'മമ്മൂട്ടിക്ക് സിപിഐഎമ്മിനെ ഇഷ്ടപ്പെടുന്നില്ല, ആർഎസ്എസിന്റെ തിണ്ണ നിരങ്ങുന്നുവെന്ന്', മീഡിയാ വണ്ണിന് മറുപടി

ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടിയ നടൻ മമ്മൂട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിച്ചതിന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് അടക്കമുളള നേതാക്കൾ ഇടത് അണികളിൽ നിന്ന് വലിയ വിമർശനം നേരിടുകയാണ്. മമ്മൂട്ടി വയനാട് ടൌൺഷിപ്പ് സന്ദർശിക്കാനെത്തിയപ്പോൾ ജില്ലാ സെക്രട്ടറി റഫീഖുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും ദേശീയ പുരസ്ക്കാരം സ്വീകരിക്കാൻ മമ്മൂട്ടി ഗുജറാത്തിൽ പോയപ്പോൾ ബിജെപി നേതാവിന്റെ സാന്നിധ്യവുമെല്ലാം ചൂണ്ടിക്കാട്ടിയാണ് വിമർശനം.

മീഡിയാ വൺ ചാനലിന്റെ ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയിൽ മമ്മൂട്ടി കൊച്ചിയിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചുവെന്നും സവർക്കറുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തിയെന്നും അത് ഫോട്ടോ എടുക്കുന്നത് തടഞ്ഞുവെന്നും ആരോപിക്കുന്നുണ്ട്. സിപിഎമ്മിൽ നിന്ന് അകന്ന് മമ്മൂട്ടി ബിജെപിയോട് അടുക്കുകയാണ് എന്നും പരിപാടിയിൽ വിമർശിക്കുന്നു.

ഇതിന് പിന്നാലെ വിമർശനങ്ങൾക്ക് മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' കഴിഞ്ഞ ദിവസം നാലാമതും ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മമ്മൂട്ടിയെ ഞാൻ നേരിൽ കണ്ട് സ്വീകരിച്ചതിനെ വിമർശിച്ച് മീഡിയ വണ്ണിന്റെ 'ഔട്ട് ഓഫ് ഫോക്കസിൽ' വന്ന വിലയിരുത്തൽ കണ്ടു. ബഹുമാനപൂർവ്വം ആ വിലയിരുത്തലിനോടുള്ള എന്റെ വിയോജിപ്പ് അറിയിക്കട്ടെ.

Mammootty

സി പി ഐ എം ജില്ലാ സെക്രട്ടറി എന്ന നിലയിൽ ഞാൻ മമ്മൂട്ടിയെ സ്വീകരിക്കാൻ പാടില്ല എന്നതിന് നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളിൽ ഒന്ന്, മമ്മൂട്ടി സിപിഐഎമ്മിൻ്റെ സാമീപ്യം ആഗ്രഹിക്കുന്നില്ല എന്നതാണ്. അതാണ് വയനാട്ടിലും നെടുമ്പാശ്ശേരിയിലും കണ്ടത് എന്നാണ് നിങ്ങളുടെ വിലയിരുത്തൽ.

എന്നാൽ നിങ്ങൾ വിലയിരുത്തിയതുപോലെയല്ല എന്റെ അനുഭവം. ഫ്ലൈറ്റ് ഇറങ്ങി വന്ന മമ്മൂട്ടിയെ ഞാൻ കണ്ടത് എയർപോർട്ടിനുള്ളിൽ വെച്ചാണ്. എന്റെ ഒപ്പം നെടുമ്പാശ്ശേരിയിൽ രണ്ടു മൂന്നു സഖാക്കളും ഉണ്ടായിരുന്നു. അദ്ദേഹം കണ്ടപ്പോൾ തന്നെ കൈ തന്ന് സ്നേഹപൂർവ്വം സൗഹൃദം പങ്കുവെക്കുകയാണ് ചെയ്തത്. പിന്നീട് അദ്ദേഹത്തോടൊപ്പം നടന്ന് സംസാരിച്ച് പുറത്തേക്ക് ഇറങ്ങി വരികയാണ് ഉണ്ടായത്. പുറത്ത് ഇറങ്ങുമ്പോൾ മാധ്യമ പ്രവർത്തകരുടെ വലിയൊരു നിരയുണ്ടായിരുന്നു.

ഈ സമയത്ത് മാധ്യമപ്രവർത്തകരോട് എന്തു പറയാനാണ് എന്ന് കൈ ഉയർത്തി അദ്ദേഹം അവരോട് ചോദിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ഫോട്ടോഗ്രാഫർമാർ മാധ്യമപ്രവർത്തകരോട് "മൈക്ക് ഒന്നൽപ്പം താഴ്ത്തി വെക്കൂ, ഞങ്ങൾ ഒരു ഫോട്ടോ എടുക്കട്ടെ" എന്ന് ഉച്ചത്തിൽ പറയുകയും മാധ്യമപ്രവർത്തകർ മൈക്ക് താഴ്ത്തുകയും ഫോട്ടോഗ്രാഫർമാർ ഫോട്ടോ എടുക്കുകയും ചെയ്തു. ഇതിനെല്ലാം നിങ്ങൾ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ സാക്ഷികളാണ്. ഈ പശ്ചാത്തലത്തിൽ എടുത്ത ഫോട്ടോയും വീഡിയോയും കണ്ട് അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് കണ്ടില്ലേ, സിപിഐഎമ്മിനെ ഇഷ്ടപ്പെടുന്നില്ല എന്ന വിലയിരുത്തലിലേക്കാണ് നിങ്ങൾ എത്തിച്ചേരുന്നത്.

എന്നാൽ എനിക്കുണ്ടായ അനുഭവം അതല്ല എന്ന് വ്യക്തമാക്കട്ടെ. നിങ്ങളെപ്പോലുള്ള ഒരു മാധ്യമം ഇങ്ങനെ വിലയിരുത്തൽ നടത്തുമ്പോൾ, ഞാൻ എന്റെ അനുഭവം തുറന്നു പറഞ്ഞില്ലെങ്കിൽ ഒരു മഹാനടനോട് എന്നല്ല, ഒരു വ്യക്തിയോട് തന്നെ ഞാൻ ചെയ്യുന്നത് തെറ്റായി പോകും എന്നതുകൊണ്ടാണ് ഇത് സൂചിപ്പിച്ചത്. ഇതിനു പുറമേ നിങ്ങൾ നടത്തിയിട്ടുള്ള പല നിരീക്ഷണങ്ങളോടും എനിക്ക് വിയോജിപ്പുണ്ട്. മമ്മൂട്ടി ഇപ്പോൾ മതനിരപേക്ഷ കേരളത്തിന്റെ പ്രതീകമല്ലെന്നും, പുരസ്കാരങ്ങൾ ലഭിക്കുന്നതിനും മകന്റെ ഭാവി സുരക്ഷിതമാക്കുന്നതിനും അദ്ദേഹം ആർഎസ്എസിന്റെ തിണ്ണ നിരങ്ങുന്നവനാണ് എന്നാണ് നിങ്ങളുടെ വ്യാഖ്യാനം. ഞാൻ ആ നിരീക്ഷണങ്ങളോട് യോജിക്കുന്നില്ല.

മമ്മൂട്ടിക്ക് അർഹിക്കാത്ത ഏതെങ്കിലും പുരസ്കാരം ഇതുവരെ ലഭിച്ചു എന്ന് ഞാൻ കരുതുന്നില്ല. മലയാള സിനിമ ഇന്ത്യൻ സിനിമയ്ക്ക് സംഭാവന ചെയ്ത മഹാപ്രതിഭ തന്നെയാണ് അദ്ദേഹം എന്ന് ഞാൻ കരുതുന്നു. ആർഎസ്എസിനോട് എന്നല്ല, ഏതെങ്കിലും വർഗീയതയോട് ഏതെങ്കിലും ഘട്ടത്തിൽ സന്ധി ചെയ്യുന്ന ആളാണ് മമ്മൂട്ടി എന്ന് ഞാൻ കരുതുന്നില്ല. ഞാൻ മനസ്സിലാക്കുന്ന മമ്മൂട്ടി എല്ലാ വർഗീയതയെയും എതിർക്കുന്ന വ്യക്തിയാണ്. നിങ്ങൾ വിലയിരുത്തുന്നതുപോലെ ഇന്നലെകളിൽ മാത്രമല്ല, ഇന്നും നാളെയും മമ്മൂട്ടി മതനിരപേക്ഷ കേരളത്തിനും ഇന്ത്യക്കും ഒപ്പം തന്നെയായിരിക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ക്രിയാത്മകമായ വിമർശനങ്ങളെയും നിരീക്ഷണങ്ങളെയും സ്വാഗതം ചെയ്യുന്നു''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma