Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാമ്പിക്കോ... ട്രെൻഡിന് ഒപ്പം കേരളം; സിപിഎം പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രിയുടെ ഭീഷ്മ വൈറൽ

കണ്ണൂർ: നടൻ മമ്മൂട്ടി നായകനായ ഭീഷ്മപര്‍വം എന്ന സിനിമയിലെ ചാമ്പിക്കോ എന്ന ട്രെൻഡിന് ഒപ്പമാണ് ഇപ്പോൾ കേരളം. ഒരു മോശം പദം എന്ന പട്ടികയിൽ ആയിരുന്നു ഈ ചാമ്പിക്കോ.

എന്നാൽ മമ്മൂട്ടിയുടെ സിനിമ റിലീസ് ആയതിന് ശേഷം കേരളം കേട്ട ഏറ്റവും വലിയ ട്രെൻഡ് പേരുകളിൽ ഒന്നായി ചാമ്പിക്കോ മാറി. കേരളത്തിലെ മന്ത്രിമാർ അടക്കമുളള ഉന്നതരിൽ പലരും ചാമ്പിക്കോ ട്രെൻഡ് അനുകരിച്ചിരുന്നു.

ഇപ്പോളിതാ സി പി എം പാർട്ടി കോൺഗ്രസ് വേദിയിലും ചാമ്പിക്കോ ട്രെൻഡ് ഇടം പിടിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി.

1

പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കടന്നു വരവിലും മുഖ്യമന്ത്രിയുടെ കാറായ ഇന്നോവ ക്രിസ്റ്റയിലും ചാമ്പിക്കോ വീഡിയോ പുറത്തിറങ്ങി. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്സിലാണ് ചാമ്പിക്കോ ട്രെൻഡ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ള നേതാക്കളുടെ ഫോട്ടോയും മുഖ്യമന്ത്രിയുടെ കാറും ആണ് വൈറൽ ആയത്. എന്നാല്‍, പുറത്തിറങ്ങിയ 2 വീഡിയോയിൽ ഏറ്റവും ജന ശ്രദ്ധ നേടിയത്, മുഖ്യമന്ത്രിയുടെ ഇന്നോവ ക്രിസ്റ്റയുടെയും രണ്ട് അകമ്പടി വാഹനങ്ങളും ആണ്.

Recommended Video

cmsvideo
    ചാമ്പിക്കോ... പാര്‍ട്ടി കോണ്‍ഗ്രസില്‍ താരമായി മുഖ്യമന്ത്രിയുടെ കാര്‍
    2

    കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിൽ ആണ് വൈറല്‍ ആയ ചാമ്പിക്കോ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ സുരക്ഷ വാഹന വ്യൂഹത്തിലേക്കും എത്തിയ മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ എം.പി.വികളാണ് വൈറൽ ആയ വീഡിയോയിൽ കാണാൻ കഴിയുന്നത്. പോലീസിന്റെ രണ്ട് അകമ്പടി വാഹനങ്ങൾ ഉണ്ട്. ഇതിന് നടുവിലാണ് മുഖ്യമന്ത്രിയുടെ കറുത്ത ഇന്നോവ ക്രിസ്റ്റ പാർക്ക് ചെയ്തത്. ഈ പാർക്കിംങ് വീഡിയോ മറ്റൊരാൾ പിടിച്ചെടുത്തിരുന്നു.

    3

    എടുത്ത വീഡിയോയിലേയ്ക്ക് മമ്മൂട്ടിയുടെ ഭീഷ്മപര്‍വം സിനിമയിലെ ചാമ്പിക്കോ എന്ന ഡയലോഗും ആ വൈറൽ ബിജിഎമ്മും ചേർത്തു. ഉടൻ തന്നെ സമൂഹ മാധ്യമങ്ങളിൽ സംഭവം വൈറൽ ആയി. ഇതിന് പിന്നാലെ മറ്റൊരു വീഡിയേയും ഉണ്ട്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത മറ്റ് അംഗങ്ങൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിങ്ങനെ സി പി എമ്മിനെ പ്രമുഖ നേതാക്കളെല്ലാം ഗ്രൂപ്പ് ഫോട്ടോയിൽ ഇടം പിടിച്ചു. ഇതിൽ മുഖ്യമന്ത്രിയുടെ കടന്നു വരവും ചാമ്പിക്കോ ട്രെൻഡിന് വിധേയമായി.

    സാരി ലുക്കിൽ അല്ലേ അനുശ്രീ കിടിലൻ ? നിങ്ങളുടെ അഭിപ്രായം എന്താ? ചിത്രങ്ങൾ വൈറൽ ആണേ

    4

    ഭീഷ്മപർവം തിയേറ്ററുകളിൽ എത്തിയപ്പോൾ മമ്മൂട്ടിയെക്കാൾ സ്റ്റാർ ആയത് ചാമ്പിക്കോ എന്ന വാക്കാണ്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ സംവിധായകൻ അമൽ നീരദ് വാക്കിന്റെ അർത്ഥം പോലും മാറ്റി കളഞ്ഞു. സിനിമയിലെ ട്രെൻഡ് കേരളത്തിലെ രാഷ്ട്രീയക്കാർ പലരും ഏറ്റെടുത്തു തുടങ്ങിയതോടെ ചാമ്പക്കോ വമ്പൻ ഹിറ്റായി തുടങ്ങി. അതേസമയം, കേരളത്തിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും ട്രെന്‍ഡിനൊപ്പം നീങ്ങിയിരിന്നു. മന്ത്രി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്കിലൂടെ ആണ് ഫോട്ടോ ഷൂട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭീഷ്മ ശൈലിയിൽ ആയിരുന്നു മന്ത്രിയുടെ ഫോട്ടോഷൂട്ട് വീഡിയോ എത്തിയത്.

    5

    ട്രെൻഡിനൊപ്പം തന്നെ ഏറെ ജന ശ്രദ്ധയും പങ്കിട്ട ഈ വീഡിയോ പിടിച്ചെടുത്തു. "ട്രെൻഡിനൊപ്പം ചാമ്പക്കോ '- എന്ന അടിക്കുറിപ്പോടെ ആയിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി തന്റെ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചത്. അതേസമയം, സി പി എം നേതാവ് പി ജയരാജനും ഭീഷ്മ ശൈലിയിൽ സ്റ്റൈൽ ലുക്കിൽ രംഗത്ത് എത്തിയിരുന്നു.

    6

    ഈ വീഡിയോയും വൈറലായിരുന്നു. പി ജയരാജനും പാർട്ടി സഖാക്കളും ആണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ജയരാജനെ ഇഷ്ടപ്പെടുന്ന നേതാക്കളും അനുകൂലിക്കുന്ന മറ്റ് പാർട്ടിക്കാർ പോലും ഈ വീഡിയോ വൈറൽ ആക്കി. പുറത്തു വന്ന വീഡിയോയ്ക്ക് പിന്നാലെ നിരവധി ലൈക്കുകളും ഷെയറും ലഭിച്ചിരുന്നു. ബിജിഎമ്മിന്റെ ചുവട് പിടിച്ച് മറ്റ് നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+