Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യാഘാതം കേരളത്തെ ചുട്ടെരിയ്ക്കും മുമ്പ് മമ്മൂട്ടി വിളിയ്ക്കുന്നു മലയാളികളേ ഒന്നിച്ച് നില്‍ക്കാം

കൊച്ചി: സൂര്യാഘാതം കേരളത്തെ ചുട്ടെരിയ്ക്കും മുമ്പ് രക്ഷകനായി നടന്‍ മമ്മൂട്ടിയ വരള്‍ച്ചയും കൊടും ചൂടും നേരിടാന്‍ മലയാളികള്‍ ഒന്നിച്ച് രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വരള്‍ച്ച നേരിടാന്‍ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിയ്ക്കാന്‍ തയ്യാറാണെന്ന് കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മമ്മൂട്ടി പറഞ്ഞു.

പ്രതിരോധ ആശ്വാസ പ്രവര്‍ത്തനങ്ങളെപ്പറ്റി ആലോചിയ്്ക്കാന്‍ വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്. കേരളത്തില്‍ ചൂട് കൂടുന്നതിനാല്‍ പലര്‍ക്കും ജോലി ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയായി. ഭക്ഷണവും വെള്ളവും ലഭ്യമല്ലാതാകുന്നു. ഇപ്പോള്‍ സൂര്യതാപം മാത്രമാണ് നമ്മള്‍ നേരിടുന്നത്. സൂര്യാഘാതത്തിലെത്തുന്നതിന് മുമ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

Mammootty

തന്നെക്കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളെക്കാള്‍ ഒരു കൂട്ടായ്മ കൊണ്ട് സാധിയ്ക്കുമെന്നും മമ്മൂട്ടി പറയുന്നു. ഏതുവിധേനയും സഹകരിയ്ക്കാന്‍ കഴിയുന്നവര്‍ ബുധനാഴ്ച എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടില്‍ പ്രളയ ദുരിതം ഉണ്ടായപ്പോള്‍ ഏറ്റവും അധികം സഹായമുണ്ടായത് കേരളത്തില്‍ നിന്നാണ്. നമ്മുടെ നാട്ടില്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ഈ മനസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അതാണ് താന്‍ രംഗത്ത് വരാന്‍ കാരണമെന്നും മമ്മൂട്ടി പറഞ്ഞു. ഏതുതരം സഹായത്തിനും തയ്യാറാണെന്ന് മമ്മൂട്ടി അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+