കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുറബിനെ വിമർശിക്കാൻ കാണിച്ച ഉത്സാഹം മമ്മൂട്ടിക്ക് ലക്ഷദ്വീപ് വിഷയത്തില്‍ ഇല്ല; വിമർശിച്ച് ഫാത്തിമ തഹ്‌ലിയ

Google Oneindia Malayalam News

തിരുവനന്തപുരം; ലക്ഷദ്വീപ് വിഷയത്തിൽ നിരവധി താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ നിലപാടുകൾ തുറന്ന് പറഞ്ഞെങ്കിലും ഇപ്പോഴും 'സൂപ്പർ താരങ്ങളായ' മമ്മൂട്ടിയും മോഹൻലാലുമെല്ലാം വിഷയത്തിൽ മൗനം തുടരുകയാണ്. ഇവരുടെ നിശബദ്ദയ്ക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്താത്ത മമ്മൂട്ടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്‌ലിയ.നിലവിളക്ക് വിവാദത്തിൽ അബ്ദുറബ്ബിനെ വിമർശിക്കാൻ ഉത്സാഹം കാണിച്ച മമ്മൂട്ടി ലക്ഷദ്വീപില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാവുന്നില്ലെന്നത് അത്ഭുതപ്പെടുത്തുവെന്ന് തെഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

ഇന്ത്യന്‍ നാവിക സേനയുടെ അത്യാധുനിക ഹെലികോപ്റ്ററില്‍ മെഡിക്കല്‍ ഐസിയു സ്ഥാപിച്ചു: ചിത്രങ്ങള്‍

lakshadweep

'മന്ത്രിയായിരുന്നപ്പോൾ വിശ്വാസപരമായ കാരണങ്ങളാൽ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബ് സാഹിബിനെ വിമർശിക്കാൻ ശ്രീ. മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു.എന്നാൽ ലക്ഷദ്വീപിൽ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികൾ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാൻ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു', എന്നായിരുന്നു കുറിപ്പ്.

നേരത്തേ വിഷയത്തിൽ പ്രതികരിച്ച പൃഥ്വിരാജിനെതിരെ സംഘപരിവാർ സൈബർ അനുകൂലികൾ നടനെതിരെ രംഗത്തെത്തിയിരുന്നു. കടുത്ത സൈബർ ആക്രമണമായിരുന്നു നടനെതിരെ നടന്നിരുന്നത്. ഇതോടെ പൃഥ്വിയെ പിന്തുണച്ച് നിരവധി പേർ എത്തിയിരുന്നുവെങ്കിലും മോഹൻലാലും മമ്മൂട്ടിയും മൗനം തുടരുകയാണ്.

പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിൽ കൂട്ടപൊരിച്ചൽ; അവസരം മുതലെടുക്കാൻ കോൺഗ്രസ്പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിൽ കൂട്ടപൊരിച്ചൽ; അവസരം മുതലെടുക്കാൻ കോൺഗ്രസ്

ഉടക്കിട്ട് ചെന്നിത്തലയും ഉമ്മൻചാണ്ടിയും,ഹൈക്കമാന്റും ആശങ്കയിൽ.. പുതിയ കരുനീക്കങ്ങൾ ഇങ്ങനെഉടക്കിട്ട് ചെന്നിത്തലയും ഉമ്മൻചാണ്ടിയും,ഹൈക്കമാന്റും ആശങ്കയിൽ.. പുതിയ കരുനീക്കങ്ങൾ ഇങ്ങനെ

കിടിലന്‍ ലുക്കില്‍ നമിത റാവു; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
Kerala Assembly passed a resolution in support of Lakshadweep

English summary
Mammootty has no enthusiasm in Lakshadweep controversy; Fatima Tahliya criticizes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X