കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ല്യുസിസിയുടെ തുറന്നുപറച്ചില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് തിരിച്ചടി.... ഏട്ടനും ഇക്കയും കുരുക്കില്‍

Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ ഉന്നയിച്ച ഗൗരവമേറിയ ആരോപണങ്ങള്‍ ബാധിക്കാന്‍ പോകുന്നത് സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയെ മോഹന്‍ലാലിനെയും. സംഘടനയില്‍ സുപ്രധാന സ്ഥാനത്ത് ഇല്ലെങ്കില്‍ മമ്മൂട്ടിയുടെ സിനിമാ സെറ്റിലെ മോശം അനുഭവവും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മോഹന്‍ലാല്‍ സ്വീകരിച്ച നിലപാടും ഇവര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. പൊതുവിഷയത്തില്‍ മിണ്ടാതിരിക്കുന്ന സൂപ്പര്‍ താരങ്ങളെ വളരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നതാണ് ഈ കാര്യങ്ങള്‍.

അതേസമയം അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലിനെ പ്രത്യക്ഷമായി തന്നെ ലക്ഷ്യമിട്ടാണ് ഡബ്ല്യുസിസി അംഗങ്ങളായ രേവതിയും പാര്‍വതിയും പത്മപ്രിയയും സംസാരിച്ചത്. ഇതോടെ ഈ വിഷയത്തില്‍ തുറന്ന സമീപനമാണെന്ന മോഹന്‍ലാലിന്റെ പ്രസ്താവനകളും വലിയ ചര്‍ച്ചയാവുകയാണ്. വരും ദിവസങ്ങളില്‍ നടിമാരുമായുള്ള യോഗത്തിന്റെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് വിശദീകരിക്കേണ്ടി വരും. അല്ലെങ്കില്‍ പ്രതിച്ഛായ തന്നെ ഇല്ലാതാവും.

പുള്ളിക്കാരന്‍ സ്റ്റാറാ.....

പുള്ളിക്കാരന്‍ സ്റ്റാറാ.....

യുവനടി അര്‍ച്ചനാ പത്മിനിയുടെ മീ ടു വെളിപ്പെടുത്തലാണ് വലിയ കോളിളക്കമുണ്ടാക്കിയിരിക്കുന്നത്. മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സാങ്കേതിപ്രവര്‍ത്തനായി ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്നാണ് ആരോപണം. ഇത് വലിയ കോളിളമുണ്ടാക്കിയിട്ടുണ്ട്. മലയാളത്തിലെ മീ ടൂ വെളിപ്പെടുത്തലിലേക്ക് എഴുതി ചേര്‍ക്കാവുന്ന സംഭവമാണ് ഇത്.

മമ്മൂട്ടിക്കും പ്രതിസന്ധി

മമ്മൂട്ടിക്കും പ്രതിസന്ധി

മമ്മൂട്ടിക്കും പ്രതിസന്ധിയുണ്ടാക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. തന്റെ സെറ്റില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കുമെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരുപക്ഷേ ഇത് മമ്മൂട്ടി അറിഞ്ഞിരിക്കാനും സാധ്യതയുള്ള കാര്യമാണ്. എന്നിട്ടും അദ്ദേഹം പ്രതികരിച്ചില്ല എന്നതും വലിയ വിഷയമാണ്. നേരത്തെ പാര്‍വതിയെ മമ്മൂട്ടി ആരാധകര്‍ കസബയെ വിമര്‍ശിച്ചതിന് തെറി വിളിച്ച സംഭവത്തിലും മമ്മൂട്ടി പ്രതികരിച്ചിരുന്നില്ല. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തിന് നിസ്സംഗതയാണ് ഉള്ളതെന്ന ആരോപണത്തിന് ബലമേകുന്നതാണ് ഈ കാര്യങ്ങള്‍.

മമ്മൂട്ടിയുടെ അടുപ്പക്കാരന്‍

മമ്മൂട്ടിയുടെ അടുപ്പക്കാരന്‍

തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് നടി പറയുന്നു. സിബി മലയിലുമായി സംസാരിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെട്ട മറ്റൊരു സംവിധായകന്‍ സോഹന്‍ സീനുലാലായിരുന്നു. ഇയാള്‍ മമ്മൂട്ടിയുടെ ഡബിള്‍സ് എന്ന ചിത്രത്തിലെ സംവിധായകനാണ്. പുള്ളിക്കാരന്‍ സ്റ്റാറില്‍ അഭിനയിച്ചിട്ടുമുണ്ട് ഇയാള്‍. മമ്മൂട്ടിയുടെ അടുത്തയാളായിട്ടാണ് സോഹന്‍ അറിയപ്പെടുന്നത്. ബാദുഷ എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ഒപ്പം പ്രവര്‍ത്തിക്കുന്നയാളാണ് ഷെറിന്‍ സ്റ്റാന്‍ലി.

തനിക്ക് വേറെ പണിയുണ്ട്

തനിക്ക് വേറെ പണിയുണ്ട്

ഈ പരാതിയുമായി മുന്നോട്ട് പോകാതിരുന്നത് ജീവിതത്തില്‍ തനിക്ക് വേറെ ജോലിയുള്ളത് കൊണ്ടാണ്. ഇത് പോലെയുള്ള ഊളകള്‍ക്ക് പിറകെ നടക്കാന്‍ തനിക്ക് സമയമില്ലെന്നും അര്‍ച്ചന പറയുന്നു. അതേസമയം കുറ്റാരോപിതനായ വ്യക്തി ഇപ്പോഴും ജോലി ചെയ്യുന്നു തനിക്ക് ലഭിക്കുന്ന ചെറിയ അവസരങ്ങള്‍ പോലും അയാള്‍ തട്ടിത്തെറിപ്പിക്കുന്നു എന്നും അര്‍ച്ചന പറയുന്നു. അര്‍ച്ചനയുടെ പ്രസ്താവന ആരോപിതര്‍ക്കൊപ്പം നില്‍ക്കുന്നവരാണ് എല്ലാ സംഘടനകളും എന്ന വ്യക്തമാക്കുന്നതാണ്.

 മോഹന്‍ലാലും കുരുക്കില്‍

മോഹന്‍ലാലും കുരുക്കില്‍

നടിമാരുടെ തുറന്നുപറച്ചിലില്‍ ഏറ്റവും കുടുങ്ങിയിരിക്കുന്നത് അമ്മ പ്രസിഡന്റായ മോഹന്‍ലാലാണ്. ഇരയ്‌ക്കൊപ്പം നില്‍ക്കാന്‍ വ്യക്തിപരമായി തയ്യാറാണെന്നും എന്നാല്‍ ജനറല്‍ ബോഡി തീരുമാനം താനെങ്ങനെ തിരുത്തുമെന്നും മോഹന്‍ലാല്‍ തങ്ങളോട് പറഞ്ഞെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ പറയുന്നു. ഇ വിടെ പ്രസിഡന്റെന്ന നിലയില്‍ തന്റെ അഭിപ്രായം എന്തുകൊണ്ട് അദ്ദേഹം പരസ്യമാക്കിയില്ല എന്ന് ചോദ്യമാണ് ഉയരുന്നത്. മോഹന്‍ലാലിന് മറ്റ് അംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാനും സാധിക്കുമായിരുന്നു. എന്നാല്‍ ഇതൊന്നും ചെയ്യാതെ താന്‍ നിസ്സഹായനാണെന്ന സൂപ്പര്‍ താരത്തിന്റെ പ്രസ്താവന താന്‍ ദിലീപിനൊപ്പമാണെന്ന് സൂചിപ്പിക്കുന്നതാണ്.

മൂന്ന് നടിമാര്‍....

മൂന്ന് നടിമാര്‍....

മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തിലും പ്രശ്‌നങ്ങള്‍ ഉയരുന്നുണ്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അമ്മയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് അഭിസംബോധന ചെയ്ത്. യഥാര്‍ത്ഥത്തില്‍ സിനിമാ മേഖലയില്‍ കൃത്യമായ മേല്‍വിലാസമുള്ള രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരെയാണ് നടികള്‍ എന്നതിലൂടെ ഉദ്ദേശിച്ചത്. പക്ഷേ ഇത്രയും സ്പ്ഷടമായി പറയാവുന്ന കാര്യം പോലും പേരുകള്‍ വ്യക്തമാക്കാതെ സൂചിപ്പിച്ചത് അദ്ദേഹത്തിന് വലിയ തിരിച്ചടിയാണ്. പ്രസിഡന്റെന്ന നിലയില്‍ മോഹന്‍ലാലിന് ചില വ്യക്തികളോട് പ്രത്യേക താല്‍പര്യവും മറ്റുള്ളവരോട് എതിര്‍പ്പുമുണ്ടെന്നാണ് ഇതിലൂടെ ഡബ്ല്യുസിസി വിളിച്ചുപറഞ്ഞത്.

 ദിലീപ് വിഷയം

ദിലീപ് വിഷയം

നടി ആക്രമിക്കപ്പെട്ട കേസില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സംഘടനയ്ക്കുള്ളിലെ നിലപാടാണ് ഇനി അറിയാനുള്ളത്. ഇവര്‍ പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് ഒന്നുമാണെന്ന് നടിമാര്‍ വിളിച്ചുപറഞ്ഞ് കഴിഞ്ഞു. മമ്മൂട്ടി ദിലീപിനെ ഇതുവരെ ന്യായീകരിച്ചിട്ടില്ല. എന്നാല്‍ മോഹന്‍ലാല്‍ പലപ്പോഴും ദിലീപിന് അനുകൂലമായ കാര്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്തത്. ഡബ്ല്യുസിസിയുടെ വെളിപ്പെടുത്തല്‍ ഈ മനോഭാവത്തില്‍ മാറ്റംവരുത്തിയില്ലെങ്കില്‍ ഇരുവരുടെയും പ്രതിച്ഛായയെ വരെ അത് ബാധിക്കാന്‍ സാധ്യതയുണ്ട്.

മോഹൻലാലിനെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസി... വാർത്താ സമ്മേളനത്തിൽ അപമാനിച്ചു; പൊട്ടിത്തെറിച്ച് രേവതിമോഹൻലാലിനെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസി... വാർത്താ സമ്മേളനത്തിൽ അപമാനിച്ചു; പൊട്ടിത്തെറിച്ച് രേവതി

പോരാട്ടം 'അമ്മ'യിൽ നിന്നുകൊണ്ടുതന്നെ... അവിടെ എന്ത് നടക്കുന്നെന്ന് അറിയണം: പാർവ്വതിപോരാട്ടം 'അമ്മ'യിൽ നിന്നുകൊണ്ടുതന്നെ... അവിടെ എന്ത് നടക്കുന്നെന്ന് അറിയണം: പാർവ്വതി

English summary
mammootty mohanlal in trouble on wcc press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X