മമ്മൂക്ക സ്റ്റൈലല്ലേ... കസബ കസറിയതില്‍ ആരാധകരുടെ ആഘോഷം!!!
തിരുവനന്തപുരം: പെരുന്നാള്‍ റിലീസായ മമ്മൂട്ടിയുടെ പുതിയ ചിത്രം കസബ ഇറങ്ങുന്നതിന് മുന്നേ സൂപ്പര്‍ ഹിറ്റായതാണ്. പോസ്റ്ററുകളും ടീസറുമെല്ലാം ഒരു മാസ് എന്റര്‍ടയ്‌നര്‍ ചിത്രത്തിന്റെ ഓളമുണ്ടാക്കുന്നതായിരുന്നു. മമ്മൂക്കയുടെ പോലീസ് വേഷവും സ്‌റ്റൈലുമെല്ലാം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തതോടെ ചിത്രത്തിന് വലിയ വരവേല്‍പ്പാണ് കിട്ടിയത്. ആദ്യ ഷോ കണ്ടിറങ്ങിയവരെല്ലാം പറയുന്നത് മമ്മൂക്കയുടെ സ്റ്റൈലന്‍ ലുക്കിനെ പറ്റിയാണ്.
മമ്മുക്ക ഫാന്‍സും ദുല്‍ഖര്‍ ഫാന്‍സുമെല്ലാം കസബയെ വലിയ ആഘോഷത്തോടെയാണ് വരവേറ്റിരിക്കുന്നത്. ആകാശം മുട്ടെയുള്ള കട്ടൗട്ടുകളും ബാന്‍ര് മേളവുമെല്ലാം സംഘടിപ്പിച്ച് സിഐ രാജന്‍ സക്കറിയെ അവര്‍ ഏറ്റെടുത്തു കഴിഞ്ഞു. മമ്മൂക്കയെ ട്രോളിയ ട്രോളര്‍മാരടക്കം ഇപ്പോ ഇക്ക ഫാന്‍സ് ആയെന്നാണ് പറഞ്ഞ് കേള്‍ക്കുന്നെ. പോസ്റ്ററിലെ ലുക്കിനെ കളിയാക്കി ട്രോളി സിനിമയെ ഹിറ്റാക്കിയ ഐസിയുവിനും ട്രോള്‍ മലയാളം ഗ്രൂപ്പിനുമൊക്കെ ഇക്ക കൊട്ടകണക്കിന് നന്ദി പറയുന്നുണ്ട്.

കസബ കസറി....
നിഥിന്‍ രഞ്ജി പണിക്കര്‍ അച്ഛന്റെ മോന്‍ തന്നെ, കസബ കസറിയെന്നാണ് ആരാധകര്‍ പറയുന്നത്. ആദ്യ ഷോ കഴിഞ്ഞതോടെ തകര്‍പ്പന്‍ വരവേല്‍്പ്പ് നല്‍കുകയാണ് ആരാധകര്‍

ഉലക നായകന്‍
അഖില ഉലക നായകനാണ് മമ്മുക്ക. കസബയില്‍ അറാം പിറപ്പിന്‍റെ തല്ലിപ്പൊളി പോലാസാണത്രേ സിഐ രാജന്‍സ്‌കറിയ.

ഇക്ക ഫാന്‍സും ഡിക്യു ഫാന്‍സും
മമ്മൂട്ടി ഫാന്‍സ് മാത്രമല്ല, ഡി ക്യു ഫാന്‍സും റിലീസ് ആഘോഷിക്കാന്‍ രംഗത്തുണ്ട്. പോലീസ് വേഷത്തില്‍ ബൈക്കിലിരിക്കുന്ന ദുല്‍ഖറിന്റെ പടം വച്ചാണ് മമ്മൂക്കയ്ക്ക് ഫാന്‍സ് സപ്പോര്‍ട്ട് കൊടുക്കുന്നത്

എന്നും ഇക്ക ഫാന്‍സ്
ലാലേട്ടന്‍ ഇനി തകര്‍ത്തഭിനയിച്ചാലും മമ്മുക്കയെ വിട്ടൊരു കളിയില്ലെന്നാണ് ഫാന്‍സ് പറയുന്നത്. രാജന്‍ സ്‌കറിയ തോക്കും പിടിച്ച് വന്നാലെന്റെ സാറേ പിന്നെ മറ്റ് നടന്‍മാരുടെ അഭിനയമൊന്നും കാണാന്‍ പറ്റില്ലെേ്രത...

ഇത് താന്‍ ഡാ പോലീസ്
രാജന്‍ സ്‌കറിയയെപ്പാലെയാകണം പോലീസെന്നാണ് സിനിമക്ക് ശേഷമുള്ള പ്രതികരണം. തല്ലിപ്പൊളി പോലീസാണെങ്കിലും രാജന്‍സ്‌കറിയ അനീതി കണ്ടാല്‍ ഇടപെടും

പാട്ടും മേളവും
ബാന്റ് മേളവും പാട്ടുമൊക്കെയായി കസബയുടെ വരവ് നാട് മുഴുവന്‍ അറിയിക്കുകയാണ് ആരാധകര്‍

മേളം തിയ്യറ്ററില്‍ മാത്രമല്ല
തിയ്യറ്ററിനകത്തെ ആഘോഷം പോരാഞ്ഞിട്ട് മമ്മൂക്ക ആരാധകര്‍ റോഡിലിറങ്ങി പൊളിക്കുകയാണ്. വലിയ ഫ്‌ളകസസ് വച്ച വാഹനത്തില്‍ പാട്ടും ഡാന്‍സുമായി തകര്‍ക്കുകയാണ് പിള്ളേര്‍












Click it and Unblock the Notifications