Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിമാന നിമിഷം; മമ്മൂട്ടിയുടെ സ്റ്റാമ്പ് പുറത്തിറക്കി ഓസ്ട്രേലിയ; പാർലമെന്റ് സമിതിയുടെ ആദരം

നടൻ മമ്മൂട്ടിക്ക് ദേശീയ പാർലമെന്റിൽ ആദരവ്. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കി. കാൻബറയിലെ ഓസ്ട്രലിയൻ ദേശീയ പാർലമെന്റിലെ 'പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ' ആയിരുന്നു സംഘാടകർ.

മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാര്ലമെന്റ് ഹൗസ് ഹാളിൽ നടന്നു.

Mammootty

PC: FB/ Seema Chauhan

ആദ്യ സ്റ്റാമ്പ് ഓസ്ട്രേലിയൻ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയ്ക്ക് കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ. ആൻഡ്രൂ ചാൾട്ടൺ എം പി പ്രകാശനം ചെയ്തു.

ചടങ്ങിന് ആശംസകൾ അറിയിച്ച് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. ഓസ്ട്രേലയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിന് ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ എം പിമാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് 'പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ'. ഇന്ത്യൻ സാംസ്കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആൻഡ്രൂ ചാൾട്ടനൻ എം പി പറഞ്ഞു.

മമ്മൂട്ടിയെ ആദ​രിക്കുക വഴി ഇന്ത്യയുടെ മഹത്തായ സംസ്കാരികതയെ ആണ് തങ്ങൾ ആദരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. താൻ വളർന്നുവന്ന തന്റെ സമൂഹത്തിന് വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങൾ ഓരോ ഇന്ത്യൻ സെലിബ്രിറ്റികളും മാതൃകയാക്കണം എന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറ അഭിപ്രായപ്പെട്ടു.

ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ നാട്ടിൽ ഉള്ള മാതാപിതാക്കൾക്ക് ആയി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫാമിലി കണക്റ്റ് പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യ ബന്ധന വകുപ്പ് മന്ത്രി സെനറ്റർ മുറേയ് വാട്ട് പറഞ്ഞു.

ട്രെയ്ഡ് ആൻഡ് ടൂറിസം മിനിസ്റ്റർ ഡോൺ ഫാരൽ, ഇന്ത്യയിലെ ഓസ്ട്രേലിയൻ നിയുക്ത ഡെപ്യൂട്ടി ഹൈക്കമ്മീഷർ ഡാനിയേൽ മക്കാർത്തി, പാർലമെന്ററി സമിതി ഉപാധ്യക്ഷൻ ജൂലിയൻ ലീസർ സെന്റർ ഫോർ ഓസ്ട്രേലിയ ഇന്ത്യ റിലേഷൻ സി ഇ ഒ ടിം തോമസ്, എ ഐ ബി സി നാഷണൽ അസ്സോസിയേറ്റ് ചെയർ ഇർഫാൻ മാലിക്,ഫാമിലി കണക്റ്റ് ദേശീയ കോഡിനേറ്ററും വേൾഡ് മലയാളി കൌൺസിൽ റീജിയണൽ ചെയർമാനുമായ കിരൺ ജെയിംസ് മമ്മൂട്ടിയുടെ പ്രതിനിധിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയരക്ടറുമായ റോബേർട്ട് കുര്യക്ക്യോസ് എന്നിവർ സംസാരിച്ചു.

ഓസ്ട്രേലിയയിലെ നിരവധി എം പി മാർ, സെനറ്റ് അംഗങ്ങൾ, ഹൈക്കമ്മീഷണർ ഓഫീസ് ഉദ്യോ​ഗസ്ഥൻ, ആസ്ട്രേലിയയിലെ വിവിധ ഇന്ത്യൻ സംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി നൂറ്റി അൻപതോളം പേർ ചടങ്ങിൽ പങ്കെടുത്തു. ഓസ്ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാ​ഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ ഇന്ന് മുതൽ വിപണിയിൽ എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+