മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ
മമ്മൂട്ടി വയനാട് ടൌണ്‍ഷിപ്പ് സന്ദർശിച്ചതുമായി ബന്ധപ്പെട്ട ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് ബിഗ് ബോസ് താരം അഖിൽ മാരാർ. 6 മാസം കൊണ്ട് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഒന്നര വർഷത്തിലധികം നീട്ടി തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ചെയ്തു കൊടുത്തിട്ട് മഹത്വം വിളമ്പരുതെന്ന് അഖിൽ വിമർശിച്ചു..5000 കോടി പ്രളയത്തിനു പിരിച്ചു പുട്ടടിച്ചത് കൊണ്ടാണ് വയനാട്ടിലെ ദുരന്തം വിറ്റ് തിന്നാൻ പിണറായിയെ സമ്മതിക്കരുത് എന്ന് താൻ ഉൾപ്പെടെ തീരുമാനിച്ചത് എന്നും അന്നുയർത്തിയ പ്രതിഷേധങ്ങളുടെ കൂടെ ഫലമാണ് കട്ട് തിന്നതിന്റെ അളവ് കുറച്ചു കെട്ടി ഉയർത്തിയ മഹിമ പറയുന്നതെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപായം വായിക്കാം
'വയനാട്ടിൽ ചെന്ന മമ്മൂക്കയുടെ കൂടെ നടന്ന ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ അദ്ദേഹം പറഞ്ഞു.. എന്ന വിഷയത്തിൽ മമ്മൂക്കയെ തെറി വിളിക്കുന്ന സഖാക്കൾ അറിയാൻ...
വയനാട് ദുരന്തം ഉണ്ടായപ്പോൾ ഇന്നാട്ടിലെ ജനം പിരിച്ചു നൽകിയ 770 കോടി രൂപ കൈയിൽ വെച്ചിട്ട്.. 6 മാസം കൊണ്ട് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഒന്നര വർഷത്തിലധികം നീട്ടി.. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ചെയ്തു കൊടുത്തിട്ട് മഹത്വം വിളമ്പരുത്..5000 കോടി പ്രളയത്തിനു പിരിച്ചു പുട്ടടിച്ചത് കൊണ്ടാണ് വയനാട്ടിലെ ദുരന്തം വിറ്റ് തിന്നാൻ പിണറായിയെ സമ്മാതിരിക്കരുത് എന്ന് ഞാൻ ഉൾപ്പെടെ തീരുമാനിച്ചത്. അന്നുയർത്തിയ പ്രതിഷേധങ്ങളുടെ കൂടെ ഫലമാണ് കട്ട് തിന്നതിന്റെ അളവ് കുറച്ചു കെട്ടി ഉയർത്തിയ മഹിമ പറയുന്നത്.

ഇനി 760 കോടിയിൽ നിലവിൽ 165 കോടി ചിലവിട്ടു.. വീട് വെച്ചു കൊടുക്കാം എന്ന് പറഞ്ഞവരോട് പണം ആവശ്യപ്പെട്ടത് കൊണ്ടാണ് വാഗ്ദാനം ചെയ്ത ആർക്കും വയനാട്ടിൽ വീട് കൊടുക്കാൻ പറ്റാത്തിരുന്നത്.. റിപ്പോർട്ടർ ചാനല് പണിഞ്ഞ ടൗൺഷിപ് വയനാട്ടിൽ ആരെങ്കിലും കണ്ടോ..? ബോബി ചെമ്മണൂർ പറഞ്ഞു 100 വീട് ആരെങ്കിലും കണ്ടോ..?
യൂസഫലി പറഞ്ഞ 100 വീട് ആരെങ്കിലും കണ്ടോ..? KG എബ്രഹാം (ക്രൗൺ പ്ലാസ ) പറഞ്ഞ 50 വീട് ആരെങ്കിലും കണ്ടോ. ഇന്ത്യൻ മലയാളി അസോസിയേഷൻ പറഞ്ഞ 50 വീട് ആരെങ്കിലും കണ്ടോ..? ഏതാണ്ട് 500ലധികം വീടുകൾ വെച്ചു നൽകാം എന്ന് പലരും പറഞ്ഞു... എന്താണ് പറ്റാതെ പോയത്.. സർക്കാർ അവരോടൊക്കെ പണം ആവശ്യപെടുകയാണ് ചെയ്തത്...
അതും ഒരു വീടിനു 20 ലക്ഷം.
ഇനി ലീഗിനെ വെറുപ്പിക്കാൻ സർക്കാരിനും താല്പര്യം ഇല്ലാത്തത് കൊണ്ടും.. ഞമ്മന്റെ ആൾക്കാർ ഞങ്ങളുടെ കൂടെ നിൽക്കാൻ ലീഗ് 100 വെച്ചു കൊടുക്കുന്നുണ്ട്.. സർക്കാരിന്റെ വീട് വേണ്ട അവരുടെ വീട് മതി എന്ന് പറഞ്ഞു ചിലർ ഒഴിവായി പോയി സന്തോഷത്തോടെ 15 ലക്ഷം കൊടുത്തു സർക്കാർ അവരെ പറഞ്ഞു വിട്ടു..നോക്കണം ഒരു വീടിനു 20 ലക്ഷം മറ്റുള്ളവരുടെ കൈയിൽ നിന്ന് വാങ്ങിയിട്ട് 15 ലക്ഷം കൊടുത്തു ആൾക്കാരെ സെറ്റിൽ ചെയ്യിക്കുന്നു. കേന്ദ്ര സർക്കാർ എന്ത് നൽകിയെന്ന ചോദ്യത്തിന്..(ലോകസഭയിൽ KC വേണുഗോപാൽ ഉന്നയിച്ചത് )
കേരളം ആവശ്യപെട്ടത് 2200 കോടി ( എന്തും ചോദിക്കാമല്ലോ ) കേന്ദ്രം അനുവദിച്ചത് 260.56 കോടി ആദ്യ ഗഡു 76 കോടി നൽകി. നൽകിയ തുക 75% ഉപയോഗിച്ച് അതിന്റെ കണക്കുകൾ കൊടുത്താൽ ബാക്കി കിട്ടും.. ഇത് കൂടാതെ 529.50 കോടി SASCI പദ്ധതി വഴി
153.47 കോടി NDRF 72 കോടി nationnal landslide and risk mitigation project വഴി..
ഈ പണം ഒക്കെ ഊരാളുങ്കൽ വഴി ഭംഗിയായി പാർട്ടിയുടെ കൈയിൽ എത്തുന്നുണ്ട് എന്നതാണ് സത്യം. വയനാട് ടൌൺ ഷിപ് ഉണ്ടക്കാൻ 350 കോടി ആണ് പാസ്സാക്കി ഊരാളുങ്കലിന് വേറെ കൊടുത്തത്...
450 വീട് (450*20 ലക്ഷം =90 കോടി ) കല്പറ്റയിൽ മികച്ച സ്‌കൂളും ആശുപത്രിയും എല്ലാം ഉള്ളപ്പോൾ ഇവന്മാർ എന്തിനാണ് ഇതൊക്കെ ടൌൺ ഷിപ്പിനുള്ളിൽ ഉണ്ടക്കാൻ പോകുന്നത്.. ബാക്കി തുക കട്ട് തിന്നാനുള്ള മാർഗം ആണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും അറിയാൻ കഴിയും. ഇത് ചോദിക്കാൻ കോൺഗ്രസ്സിന് കഴിയാതെ പോയതിന്റെ കാരണം ഇന്ന് ഞാൻ തിരിച്ചറിയുന്നു. നാട് കട്ട് മുടിചിട്ട് അഭിമാനിക്കുന്നത് പോട്ടെ ഏതാണ്ട് ഇവന്റെയൊക്കെ ഔദാര്യം എന്ന മട്ടിലുള്ള പ്രചാരണം ആണ് സഹിക്കാൻ പറ്റാത്തത്..












Click it and Unblock the Notifications