കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം വാര്‍ത്ത, പിന്നെ സത്യം... മാധ്യമങ്ങളെ വിമര്‍ശിയ്ക്കാന്‍ മമ്മൂട്ടിയും രംഗത്ത്

Google Oneindia Malayalam News

കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ നേരിടുന്ന ഒരു കാലമാണിത്. ബിജു രാധാകൃഷ്ണന്റെ സിഡി യാത്രയെ 'ലൈവ്' ആയി പിന്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

മാധ്യമങ്ങളെ വിമര്‍ശിയ്ക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. എന്നാല്‍ പൊതുവേ സിനിമ താരങ്ങള്‍ അങ്ങനെ അധികം ചെയ്യാറില്ല.

ഇതൊന്നും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ബാധകമല്ലെന്ന് തോന്നുന്നു. മമ്മൂട്ടിയുടെ മാധ്യമ വിമര്‍ശം കേള്‍ക്കാം...

 പത്രഫോട്ടാഗ്രാഫറുടെ ശൈലി

പത്രഫോട്ടാഗ്രാഫറുടെ ശൈലി

ഇന്നത്തെ കാലത്ത് പത്രഫോട്ടാഗ്രര്‍മാരുടെ ശൈലി റിപ്പോര്‍ട്ടിങ്ങിലേയ്ക്കും കടന്നു വന്നിരിയ്ക്കുന്നു എന്നാണ് മമ്മൂട്ടിയുടെ നിരീക്ഷണം.

ആദ്യം ക്ലിക്ക്, പിന്നെ

ആദ്യം ക്ലിക്ക്, പിന്നെ

പത്രഫോട്ടോഗ്രാഫര്‍മാര്‍ ആദ്യം ക്ലിക്ക് ചെയ്യും, പിന്നെയാണ് ഫോക്കസ് ചെയ്യുക. അവരുടെ മുന്നിലെ സംഭവം പകര്‍ത്തുക എന്നതാണ് അവരുടെ ആദ്യത്തെ ലക്ഷ്യം.

 അതിലെന്താണ് പ്രശ്‌നം?

അതിലെന്താണ് പ്രശ്‌നം?

പത്ര ഫോട്ടോഗ്രാഫര്‍ ആദ്യം ക്ലിക്ക് ചെയ്യുകയും പിന്നീട് ഫോക്കസ് ചെയ്യുകയും ചെയ്യുന്നതില്‍ എന്താണ് പ്രശ്‌നം? റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫരും തമ്മിലുള്ള വ്യത്യാസം തന്നെ.

റിപ്പോര്‍ട്ടിങ്ങിലും

റിപ്പോര്‍ട്ടിങ്ങിലും

ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോ എടുക്കുന്നത് പോലെയാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് മമ്മൂട്ടിയുടെ പരാതി.

ആദ്യം വാര്‍ത്ത, പിന്നെ സത്യം

ആദ്യം വാര്‍ത്ത, പിന്നെ സത്യം

വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ ഇപ്പോള്‍ സംഭവിയ്ക്കുന്നത് ഇതാണത്രെ- ആദ്യം റിപ്പോര്‍ട്ടിംഗ് , പിന്നെ സത്യം.

വിവാദങ്ങള്‍ മാത്രം

വിവാദങ്ങള്‍ മാത്രം

കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍ സംവാദങ്ങള്‍ ഉണ്ടാകുന്നില്ല എന്ന അഭിപ്രായവും മമ്മൂട്ടിയ്ക്കുണ്ട്. വിവാദങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ എന്ന ആക്ഷേപവും.

വിലയിരുത്തല്‍

വിലയിരുത്തല്‍

ഇപ്പോള്‍ അഭിപ്രായങ്ങളെ കുറിച്ചല്ല, അഭിപ്രായം പറയുന്ന ആളെക്കുറിച്ചാണ് വിലയിരുത്തലുകള്‍ നടക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

കൈരളിയും മമ്മൂട്ടിയും

കൈരളിയും മമ്മൂട്ടിയും

കൈരളി-പീപ്പിള്‍ ചാനലുകളുടെ ചെയര്‍മാനാണ് മമ്മൂട്ടി. സ്വന്തം സ്ഥാപനത്തിലും കാര്യങ്ങള്‍ ഇങ്ങനെയല്ലേ എന്ന് മമ്മൂട്ടി കൂടി ഓര്‍ക്കുന്നത് നല്ലതാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നുണ്ട്.

എന്‍ഡോവ്‌മെന്റ്

എന്‍ഡോവ്‌മെന്റ്

മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്ന പിഎസ് ജോര്‍ജ്ജിന്‌റെ സ്മരാണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് സ്വീകരിയ്ക്കുകയായിരുന്നു മമ്മൂട്ടി. എകെ ആന്റണിയാണ് എന്‍ഡോവ്‌മെന്റ് നല്‍കിയത്.

പെരുമാറ്റ സംഹിത വേണം

പെരുമാറ്റ സംഹിത വേണം

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം ഒരു പെരുമാറ്റ സംഹിത ഉണ്ടാക്കണം എന്നാണ് എകെ ആന്റണി പറഞ്ഞത്. കിടമത്സരം അനാരോഗ്യകരമായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Mammootty and AK Antony criticise media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X