പൊതുവേദിയില്‍ മുഖ്യമന്ത്രി മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷിച്ചു
തിരുവനന്തപുരം: മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് മുഖ്യമന്ത്രി വക പിറന്നാള്‍ ആഘോഷം. മമ്മൂട്ടി നേതൃത്വം നല്‍കുന്ന കാഴ്ച 2020 എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മമ്മൂട്ടിയെയും സദസ്യരെയും അമ്പരപ്പിച്ച് മുഖ്യമന്ത്രി കേക്ക് മുറിച്ചത്. സപ്തംബര്‍ ഏഴിന് ആയിരുന്നു മമ്മൂട്ടിയുടെ 63ാം ജന്മദിനം.
അതേ ദിവസം തന്നെയാണ് കാഴ്ച 2020 എന്ന പരിപാടിയുടെ പ്രഖ്യാപനവും ഉണ്ടാകുന്നത്. എല്ലാവര്‍ക്കും സൗജന്യ തിമിര ശസ്ത്രക്രിയ നടത്താനുള്ള പരിപാടിമാണ് മമ്മൂട്ടി വിഭാവനം ചെയ്തിരിക്കുന്നത്. സുശീലാ ജോര്‍ജ് നേതൃത്വം നല്‍കുന്ന യോശുവാ ചാരിറ്റബിള്‍ സൊസൈറ്റി, ഡോ.ടോണി ഫെര്‍ണാണ്ടസ് ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത് മുഖ്യമന്ത്രിയായിരുന്നു. മമ്മൂട്ടിയുടെ പിറന്നാള്‍ ആണെന്ന് അറിയാമായിരുന്ന സംഘാടകര്‍ നേരത്തെ തന്നെ കേക്ക് സംഘടിപ്പിച്ച് മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനും മമ്മൂട്ടിയുടെ പ്രസംഗത്തിനു ശേഷം സംഘാടകര്‍ പിറന്നാള്‍ ആഘോഷത്തിന്റെ കാര്യം അനൗണ്‍സ് ചെയ്തു.
മമ്മൂട്ടിക്ക് ജന്മദിന ആശംസകളോടെ മുഖ്യമന്ത്രി എന്നെഴുതിയ കേക്ക് മുറിച്ച് മമ്മൂട്ടി പിറന്നാള്‍ ആഘോഷവും കേമമാക്കി. മന്ത്രി കെ.ബാബു, എംഎല്‍എമാരായ ജോസഫ് വാഴയ്ക്കന്‍, ഹൈബി ഈഡന്‍ തുടങ്ങിയവരും നിരവധി ഫാന്‍സ് ക്ലബ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications