Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി വിളിച്ച് പറഞ്ഞു.. അവസാനത്തെ ടെസ്റ്റും പാസായടാ.. : സ്കാനിങ് ഉള്‍പ്പെടെ സകല റിപ്പോർട്ടും നെഗറ്റീവ്

മമ്മൂട്ടിയുടെ അസുഖം ഭേദമായെന്ന വാർത്ത മലയാളികളെ ഒന്നടക്കം സന്തോഷത്തിലാഴ്ത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടി സുഖം പ്രാപിച്ചെന്ന വാർത്ത പുറം ലോകം അറിയുന്നത്. താരം സുഖം പ്രാപിച്ച് വരുന്നതിന്റെ സൂചനകള്‍ സഹോദര പുത്രനും നടനുമായ അഷ്കർ സൌദാന്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

മോഹന്‍ലാലുമായി വർഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കയില്‍ നടക്കുന്നതിന് ഇടയിലായിരുന്നു മമ്മൂട്ടി അസുഖ ബാധിതനാകുന്നത്. ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം ചെന്നൈയില്‍ തുടർന്ന് ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു.

mammooty

മമ്മൂട്ടിയുടെ അസുഖം ഭേദമായെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ കലാ-സാംസ്കാരികം, രാഷ്ട്രീയം തുടങ്ങിയ സമൂഹത്തിന്റെ നാനാ തുറകളില്‍നിന്നുള്ളവ്വർ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ട് വന്നു. മറ്റ് അടിക്കുറിപ്പുകളൊന്നും ഇല്ലാതെ ഫേസ്ബുക്കിൽ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചത്.

മമ്മൂട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് നടി മാലാ പാർവതിയും വ്യക്തമാക്കി. ഇപ്പോൾ അദ്ദേഹം പൂർണ ആരോഗ്യവാൻ ആണ്. അസുഖം മാറുന്നത് വരെ ഒരു ആശങ്കയുണ്ടായിരുന്നു. ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും, ശ്രുശൂഷിച്ച എല്ലാവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം. - മാലാ പാർവതി പറഞ്ഞു.

സ്കാനിങ് റിപ്പോർട്ട് അടക്കമുള്ള എല്ലാ റിസല്‍ട്ടുകളും നെഗറ്റീവ് ആണെന്നാണ് അറിഞ്ഞത്. സെപ്റ്റംബർ ഏഴാം തീയതി പിറന്നാൾ ആണല്ലോ അപ്പോൾ വരും. മഹേഷ് നാരായണന്റെ പടത്തിൽ ജോയിൻ ചെയ്യുമെന്നാണ് പ്രതീക്ഷ. എന്ന് മടങ്ങിവന്നാലും പ്രശ്നം ഇല്ല. അസുഖം മാറി എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷമെന്നും മാലാ പാർവതി കൂട്ടിച്ചേർത്തുന്നു.

ടെസ്റ്റ് റിസല്‍ട്ട് വന്നതിന് പിന്നാലെ വിവരം മമ്മൂട്ടി തന്നെ വിളിച്ച് പറഞ്ഞ കാര്യം വികെ ശ്രീരാമനും ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി വിളിക്കുമ്പോള്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന ശ്രീരാമന്‍ സൂപ്പർ താരത്തിന് മറുപടിയും രസകരമായ രീതിയിലാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ?

"ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല് .ഇതിൻ്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. "

കാറോ ?

"ഡ്രൈവൻ വീട്ടിപ്പോയി. ഇന്ദുചൂഡൻ് സ് പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ് , അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു. അപ്പ അവൻ പോയി..''

ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ

"എന്തിനാ?"

അവസാനത്തെ ടെസ്റ്റും പാസ്സായട
"ദാപ്പോവല്യേ കാര്യം ? ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു." നീയ്യാര് പടച്ചോനോ?
"ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ"

"എന്താ മിണ്ടാത്ത്. ?" ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.

യാ ഫത്താഹ്
സർവ്വ ശക്തനായ തമ്പുരാനേ
കാത്തു കൊള്ളണേ !
- വികെ ശ്രീരാമന്‍ കുറിച്ചു.

മമ്മൂട്ടി സുഖം പ്രാപിച്ചതിന് പിന്നാലെ മറ്റ് വിവിധ പ്രമുഖർ നടത്തിയ പ്രതികരണങ്ങള്‍ ഇങ്ങനെ..

ജോണ്‍ ബ്രിട്ടാസ്

നോവിന്റെ തീയിൽ മനം കരിയില്ല...
പരീക്ഷണത്തിന്റെ വാൾ വീശലുകളിൽ പതറുകയുമില്ല...
വീശുന്ന കൊടുങ്കാറ്റുകൾ ചിരികൊണ്ടു നേരിടും...
പെയ്യുന്ന പേമാരികൾ മുറിച്ചു നടക്കും... ആത്മവിശ്വാസത്തിന്റെ
പാറമേൽ ഉറച്ചുനിന്നു തലയുയർത്തും...
പ്രിയപ്പെട്ട മമ്മൂക്കാ ....
ഇനി എത്രയോ കാതങ്ങൾ ഞങ്ങളുടെ കരം പിടിച്ചു മുന്നേറാനുണ്ട് ...
അഭിനയമികവിന്റെ എത്രയോ ഭാവതലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു ..
ഒത്തിരി സന്തോഷത്തോടെ ..
നിറഞ്ഞ സ്നേഹത്തോടെ..

കെസി വേണുഗോപാല്‍

ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി വീണ്ടും ഊർജസ്വലനായി നമുക്കിടയിലേക്ക് വരുന്നുവെന്ന വിവരം അത്യധികം സന്തോഷത്തോടെയാണ് കേൾക്കുന്നത്. കോടിക്കണക്കിന് മനുഷ്യരുടെ പ്രാർത്ഥനകൾക്കും വൈദ്യശാസ്ത്രത്തിനും ഒരുപാടൊരുപാട് നന്ദി. ഒരു തിരിച്ചുവരവ്, ഈ ചിരി. അത്രത്തോളം ആഗ്രഹിച്ചിരുന്നല്ലോ നമ്മൾ. വേഗം വരിക.

കെ സുരേന്ദ്രന്‍

മലയാളത്തിന്റെ മഹാനടൻ പ്രേക്ഷകലക്ഷങ്ങളുടെ പ്രിയതാരം മമ്മൂട്ടി ചെറിയ ഇടവേളയ്ക്കു ശേഷം പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തുന്നു എന്ന വാർത്ത ഏറെ സന്തോഷമുളവാക്കുന്നതാണ്. ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+