Get Updates
Get notified of breaking news, exclusive insights, and must-see stories!

പിറന്നാളിന് വിളിച്ചെന്ന് മോഹൻലാൽ, ഹൃദയത്തിലെ ബന്ധുവെന്ന് മമ്മൂട്ടി, വീരേന്ദ്രകുമാറിനെ ഓർത്ത് താരങ്ങൾ

കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ എംപി വീരേന്ദ്ര കുമാറിന്റെ മരണത്തിൽ അനുശോചന പ്രവാഹം. മലയാളത്തിലെ പ്രമുഖ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും വീരേന്ദ്ര കുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. എപ്പോഴും ഏറ്റവും അടുത്ത ഒരാളോട് എന്നത് പോലെ സ്‌നേഹത്തോടെ പെരുമാറിയിരുന്ന വ്യക്തി ആയിരുന്നു വീരേന്ദ്ര കുമാറെന്ന് മോഹന്‍ലാല്‍ ഓര്‍ത്തെടുക്കുന്നു. തന്റെ പിറന്നാളിന് പോലും അദ്ദേഹം വിളിച്ച് ആശംസ നേര്‍ന്നിരുന്നു. അവസാനം വിളിച്ചപ്പോള്‍ വയ്യ എന്നൊക്കെ പറഞ്ഞിരുന്നുവെന്നും എല്ലാം ശരിയാകുമെന്ന് താന്‍ പറഞ്ഞുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Recommended Video

cmsvideo
    Mammootty and Mohanlal pay tribute to MP Veerendra Kumar MP | Oneindia Malayalam

    വീരേന്ദ്ര കുമാർ തന്റെ ഹൃദയത്തിലെ ബന്ധു ആയിരുന്നുവെന്ന് മമ്മൂട്ടി അനുസ്മരിച്ചു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' വീരേന്ദ്രകുമാർ എന്ന പല ശിഖരങ്ങളും പല തലങ്ങളുമുള്ള ബഹുമുഖ പ്രതിഭ ഇനി നമ്മോടൊപ്പമില്ല. മലയാളിക്കും ഇന്ത്യൻ രാഷ്ട്രീയത്തിനും അദ്ദേഹം പലതുമായിരുന്നു. പക്ഷേ എനിക്ക് അദ്ദേഹം എന്റെ ഹൃദയത്തിലെ ബന്ധു ആയിരുന്നു. അദ്ദേഹത്തോട് സംസാരിച്ചിട്ട് അധികനാൾ ആയിട്ടില്ല. അസുഖമാണെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്നുള്ള ഒരു വിയോഗം പ്രതീക്ഷിച്ചില്ല.

    MPV

    പരിചയപ്പെട്ട ആദ്യനാൾ മുതൽ വല്ലാത്ത ആത്ബന്ധമായിരുന്നു ഞങ്ങളുടേത്. ഓരോ വേദികളിൽ, ഓരോ സന്ദരർഭങ്ങളിൽ, വീട്ടിലുമെല്ലാം ഞങ്ങൾ സുഹൃത്തുക്കളെപ്പോലെയായിരുന്നു. അദ്ദേഹത്തിന് എന്റെ പ്രായമായിരുന്നോ എനിക്ക് അദ്ദേഹത്തിന്റെ പ്രായമായിരുന്നോ എന്നെനിക്ക് അറിയില്ല. പക്ഷേ എപ്പോഴും ഞങ്ങൾ സമപ്രായക്കാരെപ്പോലെയായിരുന്നു. സംസാരിക്കുന്ന വിഷയത്തിൽ സാമ്യതകളുണ്ടായിരുന്നു.

    രാഷ്ടീയ രംഗത്തും സാഹിത്യരംഗത്തും സാമൂഹ്യരംഗത്തും പരിസ്ഥിതി രംഗത്തും ഒരുപാട് സംഭാവനകൾ അർപ്പിച്ച അദ്ദേഹം എന്നോട് വലിയ സൗഹൃദമാണ് കാട്ടിയത്. ഒരു സിനിമാ നടൻ എന്നതിൽ കവിഞ്ഞൊരു വാൽസല്യമുണ്ടായിരുന്നു, സ്നേഹവുമുണ്ടായിരുന്നു. ഒരു ബന്ധുത്വവുമുണ്ടായിരുന്നു അദ്ദേഹത്തിന്. അതാണ് എന്നെ ഏറ്റവുമധികം ഇപ്പോൾ വേദനിപ്പിക്കുന്നത്.

    ഏറ്റവും അടുത്ത ഒരു ബന്ധുവായിട്ടാണ് അദ്ദേഹത്തെ എപ്പോഴും ഉള്ളിൽ തോന്നിയത്. നാട്ടിലെയും വീട്ടിലെയും എല്ലാ കാര്യങ്ങളും അറിയുകയും എല്ലാം അറിയാൻ ആഗ്രഹിക്കുകയും ചെയ്ത ഒരാൾ. അങ്ങനെയുള്ളവരെയാണല്ലോ നമ്മൾ ഹൃദയം കൊണ്ട് ബന്ധുവെന്ന് വിളിക്കുന്നത്. എന്റെ ഏറ്റവും അടുത്ത ഒരു ബന്ധു, അല്ലെങ്കിൽ ഒരു ജ്യേഷ്ഠനോ അമ്മാവനോ പിതൃതുല്യനോ ഗുരുതുല്യനോ ആയ ഒരാൾ. ഒരിക്കലും മറക്കാൻ കഴിയാത്ത എന്റെ ഹൃദയത്തിലെ ബന്ധുവിന്, മഹാനായ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ''.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+