• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആരുമറിയാതെ മമ്മൂട്ടി ചെയ്യുന്നത്, വൈറലായി ബിഷപ്പിന്റെ പ്രസംഗം, തുടക്കം 25 വർഷത്തിന് മുമ്പ്, വീഡിയോ

മലയാളികളുടെ പ്രിയതാരമാണ് നടൻ മമ്മൂട്ടി. ഏത് തരത്തിലുള്ള കഥാപാത്രവും തന്റെ കൈയ്യിൽ ഭദ്രമാണെന്ന് ഇതിനോടകം തന്നെ അദ്ദേഹം തെളിയിച്ചതാണ്. വെള്ളിത്തിരയിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാളാണ് അദ്ദേഹം. മലയാളികൾ ഇതുവരെ അറിയാത്ത സാമൂഹിക സേവന രംഗത്തെ മമ്മൂട്ടിയുടെ ചില ഇടപെടലുകൾ വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 25 വർഷമായി അദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെകുറിച്ച് വിശദീകരിക്കുകയാണ് ഓർ‌ത്തഡോക്സ് സഭാ ബിഷപ്പ് ഡോ മാത്യൂസ് മാർ സേവറിയോസ്. മമ്മൂട്ടിയെ സാക്ഷി നിർത്തിയാണ് ബിഷപ്പിന്റെ പ്രസംഗം. മമ്മൂട്ടിക്ക് എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരവും ബിഷപ്പ് തന്നെ നൽകുന്നുണ്ട്. ബിഷപ്പിന്റെ വാക്കുകൾ ഇങ്ങനെ,

സജീവ ഇടപെടൽ

സജീവ ഇടപെടൽ

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന ആളാണ് നടൻ മമ്മൂട്ടിയെന്ന് മലയാളികൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണ്. ഒരു കലാകാരൻ എന്ന നിലയിൽ സമൂഹത്തോട് ചില ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് താൻ തിരിച്ചറിയുന്നതായി അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും മമ്മൂട്ടിയൊരു സൂപ്പർസ്റ്റാർ തന്നെയാണ് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോയും ബിഷപ്പിൻറെ വാക്കുകളും.

 25 വർഷങ്ങൾക്ക് മുമ്പ്

25 വർഷങ്ങൾക്ക് മുമ്പ്

25 വർഷങ്ങൾക്ക് മുമ്പാണ് പെയിൻ ആൻ‌റ് പാലിയേറ്റീവ് കെയർ എന്ന സംഘടന മമ്മൂട്ടി ആരംഭിക്കുന്നത്. നിശ്ചയദാർഢ്യത്തോടെ ഒറ്റ രാത്രി കൊണ്ട് സമാഹരിച്ച 25 ലക്ഷം രൂപകൊണ്ടാണ് സംഘടന ആരംഭിക്കുന്നതെന്ന് ബിഷപ്പ് പറയുന്നു. തീയേറ്ററിലെത്തി സിനിമ വിജയിപ്പിക്കുന്നവരുടെ കണ്ണീരൊപ്പാൻ ആ തുക എങ്ങനെ വിനിയോഗിക്കം എന്ന ചിന്തയിൽ നിന്നാണ് സംഘടന ആരംഭിക്കുന്നത്. വിവിധഘട്ടങ്ങളിലായി നിരവധി പേർക്കാണ് സഹായം ലഭിച്ചത്.

 വെളിച്ചത്തിന്റെ ലോകത്തേയ്ക്ക്

വെളിച്ചത്തിന്റെ ലോകത്തേയ്ക്ക്

കാഴ്ച എന്ന പദ്ധതിയാണ് രണ്ടാമത്തേത്. 2004-2005 കാലയളവിലാണ് അത് ആരംഭിക്കുന്നത്. പതിനായിരത്തിൽ അധികം നേത്ര രോഗികളാണ് കാഴ്ച പദ്ധതി വഴി ശസ്ത്രക്രിയ നടത്തി വെളിച്ചത്തിന്റെ ലോകത്തേയ്ക്ക് പിച്ചവെച്ചു തുടങ്ങിയത്. മമ്മൂട്ടിയുടെ നേതൃത്വത്തിൽ പത്തോളം ജീവകാരുണ്യ പദ്ധതികളാണ് നടത്തി വരുന്നതെന്ന് ബിഷപ്പ് വ്യക്തമാക്കുന്നു.

ഹൃദ്രോഗികൾക്കായി

ഹൃദ്രോഗികൾക്കായി

2008ലാണ് ഹൃദയസംബന്ധമായ രോഗങ്ങളാൽ വലയുന്നവർക്ക് കൈത്താങ്ങായി പുതിയപദ്ധതി ആരംഭിക്കുന്നു. നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയുമായി സഹകരിച്ച് 170 രോഗികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. ഹൃദയസ്പർശം പദ്ധതിയിലൂടെ 12 വയസിൽ താഴെയുള്ള 673 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തി നൽകി. വൃക്ക രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയ നടത്തുന്ന സുകൃതം പദ്ധതിയും അദ്ദേഹം മുന്നോട്ട് കൊണ്ടുപോകുന്നു.

വിദ്യാഭ്യാസ മേഖലയിലും

വിദ്യാഭ്യാസ മേഖലയിലും

ജീവൻ നിലനിർത്താൻ മാത്രമല്ല കരുത്തോടെ ജീവിക്കാൻ കൈത്താങ്ങാകുന്ന നിരവധി പദ്ധതികൾക്കും അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്. പ്ലസ് ടു പാസായ നിർധനരായ വിദ്യാർത്ഥികൾക്ക് തുടർ പഠനം നടത്തുന്നതിനായാണ് വിദ്യാമൃതം പദ്ധതി നടപ്പിലാക്കിയത് ഇതിനാണ്. വിവിധ വിഷയങ്ങളിൽ 30ൽ അധികം വിദ്യാർത്ഥികളാണ് പഠനം പൂർത്തിയായിരിക്കുന്നത്.

പൂർവികം

പൂർവികം

ആദിവാസി ക്ഷേമ പദ്ധതിയായ പൂർവികമാണ് മറ്റൊന്ന്. അട്ടപ്പാടി, ഇടമലക്കുടി, മംഗളം ഡാം തുടങ്ങിയ പ്രദേശങ്ങളിലായി 300ൽ അധികം ആദിവാസി വിഭാഗത്തിലെ കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെയെല്ലാം കെയർ ആന്റ് ഷെയർ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു കുടക്കീഴിൽ നിർത്തി മുന്നോട്ട് കൊണ്ടുപോവുകയാണ് മമ്മൂട്ടിയിപ്പോൾ.

രഹസ്യം ഇതാണ്

രഹസ്യം ഇതാണ്

അദ്ദേഹത്തിന് ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരവും ബിഷപ്പ് പറയുന്നു. ഒരു നേരം പോലും നിസ്താരം മുടക്കാത്തതാണ് അദ്ദേഹത്തിന്റെ ഈ ഊർജ്ജസ്വലതയുടെ രഹസ്യമെന്നാണ് ബിഷപ്പ് പറയുന്നത്. എത്ര തിരക്കിലും എത്ര ബിഗ് ബജറ്റ് സിനിമാ ചിത്രീകരണത്തിനിടയിലും അദ്ദേഹം നിസ്കാരം മുടക്കാറില്ല. മാത്രകമല്ല ഖുറാൻ പോലെ തന്നെ ബൈബിളുലേയും ഭഗവത്ഗീതയിലേയും കാര്യങ്ങൾ അദ്ദേഹത്തിന് മനപ്പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്മൂട്ടിയേക്കുറിച്ചുള്ള വാക്കുകളെ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.‌

വീഡിയോ

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ

റംസാൻ കാലത്ത് തിരഞ്ഞെടുപ്പ്; നേതാക്കൾക്ക് അതൃപ്തി, മുസ്ലീങ്ങൾക്ക് വോട്ട് ചെയ്യാനാകില്ലെന്ന് പരാതി

English summary
the speech of orthodox bishop about charity works doneby mammotty goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more