റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'
കൊച്ചി: സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ വീഡിയോ കോളില്‍ വിളിച്ച് നടന് മമ്മൂട്ടി. കഴിഞ്ഞ ദിവസം ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച് നല്കിയ വയനാട് ടൗണ്‍ഷിപ്പിലേക്ക് മമ്മൂട്ടി എത്തിയിരുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന റഫീഖ് തന്നെ അനുഗമിക്കുന്നതില്‍ മമ്മൂട്ടി പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയത് വലിയ വിവാദമായിരുന്നു.
ഇതോടെയാണ് മമ്മൂട്ടി റഫീഖിനെ വീഡിയോ കോളില്‍ വിളിച്ച് സംസാരിച്ചത്. മമ്മൂട്ടി തന്നോട് നേരിട്ട് സംസാരിച്ചിരുന്നു എന്ന് റഫീഖ് തന്നെ വ്യക്തമാക്കി. മനപൂര്‍വ്വം തന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി തന്നെ തന്നോട് പറഞ്ഞിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയുടെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. രൂക്ഷമായ സൈബര്‍ ആക്രമണവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.

'നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നത്? ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കും, മാറി നിന്നാല്‍ മതി' എന്നായിരുന്നു മമ്മൂട്ടി റഫീഖിനോട് പറഞ്ഞത്. മാധ്യമങ്ങളെല്ലാം നില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ നടപടി. എന്നാല്‍ ഇതിനോട് സംയമനത്തോടെ പ്രതികരിച്ച റഫീഖ് ഇത് സംബന്ധിച്ച വിവാദങ്ങളിലൊന്നും ഒരു തരത്തിലുള്ള പ്രകതികരണവും നടത്തിയിരുന്നില്ല.
മാത്രമല്ല മമ്മൂട്ടി ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്ക് വെക്കുകയും ചെയ്തിരുന്നു. റഫീഖിനെ പിന്തുണച്ച് നിരവധി പേരായിരുന്നു രംഗത്തെത്തിയത്. എത്ര വലിയ നടനാണെങ്കിലും പൊതുപ്രവര്‍ത്തകരെ മാനിക്കാനും അംഗീകരിക്കാനും തയ്യാറാകണം എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. റഫീഖ് വയനാട് ഉരുള്‍പൊട്ടല്‍ സമയം മുഴുവന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ആളാണ് എന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
അതിനിടെ തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി ടൗണ്‍ഷിപ്പിലേക്ക് എത്തിയെന്നതാണ് പ്രധാനമെന്നായിരുന്നു മന്ത്രി പി രാജീവ് പ്രതികരിച്ചത്. 'മമ്മൂട്ടിയെപ്പോലെ മഹാനായ ഒരു നടന് തിരക്കുകള്‍ക്കിടയിലും വയനാട്ടില്‍പ്പോയി അത് കാണണമെന്ന് തോന്നുന്ന മഹത്തായ മാതൃക നമുക്ക് ലോകത്തിന് മുന്നില്‍ കാഴ്ച വെയ്ക്കാനായി. അതാണ് പ്രധാനം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞൂവെന്ന് വെച്ച് ഉടന്‍ തന്നെ ആക്രമണം എന്നുപറഞ്ഞ് ഇറങ്ങേണ്ടതില്ല' രാജീവ് പറഞ്ഞു.
മമ്മൂട്ടിയെ പോലൊരാള്‍ അവിടെ ചെന്നതോട് കൂടി ലോകത്തിന് മുന്നില്‍ പദ്ധതിക്ക് കുറച്ചുകൂടി വിസിബിലിറ്റി വന്നിരിക്കുന്നു എന്നും അതില്‍ അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തുന്നു എന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.
റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മലയാളത്തിന്റെ മഹാനടന് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുക്കിയ ടൗണ്‍ഷിപ്പില്‍ എത്തിയത് എല്ലാവര്ക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോള്‍ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവര്ത്തകന് എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയില്‍ ജാഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്.
ഇത്തരം ഇടപെടലുകള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കണ്‍സേണ്‍ ആണ് മമ്മൂട്ടി എന്നോട് പങ്കുവെച്ചത്. ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ ടൗണ്‍ഷിപ്പില്‍ വരുന്നവരെ നമ്മള് അവിടെ ഉണ്ടെങ്കില്‍ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാല്‍ അത് മറ്റൊരു നിലയില്‍ വായിക്കപ്പെട്ടേക്കാം എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഇന്ന് ശ്രീ മമ്മൂട്ടി എന്നെ നേരില്‍ വിളിക്കുകയും ഈ കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ ശ്രീ മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കണ്‍സേണ്‍ വ്യക്തിപരമായി അപമാനിക്കുന്ന നിലയില്‍ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയില്‍ വഷളാക്കിയത് എന്നാണ് മനസ്സിലാക്കുന്നത്.
ഈ വിഷയത്തില്‍ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാല്‍ ഒരു സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്നേഹത്തിലും പുടുത്തുയര്‍ത്ത, ലോകത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ഒരു ഇടപെടലിന്റെ തിളക്കം കുറയ്ക്കുന്ന നിലയില്‍ ഈ വിവാദങ്ങള്‍ വളരരുത് എന്നാണ് എല്ലാവരോടും സ്നേഹത്തോടെ അഭ്യര്‍ത്ഥിക്കാനുള്ളത്.
മലയാളിയുടെ പ്രിയപ്പെട്ട നടനായി എല്ലാക്കാലവും നമ്മളെല്ലാം ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ശ്രീ മമ്മൂട്ടി നമ്മുടെ ടൗണ്‍ഷിപ്പിലെത്തിയത് വളരെ പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടെ. എല്ലാവരും വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മമ്മൂട്ടി മഹാനായ മലയാളിയാണ്. അദ്ദേഹം മനപൂര്‍വ്വം എന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നേരില്‍ തന്നെ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്.
ആ വലുപ്പത്തില്‍ എല്ലാവരും ഈ വിഷയം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമാണ് എല്ലാവരോടും അഭ്യര്‍ത്ഥിക്കാനുള്ളത്. ദുരന്തം ജീവിതം താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞാല്‍ പരിഭവങ്ങളും തര്‍ക്കങ്ങളും മാറ്റിവെച്ച് നമുക്ക് ചേര്‍ന്ന് നില്ക്കാന് എന്താണ് തടസ്സം.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications