കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയെ താന്‍ ബലാത്സംഗം ചെയ്തേനെ! സംവിധായകന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം പുകയുന്നു

  • By Desk
Google Oneindia Malayalam News

സിനിമാ മേഖലയിലയില്‍ ലൈംഗികാതിക്രമണങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കുമെതിരേയുളള ചെറുത്തുനില്‍പ്പുകള്‍ വാര്‍ത്തകളാകുന്നതിനിടെ റേപ്പിനെ നിസ്സാരവത്കരിച്ചുള്ള സംവിധായകന്‍റെ പ്രസ്താവന വിവാദമാകുന്നു. തമിഴ് സംവിധായകന്‍ മിഷ്കിനാണ് മമ്മൂട്ടിക്കെതിരെ വിവാദപരമായ പ്രസ്താവന നടത്തിയത്.

മമ്മൂട്ടിയുടെ അഭിനയ മികവിനെ പ്രശംസിക്കുന്നതിനിടെയിലാണ് സംവിധായകന്‍ വിവാദ പരാമര്‍ശം നടത്തിയത്. റാം സംവിധാനം ചെയ്ത പേരന്‍പ് സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മിഷ്കിന്‍റെ പ്രസ്താവന.

പേരന്‍പ്

പേരന്‍പ്

കഴിഞ്ഞ ദിവസമാണ് റാം സംവിധാനം ചെയ്ത പേരന്‍പ് സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നത്. പേരന്‍പ് സിനിമയില്‍ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം വന്ന ട്രെയിലറും വന്‍ ഹിറ്റായിരുന്നു.

പ്രസ്താവന

പ്രസ്താവന

ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ച് പരിപാടിക്കിടെ സിനിമയിലെ മമ്മൂട്ടിയുടെ അഭിനയ മികവിനെ പ്രശംസിക്കുന്നതിനിടയിലായിരുന്നു മിഷ്കിന്‍റെ വിവാദപരമായ പ്രസ്താവന.

അഭിനന്ദിക്കുന്നു

അഭിനന്ദിക്കുന്നു

മമ്മുൂട്ടിയെ ചിത്രത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുത്തതില്‍ താന്‍ സംവിധായകന്‍ റാമിനെ അഭിനന്ദിക്കുന്നു. താന്‍ എന്തുകൊണ്ടാണ് ഇത് പറഞ്ഞതെന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും മനസിലാകും.

അമിതാഭിനയം

അമിതാഭിനയം

മറ്റാരെങ്കിലുമായിരുന്നെങ്കില്‍ അമിതാഭിനയത്തിലൂടെ സിനിമയെ നശിപ്പിച്ചേനെ. നമ്മുടെ വീട്ടിലെ എല്ലാവരും കാണേണ്ട സിനിമയാണ് പേരന്‍പ്. മമ്മൂട്ടി ഒരു മികച്ച കഥാപാത്രമാണെന്ന് തെളിയിക്കുന്ന പല മുഹൂര്‍ത്തങ്ങളും സിനിമയില്‍ ഉണ്ട്.

 പ്രണയം

പ്രണയം

മമ്മൂട്ടിയുടെ സിനിമ കാണുമ്പോള്‍ നമ്മള്‍ മറ്റൊന്നും കാണില്ല. അദ്ദേഹത്തില്‍ മാത്രമേ നമ്മുടെ ശ്രദ്ധ പതിയുകയുള്ളൂ. മമ്മൂട്ടി സര്‍ താങ്കള്‍ എവിടെയായിരുന്നു.താന്‍ ഒരു യുവതി ആയിരുന്നെങ്കില്‍ തീര്‍ച്ചയായും താങ്കളെ പ്രേമിച്ചേനെ.

ബലാത്സംഗം

ബലാത്സംഗം

പ്രണയിച്ച് പോരായെങ്കില്‍ താങ്കളെ ഞാന്‍ ബലാത്സംഗം ചെയ്തേനെ. അത്രയും മികച്ച ഒരു നടനാണ് അദ്ദേഹം. മികച്ച ഒരു അഭിനയ പാഠപുസ്തകവും എന്നാണ് മിഷ്കിന്‍റെ പ്രസംഗം. എന്നാല്‍ പ്രസംഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തുന്നുണ്ട്.

നിസാരവത്കരിച്ചു

നിസാരവത്കരിച്ചു

തമിഴ് സിനിമയില്‍ മാറ്റങ്ങള്‍ക്ക് തുടക്കും കുറിച്ച ഒരു സംവിധായകനെന്ന നിലയില്‍ മിഷ്കിന്‍റെ പ്രസ്താവന തീര്‍ത്തും ദൗര്‍ഭാഗ്യകരമായിപ്പോയെന്നാണ് ചിലരുടെ വിമര്‍ശനം. റേപ്പ് എന്ന അതിക്രമത്തെ പ്രശംസിക്കുന്ന ചിന്ത അപകടകരമാണെന്നും ചിലര്‍ കുറിക്കുന്നു.

English summary
mammootty myskin speech in chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X