രമേഷ് പിഷാരടിയുടെ പിറന്നാള്‍ ഫ്രെയിമില്‍ കൈയടിച്ച് മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും; വൈറലായി ചിത്രങ്ങള്‍
മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും വളര്‍ന്നുവന്ന് ചലച്ചിത്ര മേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച കലാകാരനാണ് രമേഷ് പിഷാരടി. നടനും സംവിധായകനുമായി മലയാള സിനിമയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പിഷാരടിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന്. അന്ന് നിരവധി പേരാണ് പിഷാരടിക്ക് ആശംസകള്‍ അര്‍പ്പിച്ചത്. സ്വന്തം ആധാര്‍ കാര്‍ഡ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചായിരുന്നു പിറന്നാള്‍ ആശംസിച്ചവര്‍ക്ക് പിഷാരടി നന്ദി പറഞ്ഞത്.
അതേസമയം, ആധാര്‍ കാര്‍ഡിലെ പ്രായം വെളിപ്പെടുത്തുന്ന ഭാഗം മറച്ചുവെച്ചാണ് ഫേസ്ബുക്കില്‍ രമേഷ് പിഷാരടി തിരിച്ചറിയല്‍ രേഖ പങ്കുവെച്ചത്. എന്നാല്‍ താരത്തിന്റെ ലക്ഷക്കണക്കിന് ഫോളോവേഴ്സ് പ്രായം എത്രയാണെന്ന് കണ്ടെത്തുകയും ചെയ്തു. 1981 ല്‍ ജനിച്ച പിഷാരടിക്ക് കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് 44 വയസ് പൂര്‍ത്തിയായി. ഇക്കാര്യം പല ഫോളോവേഴ്സും കമന്റ് ബോക്സിലൂടെ വെളിപ്പെടുത്തുന്നുണ്ട്. പിറന്നാള്‍ ദിനത്തില്‍ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ പങ്കുവയ്ക്കാന്‍ കാണിച്ച പിഷാരടിയുടെ ധൈര്യത്തെ പലരും തമാശരൂപേണ അഭിനന്ദിക്കുകയും ചെയ്തു.

ഇപ്പോഴിതാ പിറന്നാള്‍ ദിനത്തിന്റെ പത്താം നാളില്‍ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് രമേഷ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലെ മനോഹരമായ സൗഹൃദത്തെ അടയാളപ്പെടുത്തുന്ന മൂന്നു ചിത്രങ്ങളാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. പിറന്നാള്‍ കേക്ക് മുറിക്കുന്ന ചിത്രങ്ങളില്‍ പിഷാരടിയുടെ ഒപ്പമുള്ളത് മെഗാസ്റ്റാര്‍ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനുമാണ്. എല്ലാവരും ചേര്‍ന്ന് ബര്‍ത്ത്ഡേ കളറായി ആഘോഷിക്കുന്ന ചിത്രങ്ങളാണ് പിഷാരടി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
മമ്മൂക്കയും കുഞ്ചാക്കോ ബോബനുമായുള്ള പിഷാരടിയുടെ അടുത്ത സൗഹൃദം മലയാള സിനിമയിലും ആരാധകര്‍ക്കിടയിലും ഏറെ പ്രശസ്തമാണ്. മമ്മൂട്ടിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും പിഷാരടി കേട്ടിട്ടുണ്ട്. 'മമ്മൂട്ടിയുടെ പിന്നാലെ നടക്കുന്നു' എന്ന രീതിയിലാണ് പല വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ഇതൊന്നും ഇരുവരും തമ്മിലുള്ള സൗഹൃദത്തെ ബാധിച്ചിട്ടില്ല.
ഇപ്പോള്‍, സിനിമയില്‍ നിന്ന് ചെറിയ ഒരിടവേള എടുത്ത മമ്മൂട്ടി, രോഗത്തില്‍ നിന്നും പൂര്‍ണമായി മുക്തി നേടി സിനിമകളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഈ അവസരത്തിലാണ് രമേഷ് പിഷാരടിയുടെ പിറന്നാള്‍ ചിത്രങ്ങളും വൈറലാകുന്നത്. പിഷാരടി കേക്ക് മുറിക്കുമ്പോള്‍ ഏറെ സന്തോഷത്തോടെ കയ്യടിക്കുന്ന മമ്മൂട്ടിയെ ചിത്രത്തില്‍ കാണാം. പിഷാരടിക്കും ഈ വിലയേറിയ സൗഹൃദത്തിനും നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്.
ആരാണ് കുഞ്ചാക്കോ ബോബന്റെയും രമേഷ് പിഷാരടിയും നടുക്ക് നില്ക്കുന്ന ചെറിയ പയ്യന് എന്നാണ് പലരും ചോദിക്കുന്നത്. കൂടുതല്‍ പേരും മമ്മൂട്ടിയുടെ ചിരിയെ പ്രശംസിച്ചാണ് കമന്റുകള്‍ ഇട്ടിരിക്കുന്നത്. ഈ പോസ്റ്റിനു താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവരും ചിത്രങ്ങള്‍ക്കു താഴെ രമേഷ് പിഷാരടിക്ക് ആശംസകള്‍ അറിയിക്കുന്നുണ്ട്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications