കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയിലെ വീട്ടിലേക്ക് മമ്മൂട്ടിയാരെയും വിളിച്ചിട്ടില്ല!!

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍പ്പെട്ടവരെ ചെന്നൈയിലെ വീട്ടിലേക്ക് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ആരെയും വിളിച്ചിട്ടില്ലത്രേ. അപ്പോള്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്തായിരുന്നു? മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍, കഥ അറിയാതെ ആട്ടം കണ്ടതു പോലെയായി എന്നു മാത്രം.

തന്റെ ചെന്നൈയിലുള്ള വീട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് തുറന്നു കൊടുക്കുന്നുവെന്ന വാര്‍ത്ത മമ്മൂട്ടി അറിയുന്നത് ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ്. ബ്രിജേഷ് എന്ന ചെന്നൈ സ്വദേശിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് മമ്മൂട്ടിയുടെ വീടിന്റെ വിവരം ഉള്‍പ്പെട്ടിരുന്നത്. ചെന്നൈ അണ്ണാനഗറിലുള്ള വിലാസം കണ്ടപ്പോള്‍ അതു മമ്മൂട്ടിയുടെ വീടാണെന്ന് പറയുകയായിരുന്നു. എന്നാല്‍, ഈ സംഭവം അറിഞ്ഞതിനുശേഷമാണ് മമ്മൂട്ടി പൂട്ടിക്കിടന്ന തന്റെ വീടും തുറന്നു കൊടുക്കുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്.

ആദ്യം വെറും തെറ്റിദ്ധാരണ

ആദ്യം വെറും തെറ്റിദ്ധാരണ

തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍പ്പെട്ടവരെ ചെന്നൈയിലെ വീട്ടിലേക്ക് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ആരെയും വിളിച്ചിട്ടില്ലത്രേ. ബ്രിജേഷ് എന്ന ചെന്നൈ സ്വദേശിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഫോര്‍വേഡ് ചെയ്യുക മാത്രമാണ് മമ്മൂട്ടി ചെയ്തത്.

അതില്‍ മമ്മൂട്ടിയുടെ വീട്

അതില്‍ മമ്മൂട്ടിയുടെ വീട്

ബ്രിജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സഹായിക്കാന്‍ സന്നദ്ധരായവരുടെ പേരുവിവരങ്ങളായിരുന്നു കൊടുത്തിരുന്നത്. അതില്‍ ചൂളമേട്, അണ്ണാനഗര്‍ മേല്‍വിലാസത്തിലുള്ള ഒരു വീടും ഉണ്ടായിരുന്നു. ആ വിലാസമാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയത്.

അപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ്

ചെന്നൈയിലെ അണ്ണാനഗറിലാണ് മമ്മൂട്ടിയുടെ വീട് ഉള്ളത്. തന്റെ വീട്ടിലേക്ക് ആളുകളെ ക്ഷണിച്ചുവെന്ന വാര്‍ത്ത കേട്ട മമ്മൂട്ടി പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു.

അഭയം നല്‍കും

അഭയം നല്‍കും

വാര്‍ത്ത കേട്ട മമ്മൂട്ടി അണ്ണാനഗറിലെ തന്റെ അടഞ്ഞു കിടക്കുന്ന വീട് തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അഭയം ചോദിച്ച് ആരെങ്കിലും വീട്ടില്‍ വരികയാണെങ്കില്‍ സഹായം നല്‍കാന്‍ സെക്യൂരിറ്റി ജീവനക്കാരോട് മമ്മൂട്ടി നിര്‍ദ്ദേശിക്കുകയാണുണ്ടായത്. മമ്മൂട്ടി ഇപ്പോള്‍ വിദേശത്ത് ഷൂട്ടിങ് തിരക്കുകളിലാണ്.

വാര്‍ത്ത വന്നതിങ്ങനെ

വാര്‍ത്ത വന്നതിങ്ങനെ

ബ്രിജേഷ് എന്ന ചെന്നൈ സ്വദേശിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്യുകയാണ് മമ്മൂട്ടി ചെയ്തത്. എന്നാല്‍, നഗരത്തിലെ 20 ഓളം സ്ഥലങ്ങളില്‍ സുഹൃത്തുക്കളുടേയും പരിചയക്കാരുടേയും വീടുകളിലും ഫ്‌ളാറ്റുകളിലും മമ്മൂട്ടി താമസ സൗകര്യം ഒരുക്കി എന്നുള്ള വാര്‍ത്തയായിരുന്നു പ്രചരിച്ചത്. ക്രെഡിറ്റ് മുഴുവന്‍ മമ്മൂട്ടിക്ക് ലഭിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ...

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Mammootty did not call anyone at his Chennai house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X