ഐഎസ്എൽ ഉദ്ഘാടന പരിപാടിയിൽ താരമായത് മമ്മൂട്ടി; സൽമാൻ ഖാനും അമ്പരുന്നു, വീഡിയോ വൈറലാകുന്നു...
കൊച്ചി: ഐഎസ്എല്‍ നാലാം സീസണ്‍ ഉദ്ഘാടന ചടങ്ങില്‍ തിളങ്ങി മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. ക്രിക്കറ്റ് ഇതിഹാസം സച്ചിൽ ടെണ്ടുൽക്കർ, നിതാ അംബാനി, കത്രീന കൈഫ്, സൽമാൻ ഖാൻ എന്നിവരായിരുന്നു മമ്മൂട്ടിക്ക് പുറമെ ഐസ്എൽ ഉദ്ഘാടന വേദിയിലെ താരങ്ങൾ. ലയാളത്തിന്റെ ടൈഗര്‍, ലയണ്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ട് ബോളീവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ആയിരുന്നു മമ്മൂട്ടിയെ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചത്. മാസ് ലുക്കിലുള്ള മമ്മൂട്ടിയുടെ വരവാണ് ഞെട്ടിച്ചത്. മാസ് ലുക്കില്‍ കൈയില്‍ പന്തുമായി ഗ്രൗണ്ടിലേക്ക് നടന്നുവന്ന മമ്മൂക്കയെ ആരാധകർ ആർപ്പുവിളികളും ഹർഷാരവുമായി സ്വീകരിക്കുകയായിരുന്നു.
ഇത് കണ്ട് സാക്ഷാൻ സൽമാൻ ഖാനും അന്ധാളിച്ചു നിന്നു. മമ്മൂട്ടിയുടെ വരവും ആരാധകർ നൽകിയ വരവേൽപ്പും കണ്ട് സൽമാൻ ഖാൻ അറിയാതെ പറഞ്ഞു പോയത് 'ഓ മൈ ഗോഡ്' എന്നാണ്. ബോളിവുഡ്, മോളിവുഡ്, ക്രിക്കറ്റ് സൂപ്പർ താരങ്ങൾ അമി നിരന്ന ചടങ്ങിലാണ് ഐഎസ്എൽ നാലാം സീസന്റെ ചടങ്ങ് കൊച്ചിയിൽ നടന്നത്. ഇതിലാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ താരമായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതിന് തൊട്ടു പിന്നാലെയാണ് മമ്മൂട്ടി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് ഇതും ആരാധകരെ ഇളക്കി മരിക്കാൻ കാരണമായി .

ഫോട്ടോസും വൈറലാകുന്നു
ഐഎസ്എല്‍ ഉദ്ഘാടനത്തിനെത്തിയ ബോളിവുഡ് താരങ്ങളോടൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്. ആരാധകർ ഈ ഫോട്ടോകൾ കൊണ്ടാടുകയാണ്. സൽമാൻ ഖാനോടൊപ്പം ഇരിക്കുന്ന ഫോട്ടോ മമ്മൂട്ടി തന്റെ സ്വന്തം പേജിൽ ഷെയർ ചെയ്തിട്ടുമുണ്ട്.

മമ്മൂട്ടിയെ പുകഴ്ത്തി ആരാധകർ
എന്നാൽ സൽമാൻ ഖാനുമായുള്ള മമ്മൂട്ടിയുടെ ഫോട്ടോ പങ്കുവെച്ചപ്പോൾ അതിനെ സിനിമയുമായി ബന്ധിപ്പിച്ചാണ് ആരാധകർ വ്യാഖഅയാനിക്കുന്നത്. മമ്മൂട്ടിയോടൊപ്പമുള്ള സൽമാൻ ഖാനെ കാണാതെ മമ്മൂട്ടിയെ പുകഴ്ത്തികൊണ്ടാണ് ഫോട്ടോകൾക്കെല്ലാം കമന്റ് വന്നിരിക്കുന്നത്. സാധാരണ ഗതിയിൽ തന്റെ സിനിമയുടെ പ്രൊമോഷൻ മമ്മൂട്ടി തന്റെ പേജിൽ ചെയ്യാറില്ല.

കൊൽക്കത്തയിലെ മത്സരം കൊച്ചിയിലേക്ക്
കൊൽക്കത്തയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഐഎസ്എൽ നാലാം സീസണിലെ ഉദ്ഘാടന മത്സരമാണ് കൊച്ചിയിലേക്ക് മാറ്റിയിരുന്നത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കേരളാ ബ്ലാസ്റ്റേഴ്സും എടികെ കൊൽക്കത്തയും തമ്മിൽ നവംബർ 17നു രാത്രി നടക്കേണ്ട മൽസരമാണ് കൊച്ചിയിലേക്കു മാറ്റിയിരുന്നത്. 2018 ഫെബ്രുവരി ഒൻപതിനു കൊച്ചിയിൽ നടക്കേണ്ട മൽസരത്തിന്റെ വേദി കൊൽക്കത്തയിലേക്കും മാറ്റുകയായിരുന്നു.

കൊച്ചിയെ ആവേശ കടലാക്കി
സച്ചിൻ തെൻഡുൽക്കർ, ചലച്ചിത്ര താരം മമ്മൂട്ടി, ഐഎസ്എൽ സ്ഥാപക ചെയർപേഴ്സൻ നിത അംബാനി തുടങ്ങിയവർക്കൊപ്പം ഉദ്ഘാടന മൽസരത്തിൽ ഏറ്റുമുട്ടുന്ന കേരളാ ബ്ലാസ്റ്റേഴ്സ്, എടികെ കൊൽക്കത്ത ടീമുകളുടെ ക്യാപ്റ്റൻമാരായ സന്ദേശ് ജിംഗാൻ, ജോർഡി ഫിഗറസ് മൊണ്ഡൽ എന്നിവരും വേദിയിലെത്തിയിരുന്നു. ഫിഫ അണ്ടർ 17 ലോകകപ്പിലെ ശുഷ്കിച്ച ഗാലറികളെ ഓർമയാക്കിമാറ്റി കലൂർ സ്റ്റേഡിയത്തിലേക്ക് പ്രവഹിച്ച പതിനായിരങ്ങൾ ഐഎസ്എൽ ആവേശത്തിന്റെ നേർക്കാഴ്ചയാകുന്നതിനും കൊച്ചി സാക്ഷിയായിരുന്നു.












Click it and Unblock the Notifications