മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം പേട്രിയറ്റിന് പാക്കപ്പ്; 'കടമ്പകള്‍ കടന്ന്, സ്വപ്നം തൊട്ടു': ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: പുതുവര്‍ഷത്തില്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് പേട്രിയറ്റ്. അതിനു കാരണം സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കു ശേഷം ഈ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നു എന്നതാണ്. ഇവരെ കൂടാതെ വമ്പന്‍ താര നിരയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഇതുവരെയുള്ള മലയാള ചിത്രങ്ങളില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് പേട്രിയറ്റ് ഒരുങ്ങുന്നത്.
ഇപ്പോഴിതാ ഒരു വര്‍ഷത്തിലധികം നീണ്ട ചിത്രീകരണത്തിന് ഒടുവില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ചിത്രത്തിന് കൊച്ചിയില്‍ പാക്കപ്പ് ആയത്. അവസാന ദിനങ്ങളില്‍ മമ്മൂട്ടിയുടെ സീനുകളാണ് ചിത്രീകരിച്ചത്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരണം നടത്തിയിരുന്നു.

ഇന്ത്യ, ശ്രീലങ്ക, യുകെ, അസര്‍ബൈജാന്‍ തുടങ്ങി നിരവധി രാജ്യങ്ങളിലാണ് ചിത്രീകരണം നടന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ബിഗ് ബജറ്റ് സ്‌പൈ ത്രില്ലര്‍ സിനിമയാണിതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വാഗ്ദാനം. 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. ഇതിനുമുമ്പ് ട്വന്റി 20യിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.
2024 നവംബറില്‍ ശ്രീലങ്കയില്‍ വെച്ചാണ് സിനിമയ്ക്ക് തുടക്കം കുറിച്ചത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആക്ഷന്‍ ചിത്രങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ചിത്രത്തിന്റെ ടീസര്‍ യൂട്യൂബില്‍ മാത്രം ഇതിനകം 34 ലക്ഷം പേരാണ് കണ്ടത്. മലയാള സിനിമ ഇന്നു വരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ബജറ്റില്‍ അണിയിച്ചൊരുക്കുന്ന ചിത്രമായതിനാല്‍ തന്നെ ഏറ്റവും മികച്ച സാങ്കേതിക മേന്മയോടെയായിരിക്കും ചിത്രം പുറത്തിറങ്ങുക. ചിത്രത്തിന്റെ പാക്കപ്പിനോട് അനുബന്ധിച്ച് കലാസംവിധായകന്‍ ഷാജി നടുവില്‍ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
കടമ്പകൾ കടന്ന്, സ്വപ്നം തൊട്ട്...
'പാട്രിയേറ്റ്' പാക്കപ്പ്!
ഈ വലിയ യാത്ര സുരക്ഷിതമായി പൂർത്തിയാക്കാൻ സഹായിച്ച ദൈവത്തിന് നന്ദി. '
പാട്രിയേറ്റ്' (Patriot) എന്ന സിനിമ എന്നിലേക്ക് എത്തിച്ച പ്രൊഡ്യൂസർക്ക് ഹൃദയം തൊട്ട നന്ദി.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ,
പ്രൊഡക്ഷൻ കൺട്രോളർ പ്രൊഡക്ഷൻ മാനേജർമാർ എന്നിവരോടുള്ള നന്ദി ഏറെ ആണ്.
രാവും പകലും കൂടെ നിഴൽ പോലെ കട്ടയ്ക്ക് നിന്ന ലൈൻ പ്രൊഡ്യൂസർമാർക്ക് നന്ദി വാക്കുകൾക്ക് അപ്പുറം...
കഴിഞ്ഞ ഒരു വർഷം വെറുമൊരു ഷൂട്ടിംഗ് ആയിരുന്നില്ല, ഒരു കുടുംബമായി നമ്മൾ പൊരുതുകയായിരുന്നു. ആ പോരാട്ടത്തിൽ എനിക്കൊപ്പം നിന്നവർ:
മൈ പില്ലേഴ്സ്: ഓരോ പ്രതിസന്ധിയിലും തളരാതെ എനിക്ക് കരുത്തു നൽകിയ എന്റെ പ്രിയപ്പെട്ട അസോസിയേറ്റ്സ്, അസിസ്റ്റന്റ്സ് - നിങ്ങളില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല.
ക്രാഫ്റ്റ് ടീം: വിയർപ്പൊഴുക്കി അത്ഭുതങ്ങൾ പണിതുയർത്തിയ എന്റെ സ്വന്തം കാർപെന്റർ, വെൽഡർ, പെയിന്റിംഗ്, ഇലക്ട്രിക്കൽ ടീമുകൾ. നിങ്ങളുടെ കരവിരുതാണ് ഈ സിനിമയുടെ ജീവൻ.
ക്യാമറ & യൂണിറ്റ്: കൂടെ നിന്ന ക്യാമറ അസോസിയേറ്റ്സ്, നമ്മളോടൊപ്പം കൂടെ നിന്ന എന്റെ പ്രിയപ്പെട്ട യൂണിറ്റ് സഹോദരന്മാർ - നിങ്ങൾക്കും നന്ദി.
ബാക്ക്ബോൺ ടീം: ഭാവനകൾക്ക് നിറം നൽകിയ ഡിസൈൻ ടീം, ഓടിനടന്ന് സാധനങ്ങൾ എത്തിച്ച പർച്ചേസ് ടീം, കൃത്യതയുടെ കരുത്തായ ക്യാഷ്യർ.
ഡയറക്ഷൻ ക്രൂ: പ്രിയപ്പെട്ട ഡയറക്ടർക്ക് ഒരുപാട് നന്ദി എന്നെ വിശ്വസിച്ച് ഒരു വലിയ ദൗത്യം ആൽപ്പിച്ചതിന്
പിന്നെ ക്യാമറമാൻ, നിങ്ങൾ ഹൃദയം നിറഞ്ഞ നന്ദി.. പിന്നെ അസോസിയേറ്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർമാർ. എല്ലാവർക്കും നന്ദി.
നമ്മുടെ ഈ സിനിമ ബിഗ് സ്‌ക്രീനിൽ വിസ്മയമാകട്ടെ
-
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം -
വല്ലാത്ത ചെയ്ത്തായിപ്പോയി..! രവിയെ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിഎംകെ -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
വാഗമണ്ണിലെ റിസോര്‍ട്ടില്‍ താടിയും മീശയും വടിച്ച് ഒരാഴ്ച്ച ഒളിവില്‍; ഒടുവില്‍ ഡോ. സിറിയക് ജോര്‍ജ് പിടിയില്‍












Click it and Unblock the Notifications