കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്ക് സ്‌നേഹാദരങ്ങള്‍, സിനിമാ മേഖലയിലെ ഇളവുകളില്‍ പിണറായിക്ക് നന്ദിയുമായി മോഹന്‍ലാല്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: വിനോദ മേഖലയിലെ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പിണറായി വിജയന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. മലയാള സിനിമയ്ക്ക് ഒന്നാകെ വലിയ ഊര്‍ജം പകരുന്ന ഇളവുകളാണ് പ്രഖ്യാപിച്ചതെന്നും, അതില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്‌നേഹാദരങ്ങള്‍ എന്നും മോഹന്‍ലാല്‍ പറഞ്ഞു. തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ സിനിമാ സംഘടനകള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് വിനോദ് മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
Theatres in Kerala set to reopen; Actor Mohanlal Thanks Pinarayi Vijayan
1

മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ മാത്രമല്ല, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, നിവിന്‍ പോളി, ടൊവീനോ തോമസ്, ആസിഫ് അലി, മഞ്ജു വാര്യര്‍ തുടങ്ങിയ ഭൂരിഭാഗം മലയാളം താരങ്ങളും പിണറായിക്ക് നന്ദി അറിയിച്ചിട്ടുണ്ട്്. പ്രതിസന്ധിയില്‍ നിന്ന് മലയാള സിനിമയെ കരകയറ്റാന്‍ മുന്നോട്ടുവന്ന മുഖ്യമന്ത്രിക്ക് വിജയ സ്‌നേഹാദരങ്ങള്‍ എന്ന് മമ്മൂട്ടി കുറിച്ചു. ഫിയോകിന്റെ പേരില്‍ ആരാധ്യനായ മുഖ്യമന്ത്രി നന്ദിയെന്നാണ് ദിലീപ് കുറിച്ചത്.

റിമ കല്ലിങ്കലും ബി ഉണ്ണികൃഷ്ണനും കുഞ്ചാക്കോ ബോബനും അഭിനന്ദിച്ചവരുടെ കൂട്ടത്തിലുണ്ട്. അതേസമയം കേരളത്തില്‍ ജനുവരി 13ന് തന്നെ തിയേറ്റര്‍ തുറക്കും. വിജയ് ചിത്രം മാസ്റ്റര്‍ ആയിരിക്കും ആദ്യ ചിത്രം. വിനോദ നികുതി മാര്‍ച്ച് 31 വരെ ഒഴിവാക്കുകയും തിയേറ്ററുകള്‍ തുറക്കാത്ത കാലത്തെ വൈദ്യുതി നിരക്കിലെ ഫിക്‌സഡ് ചാര്‍ജ് പകുതിയാക്കി കുറയ്ക്കുകയുമാണ് ചെയ്തത്. സിനിമാ സംഘടനകള്‍ ആവശ്യപ്പെട്ട പ്രധാന കാര്യം ഇതായിരുന്നു. തിയേറ്ററുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഈ പണം എങ്ങനെ നല്‍കാന്‍ സാധിക്കുമെന്നും ഇവര്‍ ചോദിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം സംഘടനകള്‍ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്നായിരുന്നു തീരുമാനിച്ചത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനം വന്നതോടെയാണ് തിയേറ്റര്‍ തുറക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാനുള്ള പണം തവണകളായി കൊടുത്താല്‍ മതിയെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിയേറ്ററുകള്‍ പ്രവര്‍ത്താമെന്ന് ജനുവരി ഒന്നിനാണ് മുഖ്യമന്ത്രി അറിയിച്ചത്. പകുതി സീറ്റുമായി പ്രവര്‍ത്തിക്കുന്നത് നഷ്ടമാണെന്നായിരുന്നു ഫിയോക് പറഞ്ഞത്.

നിര്‍മാതാക്കളുടെ സംഘടന ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്. നിലവില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ 80 നിര്‍മാതാക്കളാകും കൊച്ചിയില്‍ യോഗത്തില്‍ പങ്കെടുക്കുക. സിനിമകള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ റിലീസ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ചയാകുക. മമ്മൂട്ടി ചിത്രം വണ്‍, മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍, എന്നിവയാണ് ഇറങ്ങാനുള്ളതില്‍ പ്രമുഖ ചിത്രങ്ങള്‍. ഇവ സാധാരണ ദിനത്തിലാണോ അതോ ഉത്സവ സീസണ്‍ നോക്കിയാണോ റിലീസ് ചെയ്യുകയെന്നാണ് അറിയാനുള്ളത്.

English summary
mammooty, mohanlal and manju express theri thanks to pinarayi vijayan on helping cinema industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X