മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും എന്തുകൊണ്ട് വോട്ട് ചെയ്യാനായില്ല?
കൊച്ചി: പ്രശസ്ത താരം മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്..? വോട്ടര്‍ പട്ടികയില്‍ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പേരില്ലെന്നാണ് പറയുന്നത്. എത്ര തിരക്കുണ്ടായാലും എവിടെയായിരുന്നാലും മമ്മൂട്ടി വോട്ട് മുടക്കാറില്ല.
എന്നാല്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഇത്തവണ മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. എറണാകുളം പനമ്പിള്ളി നഗര്‍ ഡിവിഷനിലാണു മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും വോട്ടുള്ളത്. കഴിഞ്ഞ തവണയും മമ്മൂട്ടിയുടെ വോട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായിരുന്നു.

പനമ്പിള്ളി നഗറിലെ എയ്റ്റ് ക്രോസ് റോഡിലാണ് മമ്മൂട്ടി താമസിക്കുന്നത്. എന്നാല്‍, വോട്ടര്‍പട്ടികയിലെ വിലാസം നേരത്തെ താമസിച്ചിരുന്ന ഗാന്ധി നഗറിലെ സ്‌കൈലന്‍ വില്ലയിലേതാണത്രേ. രാഷ്ട്രീയവുമായി ഏറെ അടുത്തു നില്‍ക്കുന്ന താരമായതു കൊണ്ട് മമ്മൂട്ടിക്ക് വോട്ട് ഇല്ലാതെ പോയത് ചര്‍ച്ചാ വിഷയവുമായി.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കനത്ത മഴയെ അവഗണിച്ചും ഒട്ടേറെ പേര്‍ പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നുണ്ട്.












Click it and Unblock the Notifications