച്ച അവതാറിന്റെ പരസ്യം കാണൂ












Click it and Unblock the Notifications