മോദിജിക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിന്തുണ.. അഭിനന്ദനങ്ങള്‍ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ്!!
Recommended Video

കൊച്ചി കേരളത്തിലെ അറിയപ്പെടുന്ന ഇടതുപക്ഷ സഹയാത്രികനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സി പി എം നിയന്ത്രണത്തിലുള്ള ചാനലുകളുടെ ഉത്തരവാദിത്തവും മമ്മൂട്ടിക്കുണ്ട്. ഇടതുപക്ഷത്തിന് വേണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് വരെ ശ്രുതിയുണ്ടായിരുന്നു. ആ മമ്മൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ പ്രഖ്യാപിക്കുക എന്ന് കേട്ടാല്‍.. ഞെട്ടേണ്ട കാര്യമൊന്നുമില്ല, ഈ പിന്തുണ മോദിയുടെ രാഷ്ട്രീയത്തിനല്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതികളിലൊന്നായ സ്വച്ഛ് ഭാരത് അഭിയാനാണ് മമ്മൂട്ടി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി സ്വച്ഛ് ഭാരത് അഭിയാന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിയര്‍ പ്രൈം മിനിസ്റ്റര്‍ മോദിജി എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടിയുടെ എഫ് ബി പോസ്റ്റ് ആരംഭിക്കുന്നത്. നേരത്തെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായിരുന്നു.
സ്വച്ഛ് ഭാരത് അഭിയാനില്‍ സഹകരിക്കാന്‍ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ക്ഷണം ലഭിച്ചതിലുള്ള സന്തോഷം മമ്മൂട്ടി പങ്കുവെക്കുന്നു. ശുചിത്വമുള്ള ലോകം എന്ന ഗാന്ധിജിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുളള നരേന്ദ്രമോദിയുടെ ശ്രമങ്ങളെ അഭിനന്ദിക്കാനും മമ്മൂട്ടി മറക്കുന്നില്ല. അവനവന്റെ ശുചിത്വവും നന്മയും സമൂഹത്തിലേക്കും രാജ്യത്തിലേക്കും വളരുന്ന വസുധൈവ കുടുംബകമാണ് നമ്മുടെ സംസ്‌കാരത്തിന് അടിത്തറയെന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications