കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർവ്വതി കൊച്ചമ്മയും റിമ കൊച്ചമ്മയും അറിയാൻ.. മമ്മൂട്ടി ആരാധികയുടെ മുഖത്തടിക്കുന്ന മറുപടി!!

  • By Desk
Google Oneindia Malayalam News

കൊച്ചി: സ്ത്രീ വിരുദ്ധത സിനിമയില്‍ ആഘോഷിക്കപ്പെടുന്നതിന് എതിരെയായിരുന്നു ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ നടി പാര്‍വ്വതി സംസാരിച്ചത്. പാര്‍വ്വതി ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തെ ആയിരുന്നു. ഇതോടെ പാര്‍വ്വതി മമ്മൂട്ടിയെ വിമര്‍ശിച്ചു എന്ന തരത്തിലായി കാര്യങ്ങള്‍. മമ്മൂട്ടി ആരാധകരും നിലപാടുകളുടെ പേരില്‍ പാര്‍വ്വതിയോടും വിമന്‍ ഇന്‍ സിനിമ കളക്ടീവിനോടും കലിപ്പുള്ളവരും പൊങ്കാല തുടങ്ങി. അതിനിയും തീര്‍ന്നിട്ടുമില്ല. ഏറ്റവും ഒടുവിലായി പാര്‍വ്വതിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത് മമ്മൂട്ടി ഫാന്‍സ് ചെങ്ങന്നൂര്‍ വനിതാ യൂണിറ്റ് പ്രസിഡണ്ട് കെ സുജയാണ്. സ്വന്തമായി അഭിപ്രായം പറയുകയും സ്വതന്ത്രമായി ജീവിക്കുകയും ചെയ്യുന്ന നടിമാരെ അപമാനിക്കുന്ന തരത്തിലാണ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം.

 നടിമാർക്ക് പരിഹാസം

നടിമാർക്ക് പരിഹാസം

കെ സുജയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: പ്രിയപ്പെട്ട പാര്‍വ്വതി കൊച്ചമ്മേ.. കൊച്ചമ്മ ഈ അടുത്തിടെ സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ ഒരു മഹത്തായ പ്രസംഗം കണ്ടു. ഒറ്റ വാക്കില്‍ 'ബലേ ഭേഷ്' എന്നേ പറയാനുളളൂ കൊച്ചമ്മേ. ശെരിക്കും കൊച്ചമ്മ പൊളിച്ചടുക്കി. ശെരിക്കും പറഞാല്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ ശോഭനയും ഉര്‍വ്വശിയും ഒന്നും കൊച്ചമ്മക്ക് മുന്നില്‍ ഒന്നും അല്ലെന്ന് ആ പ്രസംഗം കണ്ടാല്‍ അറിയാം. പോരാത്തതിന് ശാരദാമ്മയെയും ഷീലാമ്മയെയും വെല്ലുന്ന അഭിനയം ഉളള രണ്ട് മൂത്ത കൊച്ചമ്മമാര് ഇടത്തും വലത്തും. പിന്നെന്ത് വേണം കൊച്ചമ്മക്ക്.

എപ്പോഴാണ് ഡീസന്റായത് എന്ന്

എപ്പോഴാണ് ഡീസന്റായത് എന്ന്

അതൊക്കെ പോട്ടെ കൊച്ചമ്മ മാത്തുകുട്ടിയുടെ ഒരു പരിപാടിയില്‍ സ്ത്രീയെ ഉദ്ധരിക്കാന്‍ മറ്റേ കുഴല് വെച്ച് ഊതി പുക വിടുന്ന സാധനം ഉപയോഗിക്കുന്ന ശീലം ഇപ്പഴും ഉണ്ടോ. അതോ കൊച്ചമ്മ ഫെമിനിസ്റ്റ് ആയതോടെ അത് നിര്‍ത്തിയോ. അതിന്‍റെ പുകയും ഊതി വിട്ട് ബുദ്ധിയും ഗുഡ്ക്കയും നല്ല കോംബിനേഷന്‍ ആണന്ന് പറഞ്ഞ പാറു കൊച്ചമ്മ തന്നെ ആണല്ലോ ഈ സ്ത്രീ വിരുദ്ധത പ്രസംഗിച്ചതെന്നോര്‍ക്കുമ്പോ ഒരു റിലാക്സേഷനൊക്കെയുണ്ട്. പിന്നേ കൊച്ചമ്മേടെ വലത്തെ അറ്റത്തിരുന്ന് കസബ കസബ എന്ന് ,മൊഴിഞ്ഞ് തന്ന ഗീതു കൊച്ചമ്മയോട് കൊച്ചമ്മ ചോദിച്ചായിരുന്നോ എന്ന് മുതലാ ആ കൊച്ചമ്മ ഡീസന്‍റായതെന്ന്.

എന്താണ് കസബയിലെ പ്രശ്നം

എന്താണ് കസബയിലെ പ്രശ്നം

ഇല്ലെങ്കില്‍ ഒന്ന് ചോദിക്കണം. കേട്ടോ. എന്നിട്ട് ഇടത്തെ അറ്റത്തിരിക്കുന്ന റിമ കൊച്ചമ്മയോട് ചോദിക്കണം ആദ്യ സിനിമയില്‍ തന്നെ ബിയറും വലിച്ച് കേറ്റി പുകയും ഊതി വിട്ട ആ സിനിമയുടെ രണ്ടാം ഭാഗം ഉടനെ എങ്ങാനും പ്രതീക്ഷിക്കാമൊ എന്ന്..എന്നിട്ട് വേണം ഞങ്ങള്‍ സ്ത്രീകള്‍ക്ക് അവകാശത്തിന് വേണ്ടി ശബ്ദം ഉയര്‍ത്താന്‍. ഇനി കൊച്ചമ്മയുടെ പ്രധാന പ്രശ്നം ''കസബ''.. എന്താണ് കൊച്ചമ്മയെ പോലുളള ഒരു 23 വയസ്സുകാരിക്ക് ആ സിനിമ കൊണ്ടുണ്ടായ ദോഷം..എന്താണ് അതിലെ സ്ത്രീ വിരുദ്ധത..

മമ്മൂട്ടി സ്ത്രീ വിരുദ്ധത കാണിച്ചില്ലെന്ന്

മമ്മൂട്ടി സ്ത്രീ വിരുദ്ധത കാണിച്ചില്ലെന്ന്

ഞാന്‍ എന്‍റെ ഭര്‍ത്താവും ആയി ആദ്യ ദിനം തന്നെ പോയി കണ്ട സിനിമ ആണ് കസബ..അതില്‍ കൊച്ചമ്മ പറഞ്ഞ ഒരു സ്ത്രീ വിരുദ്ധതയും മമ്മൂട്ടി എന്ന നടന്‍ കാണിച്ചില്ല. മറിച്ച് മമ്മൂക്കയുടെ ഇന്‍ട്രോ സീനില്‍ തന്നെ അദ്ദേഹം സ്ത്രീകളെ എങ്ങനെ നട്ടെല്ലില്ലാത്ത പുരുഷന്‍മാര്‍ ബഹുമാനിക്കണം എന്ന് കാണിച്ച് തരുന്നുണ്ട്.അത് ജീവിക്കാന്‍ വേണ്ടി വേശ്യാ വൃത്തി ( നിങ്ങള്‍ സിനിമാക്കാരെ ഉദ്ദേശിച്ചല്ലാ കേട്ടോ) വരെ നടത്തേണ്ടി വരുന്ന സ്ത്രീകളെ പുരുഷന്‍മാര്‍ വെറും മാംസ പിണ്ഡമായി കാണുമ്പോള്‍ അവിടെ സ്ത്രീകള്‍ക്കായി രാജന്‍ സക്കറിയയെ പോലുളള നട്ടെല്ലുളള പുരുഷന്‍മാര്‍ രക്ഷക്കുണ്ടാകും എന്നൊരു സന്ദേശം മമ്മൂക്ക കൊടുത്തു കൊണ്ടാണ് വരുന്നത്.

പാർവ്വതിയോട് ചോദ്യം

പാർവ്വതിയോട് ചോദ്യം

അടുത്ത സീനില്‍ ബെൽറ്റിൽ കേറി പിടിക്കുന്ന ഒരു സീന്‍..അതിലാണോ കൊച്ചമ്മ സ്ത്രീ വിരുദ്ധത കണ്ടത്..ആണെങ്കില്‍ ഒന്ന് ചോദിച്ചോട്ടെ. കുടുംബവുമായി സിനിമ കാണാന്‍ വരുന്ന സ്ത്രീകള്‍ക്ക് മുന്നിലേക്ക് എത്രയോ നടിമാര്‍ എത്രയോ വട്ടം എത്രയോ സിനിമകളില്‍ സ്വയം തുണി ഉരിഞ്ഞ് കളഞ്ഞ് കോപ്രായം കാണിച്ചിട്ടുണ്ട്.. ഈയിടെ കൊച്ചമ്മ പോലും അങ്ങ് ഹിന്ദിയില്‍ പോയി ഒരു ഉളുപ്പും ഇല്ലാതെ ഒരു ബഡ്ഷീറ്റും ആയി നിന്നില്ലേ.കൊച്ചമ്മയും ഇർഫാൻ ഖാനുമായുള്ള ഒരഭിമുഖം ഞാൻ കണ്ടു കൊച്ചമ്മയുടെ മുഖത്ത് നോക്കിയല്ലേ ഇർഫാൻ ഖാൻ ചോദിച്ചത് "malayali womens hot in bed"

തമിഴിൽ കാണിച്ച കോപ്രായം

തമിഴിൽ കാണിച്ച കോപ്രായം

ഈ ചോദ്യത്തിൽ എന്നെപ്പോലത്തെ എല്ലാ മലയാളി സ്ത്രീകളെയും അപമാനിച്ച് കൊണ്ടല്ലേ അയാൾ സംസാരിച്ചത്. അപ്പോൾ നിന്റെ ഉള്ളിൽ ഉള്ള ഫെമിനിസ്റ്റ് എവിടെ പോയി..? തമിഴില്‍ പോയി ധനുഷിന്‍റെ ചുണ്ടിലേക്ക് കൊച്ചമ്മയുടെ ചുണ്ട് ചേര്‍ത്ത് വെച്ച് കോപ്രായം കാണിച്ചില്ലേ..അതൊന്നും ഈ പറഞ്ഞ സ്ത്രീ വിരുദ്ധത ആകില്ലേ.. അതോ ജീന്‍സും ടോപ്പും വലിച്ച് കേറ്റി മാറും തളളി പിടിച്ച് നടക്കുന്ന നിങ്ങള്‍ക്ക് ഇതൊന്നും ബാധകം അല്ലേ.. ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ കസബയൊക്കെ എത്രയോ ഭേദം..

നടൻ മാത്രമല്ല, നല്ല വ്യക്തിയും

നടൻ മാത്രമല്ല, നല്ല വ്യക്തിയും

കസബയുടെ ഇന്റർവെൽ സീനില്‍ മമ്മൂക്ക പറയുന്ന ഒരു ഡയലോഗുണ്ട്.. കറി വെക്കാനോ പൊരിക്കാനോ അല്ലാതെ രാജന്‍ സക്കറിയാ മാംസം വിലക്ക് വാങ്ങില്ലെന്ന്...ഇനി ഇതാണോ നിങ്ങള്‍ ഉദ്ദേശിച്ച സ്ത്രീ വിരുദ്ധത... ഇതൊക്കെ അല്ലാതെ എന്താണ് കസബയേയും മമ്മൂട്ടി എന്ന നടനെയും വിമര്‍ശിക്കാനും മാത്രം ആ സിനിമയിലുളളത്.മമ്മൂക്ക എന്ന നടനെ എന്നെ പോലെയുളള സ്ത്രീകളടക്കം ഉളള മലയാളികള്‍ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്‍റെ അഭിനയവും സൗന്ദര്യം കൊണ്ടും മാത്രം അല്ല.... അദ്ദേഹത്തിന്‍റെ വ്യക്തിത്വം കൊണ്ട് കൂടി ആണ്...

സഹായത്തിന് ആരെയും കണ്ടില്ല

സഹായത്തിന് ആരെയും കണ്ടില്ല

മാളൂ ഷെയ്ക്ക എന്നത് ഒരു പെണ്‍കുട്ടി ആണ്.ആ പെണ്‍കുട്ടിക്ക് താങ്ങും തണലും ആയത് നിങ്ങള്‍ സ്ത്രീവിരുദ്ധത പറഞ്ഞ ഈ മമ്മൂട്ടിയാണ്..അവിടെയൊന്നും ഒരു ഫെമിനിസ്റ്റുകളെയും കണ്ടിട്ടില്ല. ഒരു പാവപ്പെട്ട കുട്ടിക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ അവന്‍റെ അമ്മ നെഞ്ചത്തടിച്ച് കരഞ്ഞപ്പോ അവിടെയും ഒരു ഫെമിനിസ്റ്റിനെയും സഹായത്തിനായി ഞങ്ങള്‍ ആരും കണ്ടിട്ടില്ല..ആ സ്ത്രീയുടെയും സഹായത്തിനെത്തിയത് നിങ്ങള്‍ സ്ത്രീ വിരുദ്ധത സിനിമയിലഭിനയിച്ചു എന്ന് പറഞ്ഞ ഇതേ മമ്മൂട്ടിയാണ്...

ഫെമിനിസ്റ്റുകൾക്ക് പരിഹാസം

ഫെമിനിസ്റ്റുകൾക്ക് പരിഹാസം

നിങ്ങള്‍ക്കൊക്കെ സ്ത്രീ സ്നേഹം കാണിക്കണം എങ്കില്‍ കാറും ബംഗ്ളാവും ഉളള കൊച്ചമ്മമാര്‍ക്ക് നോവണം..അല്ലാതെ ഒരു മാളുവിന് വേണ്ടിയോ ജിഷക്ക് വേണ്ടിയോ സൗമ്യക്ക് വേണ്ടിയോ നിങ്ങള്‍ ശബ്ദം ഉയര്‍ത്തില്ല..ഫെമിനിസ്റ്റ് എന്ന പേരില്‍ ഒരു സംഘടനയും ഉണ്ടാക്കി പുരുഷന്‍മാരെ താഴ്ത്തി കെട്ടുന്ന നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം .പത്ത് ശതമാനം മോശം പുരുഷന്‍മാര്‍ ഉണ്ടെന്ന് കരുതി ബാക്കി 90 ശതമാനം പുരുഷന്‍മാരെ നിങ്ങളെ മോശക്കാരാക്കരുത്..ഒരു സ്ത്രീ വെെകിട്ട് ഇറങ്ങി നടക്കുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ കുറച്ച് ഫെമിനിസ്റ്റുകള്‍ ഉണ്ടെന്ന ബലത്തിലല്ല. 90 ശതമാനം പുരുഷന്‍മാര്‍ ഞങ്ങളുടെ ബലത്തിന് ഉണ്ടെന്നുളള ധെെര്യത്തില്‍ തന്നെയാ.

മമ്മൂട്ടിയുടെ മേലെ കയറേണ്ടെന്ന്

മമ്മൂട്ടിയുടെ മേലെ കയറേണ്ടെന്ന്

രശ്മി നായരേയും കനിയേയും ആദ്യം നിലയ്ക്ക് നിർത്ത്. എന്നിട്ട് മതി ലോക സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ അഭിനയിച്ച രണ്ടാമത്തെ നടന്‍ എന്ന ഖ്യാതിയുളള മൂന്ന് ദേശീയ അവാര്‍ഡും 6 സംസ്ഥാന അവാര്‍ഡും 13 ഫിലിം ഫെയറും വാങ്ങി ഓരോ മലയാളിയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മമ്മൂക്കയുടെ പൊക്കത്തോട്ട് കേറുന്നത്.WCC എന്ന നിങ്ങളുടെ ഫെമിനിസ്റ്റ് സംഘടനയില്‍ ഉളളതിലും 100 ഇരട്ടി സ്ത്രീകള്‍ മമ്മൂട്ടി എന്ന നടനെയും വ്യക്തിയെയും അദ്ദേഹത്തിന്‍റെ സിനിമകളെയും സ്നേഹിക്കുന്നുണ്ടെന്ന് ഓര്‍മ്മ പെടുത്തി കൊണ്ട് നിര്‍ത്തുന്നു എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

കെ. സുജയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മമ്മൂട്ടി ഫാൻസ് ചെങ്ങന്നൂർ വനിതാ യൂണിറ്റ് പ്രസിഡന്റ് കെ. സുജയുടെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Mammootty's lady fan's reply to Parvathy in Kasaba Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X