Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം

വയനാട് ടൌണ്‍ഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി നടത്തിയ പ്രതികരണത്തിനെതിരെ രൂക്ഷവിമർശനം. ടൌണ്‍ഷിപ്പ് നടന്ന് കാണുന്നതിനിടെ റഫീഖ് താരത്തെ അനുഗമിച്ചിരുന്നു. ഇതിനിടയിൽ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. . 'നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി' എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

മാധ്യമങ്ങൾക്ക് മുൻപിൽ വെച്ചാണ് മമ്മൂട്ടി ഇത്തരത്തിൽ പ്രതികരിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിന്നാലെയാണ് താരത്തിനെതിരെ വിമർശനം കടുത്തത്. നടൻ കാണിച്ചത് മര്യാദകേടാണെന്നാണ് അദ്ദേഹത്തിനെ വിമർശിച്ചുകൊണ്ട് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചത്. വയനാട് ദുരന്തസമയത്തെ റഫീഖിൻ്റെ പ്രവർത്തനങ്ങൾ പങ്കിട്ടുകൊണ്ടാണ് പലരും നടനെതിരെ വിമർശനം ഉയർത്തിയത്.

mammotty1

മമ്മൂട്ടി സിനിമ ലൊക്കേഷനിൽ ഇരുന്ന് ടിവിയിൽ കാഴ്ച കണ്ടപ്പോൾ ദുരന്തമുഖത്ത് ഇറങ്ങി രാപ്പകൽ അവിടുത്തെ മനുഷ്യർക്ക് വേണ്ടി പ്രവർത്തിച്ചയാളാണ് റഫീഖ് എന്നാണ് പലരും കുറിച്ചത്. അടിമുടി കോണ്‍ഗ്രസുകാരായ രമേശ് പിഷാരടിയേയും ആൻ്റോ ജോസഫിനേയും കൂടെ കൂട്ടി നടക്കുന്ന മമ്മൂട്ടിക്ക് റഫീഖിനെ കൂടെ നിർത്തുന്നതിൽ എന്ത് പ്രശ്നമാണെന്ന് സിപിഎം അനുകൂല പ്രൊഫൈലുകൾ ചോദിക്കുന്നു. നിരവധി ചില കമൻ്റുകൾ വായിക്കാം

'അയാൾക്കവിടെ നെഞ്ചും വിരിച്ച് നിൽക്കാനുള്ള അർഹതയുണ്ട് .അയാളുടെ പാർട്ടി നേതൃത്വം കൊടുക്കുന്ന സർക്കാർ നിർമ്മിച്ച് നൽകിയ ടൗൺഷിപ്പ് ആണ്.നിലപാടിലുറച്ച് രാഷ്ട്രീയം പറയുന്ന സഖാവാണ്. സിനിമയിൽ നിങ്ങൾ വലിയവൻ ആകാം, ലോകം അംഗീകരിക്കുന്ന കലാകാരനും ആണ്. പരസ്യമായി ഇങ്ങനെ ഒരാളെ അവഹേളിക്കുമ്പോൾ നിങ്ങളെക്കാളും അർഹതയുണ്ട് അയാൾക്ക് അങ്ങനെ നിൽക്കാൻ'

'അങ്ങനെ പരസ്യമായി പറഞ്ഞത് ഒട്ടും ശരിയായില്ല..മമ്മൂട്ടി അല്ല ആരായലും.
വേണമെങ്കിൽ അയാൾ മാത്രം കേൾക്കുന്ന രീതിയിൽ പറഞ്ഞാ മതിയായിരുന്നു.ഇതൊരു insulting ആയി പോയി. ശരിയായില്ല ഒട്ടും ശരിയായില്ല.
അയാൾ ഒരു പാർട്ടിയുട ജില്ലാ സെക്രട്ടറിയാണ്'.

'വേറെ ആരെയും പറയേണ്ട സിപിഎമ്മിന് മുതിർന്ന നേതാക്കളെ പറഞ്ഞാൽ മതിയല്ലോ. ഇതുവരെ തന്റെ രാഷ്ട്രീയ നിലപാട് എന്താണെന്ന് പോലും അദ്ദേഹം പരസ്യമായി പറഞ്ഞിട്ടില്ല .എത്രയോ കലാകാരന്മാരും സാഹിത്യകാരന്മാരും തങ്ങളുടെ നിലപാട് വ്യക്തമായി പറഞ്ഞിട്ടുണ്ട് .സ്വന്തം വ്യക്തി താൽപര്യ മാത്രം സ്വന്തം ഇമേജ് ചെയ്യുന്ന ഇതുപോലുള്ള കിളവന്മാരെ അകറ്റിനിർത്തേണ്ടതാണ്'

'മമ്മൂട്ടി സത്യത്തിൽ നിങ്ങളായിരുന്നു അയാൾക്ക് പിറകിൽ നിൽക്കേണ്ടിയിരുന്നത്. അയാൾ ദുരന്തം ഉണ്ടായ സമയം മുതൽ ആ പാവപ്പെട്ട ദുരിതബാധിതർക്കൊപ്പമുണ്ടായിരുന്നു. അവരുടെ സങ്കടത്തിലും കണ്ണീരിനുമൊപ്പമുണ്ടായിരുന്നു. അവസാനം സർക്കാർ അവർക്ക് ടൗൺഷിപ്പുണ്ടാക്കി അവരെ അവിടെ താമസിപ്പിക്കുന്നതുവരെ കൂടെയുണ്ടായിരുന്നു. ഇതെല്ലാം കഴിഞ്ഞു അത് കാണാൻ വന്ന നിങ്ങളുടെ കൂടെ നിന്ന അയാളോട് പിറകിൽ നിൽക്കാൻ പറയുന്ന നിങ്ങളാര് രാജമാണിക്യമോ? അതെല്ലാം സിനിമയിലാണെന്ന് ഓർക്കുന്നത് നന്നാവും'.

'ഈ മമ്മൂട്ടി എന്തെങ്കിലും അസുഖം ഭേദമായി വരുമ്പോഴും, ഏതെങ്കിലും അവാർഡ് വാങ്ങി വരുമ്പോഴുമൊക്കെ മന്ത്രിമാരും എം.പിമാരുമൊക്കെ എയർപോർട്ടിൽ പോയി കാവൽ നിൽക്കുന്നത് എന്തിനാണ്? ഇത്തരം സാഹചര്യങ്ങളിൽ താൻ കേരളത്തിന്റെ രാജാവാണെന്ന തലക്കനമാണ് മമ്മൂട്ടിക്ക്. ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് മമ്മൂട്ടിക്ക് പാദസേവ ചെയ്യാനല്ലല്ലോ! കോൺഗ്രസിന്റെയും സിപിഎമ്മിന്റെയുമൊക്കെ എല്ലാ നേതാക്കളിലും ഈ പ്രവണത കണ്ടിട്ടുണ്ട്. മമ്മൂട്ടിയെ കാണുമ്പോൾ ഇവർക്ക് വല്ലാത്തൊരു കുനിയലാണ്. ഇത്രയും വലിയൊരു പ്രിവിലേജ് പുള്ളി അർഹിക്കുന്നുണ്ടോ?'

'അതിദാരിദ്ര്യമുക്ത പരിപാടിക്ക് പോയിട്ട് വേദിയിൽ വെച്ച് 'അതിദാരിദ്ര്യമേ മാറിയിട്ടുള്ളൂ, ദാരിദ്ര്യം ഇപ്പോഴും അവിടെത്തന്നെ ഉണ്ട്' എന്ന് മമ്മൂട്ടി പറഞ്ഞു. അതിപ്പോൾ മാർച്ച് മാസത്തിൽ നടക്കുന്ന പരിപാടിക്ക് പോയിട്ട്, ഏപ്രിൽ ആയിട്ടില്ല മാർച്ച് ആണെന്ന് പറയേണ്ട വല്ല കാര്യവുമുണ്ടോ!
ഇന്നത്തെ വിഷയത്തിൽ പാർട്ടി സെക്രട്ടറി തന്നെയാണ് തെറ്റുകാരൻ. മമ്മൂട്ടി എടക്കൽ ഗുഹ കാണാനോ, ബാണാസുര ഡാം കാണാനോ, ചൂരൽമല ടൗൺഷിപ്പ് കാണാനോ വയനാട്ടിൽ വന്നതാവാം. ഈ പാർട്ടി സെക്രട്ടറി എന്തിനാണ് അദ്ദേഹത്തിന് പിന്നാലെ എസ്‌കോർട്ട് പോകുന്നത്? അയാളുടെ തലക്കനം കാണാനോ?
ചൂരൽ മലയിൽ മണ്ണിടിച്ചൽ ഉണ്ടായപ്പോൾ മുതൽ റഫീഖ് അവിടെയുണ്ട്.ഇയാൾ ചുമ്മാ കൂളിംഗ് ഗ്ലാസ്സും വെച്ച് ഷോ കാണിക്കാൻ വന്നിട്ട്, റഫീഖിന് സർട്ടിഫിക്കറ്റ് കൊടുക്കാൻ മമ്മൂട്ടിക്ക് എന്ത് യോഗ്യത..!!'

'മറ്റൊരു മനുഷ്യനോട് എങ്ങനെ പെരുമാറണം എന്ന മിനിമം ധാരണ, മര്യാദ ഒക്കെയുണ്ടാവണം. അതിപ്പോ ഏത് കൊമ്പത്തെ മമ്മൂട്ടി ആയാലും.
സി പി എം വയനാട് ജില്ലാ സെക്രട്ടറി സഖാവ് റഫീഖ് മമ്മൂട്ടിയുടെ വീട്ടിലേക്ക് അനുവാദമില്ലാതെ കടന്നു ചെന്നതല്ല. ആദ്യം പാർട്ടി, അത് കഴിഞ്ഞേയുള്ളൂ ഏത് മമ്മൂട്ടിയും'

'മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് തന്നെയാണ് !
ചൂരൽമലയിൽ ഉയർന്ന ടൗൺ ഷിപ്പ് അങ്ങേർ പറഞ്ഞ പോലെ ജനങ്ങളുടെ പണം തന്നെയാണ് .പക്ഷേ അത് ഉപയോഗിച്ച് എല്ലാം നഷ്ട്ടപ്പെട്ടവർക്ക് പാർപ്പിടം ഒരുക്കിയത് ഈ സർക്കാരിൻ്റെ will power തന്നെയാണ് .അല്ലാതെ കാശ് പിരിച്ചു സ്വന്തം കീശയിൽ ആക്കി തട്ടിപ്പ് നടത്തിയിട്ടില്ല.
മഹാ നടന് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനമൊക്കെ പുച്ഛമായിരിക്കാം .പക്ഷേ ഞങ്ങൾക്ക് അല്ല .എല്ലാരെയും പ്രീതിപ്പെടുത്തിയാലേ അയാൾക്ക് നിലനിൽപ്പ് ഉണ്ടാവുള്ളൂ .അത് കൊണ്ടാണല്ലോ അദ്വാനിയുടെ ആത്മകഥാ പ്രകാശനം നടത്തി ആ പുസ്തകം ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ scenario reflect ചെയ്യുന്നു എന്ന് തട്ടിവിടുകയും കൊറോണ വൈറസ് ഓടിക്കാൻ ടോർച്ച് തെളിച്ച് സാക്ഷാൽ നരേന്ദ്ര മോദിയുടെ അഭിനന്ദനത്തിന് പാത്രമാവുകയും ചെയ്യുകയുണ്ടായത് .ഉള്ളി സുരയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതും മാളികപ്പുറം സിനിമയുടെ പ്രമോഷന് പങ്കെടുത്തതും വേറെ കഥ !ഇമ്മാതിരി അവസരവാദികൾക്ക് വിസിബിലിറ്റി കൊടുക്കാതിരിക്കുക എന്നതാണ് സഖാക്കൾ ചെയ്യേണ്ടുന്ന ഏറ്റവും മിനിമം ആയ കാര്യം ', ഇങ്ങനെ പോകുന്നു കമൻ്റുകൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+