Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂക്ക കരഞ്ഞാൽ ഞാനും കൂടെ കരയും.. സിനിമയിൽ മമ്മൂട്ടി മരിച്ചപ്പോൾ കരഞ്ഞ ആരാധിക, വൈറൽ കുറിപ്പ്

കൊച്ചി; മലയാളത്തിന്റെ പ്രിയ നടൻ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 69ാം പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി പ്രമുഖരാണ് താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ ആശംസ അറിയിച്ച് എത്തിക്കുന്നത്. ഇക്കൂട്ടത്തിൽ മമ്മൂട്ടിയുടെ ആരാധിക എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സനൂജ എന്ന ആരാധികയുടേതാണ് കുറിപ്പ്.

കുട്ടിക്കാലത്ത് മണിയറ എന്ന സിനിമ കണ്ടപ്പോൾ തുടങ്ങിയതാണ് മമ്മൂട്ടിയോടുള്ള ആരാധനയെന്ന് അവർ കുറിക്കുന്നു. വിവാഹം കഴിക്കുന്നയാളോടും താൻ ഒരു കാര്യമേ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും അത് മമ്മൂക്കയോടുള്ള ഇഷ്ടത്തിന് ഒരു മാറ്റവും ഉണ്ടാകാൻ പറയരുതെന്നാണ്. മമ്മൂട്ടിയെ നേരിട്ട കണ്ട കാര്യവും അവർ പോസ്റ്റിൽ പങ്കുവെയ്ക്കുന്നുണ്ട്.പോസ്റ്റ് വായിക്കാം

 മമ്മൂക്ക കരഞ്ഞാൽ ഞാനും കരയും

മമ്മൂക്ക കരഞ്ഞാൽ ഞാനും കരയും

1983 ൽ മണിയറ സിനിമ കണ്ടപ്പോൾ മുതൽ തുടങ്ങിയ ഇഷ്ടം ....പിന്നെ സ്ഥിരം മാമിയുടെ മോൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന vcr യിലൂടെ സോണി ടീവിയിൽ നിറഞ്ഞാടിയ മമ്മൂക്ക ...അന്നത്തെ കുഞ്ഞു മനസ്സ് വിശ്വസിച്ചിരുന്നത് മമ്മൂക്കയുടെ ഭാര്യ സീമ മകൾ ശാലിനി ...കാണുന്നത് എല്ലാം സത്യം ആണെന്ന് വിശ്വസിച്ചിരുന്ന കാലം ...മമ്മൂക്ക കരഞ്ഞാൽ ഞാനും കൂടെ കരയും ...മമ്മൂക്കയെ ആരെങ്കിലും ഇടിക്കുന്ന സീൻ വന്നാൽ കണ്ണ് പൊത്തിപ്പിടിച്ചിരിക്കും ...

 ഏങ്ങലടിച്ച കുട്ടിക്കാലം

ഏങ്ങലടിച്ച കുട്ടിക്കാലം

സന്ദർഭം സിനിമയിൽ മമ്മൂക്ക താഴെ വീണു മരിച്ചപ്പോൾ എന്റെ മമ്മൂട്ടി മരിച്ചുപോയി എന്ന് പറഞ്ഞു ഏങ്ങലടിച്ചു കരഞ്ഞ കുട്ടിക്കാലം .......പിന്നെ പിന്നെ സിനിമ വേറെ ജീവിതം വേറെ എന്ന് മനസ്സിലാക്കി തുടങ്ങി എങ്കിലും വീടിന്റെ ചുവർ ചിത്രം നിറയെ മമ്മൂക്ക ....ഒരിക്കൽ മമ്മൂക്കയുടെ ആരാധിക ആയ മാമിയുടെ വേലക്കാരി എന്റെ മമ്മൂക്ക ചിത്രങ്ങൾ പറിച്ചോണ്ടു പോയി അന്നവളെ കൊന്നില്ല എന്നെ ഉള്ളൂ ...

Recommended Video

cmsvideo
    Tribute To A Legend | Happy Birthday Mammookka | Oneindia Malayalam
     ഒന്നേ ആവശ്യപ്പെട്ടുള്ളൂ

    ഒന്നേ ആവശ്യപ്പെട്ടുള്ളൂ

    പ്രീഡിഗ്രി ഡിഗ്രി പഠന കാലത്തൊരു പേരും വീണു പുട്ടുറുമീസ് ....മമ്മൂക്കയുടെ കവർഫോട്ടോ കൊണ്ട് ബുക്ക് പൊതിഞ്ഞാൽ പുറത്തിറക്കി നിർത്തിയിരുന്നു ദുഷ്ടനായ പ്രശാന്ത് സാർ .....കല്യാണത്തിന് പെണ്ണ് കാണാൻ ഇക്ക വന്നപ്പോൾ എന്റെ റൂമിൽ നിറയെ മമ്മൂക്കയുടെ ഫോട്ടോ ...ഒരാൾ മാത്രം സിനിമയുടെ ബ്ലോ അപ്പ് ...ഒന്നേ ഞാൻ ആവശ്യപ്പെട്ടുള്ളൂ ...മമ്മൂക്കയോടുള്ള എന്റെ ഇഷ്ടത്തിന് ഒരു മാറ്റവും ഉണ്ടാകാൻ പറയരുത് ...

     3 വർഷമായി കണ്ടിട്ട്

    3 വർഷമായി കണ്ടിട്ട്

    ബാക്കിയുള്ള കാര്യങ്ങൾക്ക് എല്ലാം അഭിപ്രായ വ്യത്യാസം ഉണ്ടായാലും ഈ ഒരു കാര്യത്തിന് കാര്യമായ എതിർപ്പ് ഉണ്ടായിട്ടില്ല ...സിനിമ ഇറങ്ങുമ്പോൾ എല്ലാം കരഞ്ഞു കാലുപിടിച്ചിട്ടായാലും കൊണ്ടുപോയി കാണിക്കാറുണ്ട്3വർഷം കഴിഞ്ഞു മമ്മൂക്കയെ കണ്ടിട്ട് അന്ന് എനിക്ക് തിരിച്ചു പോകേണ്ട ദിവസവും മമ്മൂക്ക ഷൂട്ടിങ് തിരക്കും ..കണ്ട് അങ്ങിനെ ഫോട്ടോ എടുക്കാൻ കഴിഞ്ഞത് തന്നെ വല്ല്യ കാര്യം ....ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസം

     മഹാനടന് ആശംസകൾ

    മഹാനടന് ആശംസകൾ

    ഒരിക്കൽ കൂടി കാണണം എന്റെ മമ്മൂക്കയെ സമാധാനമായിട്ട് എന്നൊക്കെ ഉള്ള ആഗ്രഹം എന്റെ മോനു പോയതോടെ അവസാനിച്ചു എങ്കിലും അങ്ങയോടുള്ള ഇഷ്ടത്തിന് പകരം വെക്കാൻ മറ്റൊന്നും ഇല്ല ...താര സിനിമയുടെ ചക്രവർത്തിക്ക് മലയാളത്തിന്റെ മഹാ നടന് ....

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+