'എന്നാ പിന്നെ ചാമ്പിക്കോ'..ഭീഷ്മ സ്‌റ്റൈലില്‍ കൊച്ചി മെട്രോയും; സ്ലോ മോഷൻ വീഡിയോ ട്രെൻഡ് ലിസ്റ്റിൽ
കൊച്ചി: നടൻ മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം സിനിമയിലെ 'ചാമ്പിക്കോ' വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആണ്. നിരവധി പേരുടെ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും 'ചാമ്പിക്കോ' ആണ് ട്രെൻഡ്. എന്നാൽ, ഈ കൂട്ടത്തിലേക്ക് ഇപ്പോൾ വ്യത്യസ്തമായി മറ്റൊരു വീഡിയോ കൂടി എത്തിയിരിക്കുകയാണ്.
കൊച്ചി മെട്രോയുടെ 'ചാമ്പിക്കോ' വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കൊച്ചി മെട്രോ യാഡില്‍ ട്രെയിനുകൾ വരി വരിയായി നിരത്തിയിട്ടാണ് ഭീഷ്മ പർവ്വം സിനിമയിലെ 'ചാമ്പിക്കോ' വീഡിയോ ചിത്രീകരിച്ചത്.
ചിത്രീകരിച്ച ഈ വീഡിയോയ്ക്ക് ഒപ്പം സിനിമയുടെ സംഗീതവും മമ്മൂട്ടിയുടെ വൈറൽ സംഭാഷണം ആയ ചാമ്പിക്കോയും ചേർത്ത് എഡിറ്റ് ചെയ്തു. ഉടൻ തന്നെ കൊച്ചി മെട്രോ ഔദ്യോഗിക പേജിലൂടെ പോസ്റ്റ് ചെയ്യുകയും ചെയ്തു.

മെട്രോയുടെ ട്രാക്കിൽ ട്രെയിനുകൾ നിരത്തിയിട്ടു. കാണാൻ ഒരേ രീതിയിലുളള നാല് ട്രെയിനുകളാണ് ഇത്. ആദ്യം തന്നെ 4 ട്രെയിൻ ട്രാക്കിൽ നിർത്തി ഇട്ടു. പിന്നാലെ മറ്റൊരു ട്രെയിൻ ഒഴിച്ചിട്ട ട്രാക്കിലേക്ക് എത്തി. സ്ലോ മോഷനിൽ ആണ് അഞ്ചാമത്തെ ട്രെയിനിൽ ട്രാക്കിലേക്ക് വന്നെത്തിയത്.

നീല നിറത്തിലുള്ള 5 ട്രെയിനുകൾ ആണ് ഈ ട്രെൻഡിങ് വീഡിയോയിൽ കാണാൻ കഴിയുക. ട്രാക്കിലേക്ക് പതിയെ നീങ്ങുന്ന ട്രെയിനിന്റെ ദൃശ്യങ്ങൾ വളരെ മനോഹരമായി തന്നെ ചിത്രീകരിക്കാൻ കഴിഞ്ഞു. 'എന്നാ പിന്നെ ഞങ്ങളും... മാസ് അല്ലേ' എന്ന അടിക്കുറിപ്പോടെ ആണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക പേജിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ലൈക്കും ഷെയറും കമന്റും ലഭിക്കുകയാണ്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും ചാമ്പിക്കോ ട്രെൻഡ് ഏറ്റെടുത്തിരുന്നു. സി പി എം പാർട്ടി കോൺഗ്രസ് വേദിയിലാണ് ട്രെൻഡ് ഇടം പിടിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കടന്നു വരവിലും മുഖ്യമന്ത്രിയുടെ കാറായ ഇന്നോവ ക്രിസ്റ്റയിലും ചാമ്പിക്കോ വീഡിയോ പുറത്തിറങ്ങി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ള നേതാക്കളുടെ ഫോട്ടോയും മുഖ്യമന്ത്രിയുടെ കാറും ആണ് ഇതിലൂടെ വൈറൽ ആയത്. എന്നാല്‍, പുറത്തിറങ്ങിയ 2 വീഡിയോയിൽ ഏറ്റവും ജന ശ്രദ്ധ നേടിയത്, മുഖ്യമന്ത്രിയുടെ ഇന്നോവ ക്രിസ്റ്റയുടെയും രണ്ട് അകമ്പടി വാഹനങ്ങളും ആണ്.
ഞാനായി കണ്ടുപിടിച്ച 3 ഭാവങ്ങൾ..അതാണിത്; അനുശ്രീയുടെ പുത്തൻ ഭാവങ്ങൾ കണ്ടാല്ലോ ?

കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിൽ ആണ് വൈറല്‍ ആയ ചാമ്പിക്കോ വീഡിയോ ചിത്രീകരിച്ചത്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ സുരക്ഷ വാഹന വ്യൂഹത്തിലേക്കും എത്തിയ മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ എം.പി.വികളാണ് വൈറൽ ആയ വീഡിയോയിൽ കാണാൻ കഴിയുന്നത്. പോലീസിന്റെ രണ്ട് അകമ്പടി വാഹനങ്ങൾ ഉണ്ട്. ഇതിന് നടുവിലാണ് മുഖ്യമന്ത്രിയുടെ കറുത്ത ഇന്നോവ ക്രിസ്റ്റ പാർക്ക് ചെയ്തത്. ഈ പാർക്കിംങ് വീഡിയോ മറ്റൊരാൾ പിടിച്ചെടുത്തിരുന്നു.

എടുത്ത വീഡിയോയിലേയ്ക്ക് മമ്മൂട്ടിയുടെ ഭീഷ്മപര്‍വം സിനിമയിലെ ചാമ്പിക്കോ എന്ന ഡയലോഗും ആ വൈറൽ ബിജിഎമ്മും ചേർത്തു. ഉടൻ തന്നെ സമൂഹ മാധ്യമങ്ങളിൽ സംഭവം വൈറൽ ആയി മാറി. ഇതിന് പിന്നാലെ മറ്റൊരു വീഡിയേയും ഉണ്ടായിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത മറ്റ് അംഗങ്ങൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിങ്ങനെ സി പി എമ്മിനെ പ്രമുഖ നേതാക്കളെല്ലാം ഗ്രൂപ്പ് ഫോട്ടോയിൽ ഇടം പിടിച്ചു. ഇതിൽ മുഖ്യമന്ത്രിയുടെ കടന്നു വരവാണ് ചാമ്പിക്കോ ട്രെൻഡിന് വിധേയമായത്.












Click it and Unblock the Notifications