തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? ഒടുവിൽ മമ്മൂട്ടി തന്നെ അത് വെളിപ്പെടുത്തുന്നു.. പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം; മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സിനിമാ താരങ്ങൾ കേരള രാഷ്ട്രീയത്തിൽ സജീവമല്ലേങ്കിലും ചില താരങ്ങൾ തങ്ങളുടെ രാഷ്ട്രീയം പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തവരാണ്. മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നിരവധി പേർ തങ്ങളുടെ രാഷ്ട്രീയ ചായ്വ് പരസ്യമാക്കിയിട്ടുണ്ട്. ചിലരാകട്ടെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പ്രഖ്യാപിച്ച് കഴിഞ്ഞു.
അതിനിടെ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ഇത്തവണ മത്സരത്തിന് ഇറങ്ങുമോ? പലപ്പോഴും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മമ്മൂട്ടി തിരഞ്ഞെടുപ്പ് ഗോദയിലേക്കെന്ന പ്രചരണം ഉണ്ടാകാറുണ്ടെങ്കിലും നടൻ ഇതുവരെ അത്തരം പ്രചരണങ്ങളോടൊന്നും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ മമ്മൂട്ടി തന്നെ മത്സരിക്കുമോയെന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

മമ്മൂട്ടിയുടെ സ്ഥാനാർത്ഥിത്വം
കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പ് കാലങ്ങളിൽ മമ്മൂട്ടിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പല വാർത്തകളും വന്നിരുന്നു.ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുന്ന പ്രത്യേകിച്ച് സിപിഎമ്മിനോട് അടുപ്പുള്ള മമ്മൂട്ടി എൽഡിഎഫ് സ്ഥാനാർത്ഥിയായി മലപ്പുറത്തും എറണാകുളത്തും എന്തിന് രാജ്യസഭയിലേക്ക് വരെ മത്സരിച്ചേക്കുമെന്നായിരുന്നു നേരത്തേ പ്രചരിച്ച റിപ്പോർട്ടുകൾ.

പ്രതികരിച്ചിരുന്നില്ല
എന്നാൽ അന്നൊന്നും ഇത്തരം അഭ്യൂഹങ്ങളോട് അദ്ദേഹം പ്രതികരിക്കാൻ പോലും തയ്യാറായിരുന്നില്ല. എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ മമ്മൂട്ടിയും മത്സരിക്കുമോയെന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചിലയിടങ്ങളിലായി ഉണ്ട്. പ്രത്യേകിച്ച് സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖർ തന്നെ അങ്കത്തിനിറങ്ങുന്നതിനാൽ.

നിലപാട് പറഞ്ഞു
എന്നാൽ രാഷ്ട്രീയവുമായി തന്റെ പേര് കൂട്ടിക്കെട്ടേണ്ടെന്ന് പറയുകയാണ് നടൻ . പുതിയ സിനിമയായ ദി പ്രീസ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് രാഷ്ട്രീയത്തിലുണ്ടോ മത്സരിക്കുമോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്.

മത്സരിക്കാനില്ലെന്ന്
തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ട്. എന്നാൽ തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ല, താനും ആരേയും സമീപിച്ചിട്ടില്ല. സജീവ രാഷ്ട്രീയത്തിലിറങ്ങാൻ തനിക്ക് താത്പര്യമില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മമ്മൂട്ടി വ്യക്തമാക്കി.

പ്രചരണത്തിന് ഇറങ്ങുമോ?
ഏതെങ്കിലും സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമോയെന്ന ചോദ്യത്തിന് എന്തിനെന്നായിരുന്നു മമ്മൂട്ടിയുടെ തിരിച്ചുള്ള ചോദ്യം. ഭാവിയിൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാമോയെന്ന ചോദ്യത്തിന് നിങ്ങളെന്തിനാണ് പ്രതീക്ഷിക്കുന്നത് ഞാനല്ലേ പ്രതീക്ഷിക്കേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു.

തമിഴ്നാട്ടിൽ
ഏന്റെ ഏറ്റവും വലിയ രാഷ്ട്രീയം ഞാൻ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നതാണ്, സിനിമ.
തമിഴ്നാട്ടിൽ നടൻമാർ കൂട്ടത്തോടെ രാഷ്ട്രീയത്തിൽ ഇറങ്ങുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് കേരളത്തിൽ അത് നടക്കുമെന്ന് താൻ കരുതുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.
വീണ്ടും ട്വിസ്റ്റ്; പാലക്കാട് ഷാഫി പറമ്പിൽ ഇല്ല?മുഹ്സിനെതിരെ പട്ടാമ്പിയിൽ? എവി ഗോപിനാഥ് പാലക്കാട്?
ഇരിക്കൂറില്‍ സജീവ് ജോസഫിനെ ഇറക്കാന്‍ കോണ്‍ഗ്രസ്? വേണുഗോപാലിന്റെ പിന്തുണ, ചങ്ങനാശ്ശേരിയില്‍ ഫോര്‍മുല!
പാര്‍ട്ടിയാണ് തീരുമാനിക്കുക; ഊഹാപോഹങ്ങള്‍ വിഴുങ്ങി അഭിപ്രായം പറയരുത്, പ്രതിഷേധങ്ങള്‍ തള്ളി സിദ്ദീഖ്
ബോളിവുഡ് നടി സ്വര ഭാസ്കറിന്റെ ഇതുവരെ പുറത്തുവരാത്ത ചിത്രങ്ങള്‍