Get Updates
Get notified of breaking news, exclusive insights, and must-see stories!

കഥ പറയുമ്പോളിലെ 'അശോക് രാജായി' മാറി മമ്മൂട്ടി; തക്കുടു വിളിയും ഓർമകളും വൈറൽ

കാെച്ചി: സംസ്ഥാന സ്കൂൾ കായിക മേളയുടെ സാംസ്കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്ത് നടൻ മമ്മൂട്ടി. കലാകായികമേളയിൽ പങ്കെടുക്കാൻ എത്തിയ പ്രിയപ്പെട്ട തക്കുടുകളെ എന്ന് പറ‍ഞ്ഞുകൊണ്ടാണ് മമ്മൂട്ടി പ്രസം​ഗം തുടങ്ങിയത്. വളരെ വികാരധീനനായി പോകുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നതെന്നും കഥ പറയുമ്പോഴിലെ അശോക് രാജിനെ പോലെ താൻ തന്റെ കുട്ടിക്കാലം ഓർത്തുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് കുട്ടിക്കാലത്ത് സ്പോർടിസിനോട് താത്പര്യമുണ്ടായിരുന്നില്ലെന്നും ഓടാനും ചാടാനും മടിയായിരുന്നുവെന്നും മമ്മൂട്ടി പറ‍ഞ്ഞു. മത്സരാർത്ഥികൾ തമ്മിൽ ശത്രുത പാടില്ലെന്നും ഒറ്റയ്ക്കൊരാളും ഒരു മത്സരവും ജയിക്കില്ലെന്ന് മനസ്സിലക്കണമെന്നും കിട്ടിയ അവസരങ്ങൾ പരിപൂർണമായി ഉപയോ​ഗിച്ച് ലക്ഷ്യത്തിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞു.

mamookka

' എനിക്ക്, ഒരുപക്ഷേ വളരെ വികാരധീനായി പോകുന്ന കാഴ്ചയാണ് എനിക്ക് ഇവിടെ കാണാൻ കഴിയുന്നത്.കഥ പറയുമ്പോഴിലെ അശോക് രാജിനെ പോലെ ഞാൻ എന്റെ കുട്ടിക്കാലം ഓർക്കുകയാണ്. എനിക്ക് കുട്ടിക്കാലത്ത് സ്പോർടിസിനോട് താത്പര്യം ഉണ്ടായിരുന്നില്ല. ഞാൻ മടിയനായിരുന്നു. ഓടാനും ചാടാനുമൊന്നും എനിക്ക അന്ന് താത്പര്യം ഉണ്ടായിരുന്നില്ല. ഞാനന്ന് നാടകം കളിക്കാനും മോണോ ആക്ട് കളിക്കാനുമൊക്കെ നടന്നതാണ്. പക്ഷേ ഇത് കാണുമ്പോൾ ഇങ്ങനെയൊക്കെ ആകാമായിരുന്നുവെന്ന് ഞാൻ ആ​ഗ്രിഹക്കുന്നു.

എൻ‌റെ മുന്നിൽ നിൽക്കുന്ന കേരളത്തിന്റെ കൗമാര ശക്തി എന്നെ അത്ഭുതപ്പെടുത്തുന്നു. എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട് നിങ്ങളിൽ. ഈ നാടിന്റെ അഭിമാനമായി തീരേണ്ടവരാണ് നിങ്ങൾ. നമ്മുടെ കായിക ശേഷി കലാ ശേഷി പ്രകടിപ്പിക്കാനുള്ള അവസരം അപൂർവമായിട്ടാണ് ലഭിക്കുക. കിട്ടുന്ന അവസരങ്ങൾ നന്നായി ഉപയോ​ഗപ്പെടുത്തുക. രണ്ടാമതോ മൂന്നാമതോ അവസരം കിട്ടുക വളരെ ചുരിക്കം ആയിരിക്കും. കിട്ടിയ അവസരം പരിപൂർണമായി ഉപയോ​ഗിച്ചാൽ ലക്ഷ്യത്തിലെത്തും.

ഈ കായിക മേളയിൽ ഒരുപാട് ഇനങ്ങളിലുള്ള മത്സമുണ്ട്. നമ്മുടെ കൂടെ ഓടുന്നവർ നമ്മളെക്കാൾ ഒട്ടും മോശമല്ല, അവരും ജയിക്കാനാണ് മത്സരിക്കുന്നത് എന്ന് ഓർമ വേണംയ നിങ്ങളുടെ കൂടെ ഒരാൾ ഉള്ളത് കൊണ്ടാണ് നിങ്ങൾ ജയിക്കുന്നത്. ഒറ്റയ്ക്ക് ഒരു മത്സരവും ജയിക്കുന്നില്ലെന്ന് മനസ്സിലാക്കുക. മത്സാർത്ഥിയെ മത്സരാർത്ഥി അല്ലാതെ ശത്രുവായി കണക്കാക്കരുത്. മത്സാർത്ഥിയായി മാത്രം കാണുക, ശത്രുവായി കാണാതിരിക്കുക.

പ്രിയപ്പെട്ട തക്കുടുകളെ നിങ്ങൾ കേരളത്തിന്റെ അഭിമാനങ്ങളായി തീരുക. ഒന്നല്ല ഒരു നൂറ് ഒളിമ്പിക് മെഡലുമായി നിങ്ങൾക്ക് ഈ നാടിന്റെ അഭിമാവമായി മാറാൻ കഴിയട്ടേ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+