കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് ചെയ്യാന്‍ ഒരുങ്ങിയ മമ്മൂട്ടിക്ക് ദുഃഖ വാര്‍ത്ത; വോട്ടര്‍ പട്ടികയില്‍ പേരില്ല, പ്രമുഖര്‍ ഒട്ടേറെ

Google Oneindia Malayalam News

കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. അഞ്ച് ജില്ലകളിലാണ് രണ്ടാംഘട്ടത്തില്‍ പോളിങ്്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്. മധ്യകേരളത്തിലെ പോളിങിനെ ഇത്തവണ വ്യത്യസ്തമാക്കുന്നത് ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങള്‍ നടന്ന പ്രദേശം എന്ന നിലയിലാണ്. കേരള കോണ്‍ഗ്രസ് വേര്‍പ്പിരിയുകയും എല്‍ഡിഎഫിലും യുഡിഎഫിലുമായി ഭിന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് പാര്‍ട്ടി.

Recommended Video

cmsvideo
Actor Mammootty's name missing in voter’s list, fails to cast vote | Oneindia Malayala

അതേസമയം, ഒട്ടേറെ പ്രമുഖര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല എന്നാണ് വിവരം. ഏറ്റവും ഒടുവില്‍ ഇക്കൂട്ടത്തില്‍ ഉയര്‍ന്ന പേര് നടന്‍ മമ്മൂട്ടിയുടേതാണ്. അദ്ദേഹത്തിന് ഇത്തവണ വോട്ടില്ല. വിശദാംശങ്ങള്‍ ഇങ്ങനെ....

മമ്മൂട്ടിയുടെ പേരില്ല

മമ്മൂട്ടിയുടെ പേരില്ല

നടന്‍ മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല എന്നാണ് വിവരം. ബുധനാഴ്ചയാണ് വോട്ടര്‍ പട്ടിക പരിശോധിച്ചത്. ഇതില്‍ അദ്ദേഹത്തിന്റെ പേര് കാണാന്‍ കഴിഞ്ഞില്ല. എത്ര തന്നെ ഷൂട്ടിങ് തിരക്കുകളില്‍പ്പെട്ടാലും എറണാകുളത്തെത്തി വോട്ട് ചെയ്യുക എന്നത് മമ്മൂട്ടിയുടെ പതിവായിരുന്നു. എന്നാല്‍ ഇത്തവണ നാട്ടിലുണ്ടായിട്ടും അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ സാധിക്കില്ല.

 എവിടെയാണ് മമ്മൂട്ടിക്ക് വോട്ട്

എവിടെയാണ് മമ്മൂട്ടിക്ക് വോട്ട്

സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്താറ്. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടതിന് കാരണം വ്യക്തമല്ല. അധികൃതരുമായി മമ്മൂട്ടി ബന്ധപ്പെട്ടു എന്നാണ് വിവരം. കൃത്യമായ മറുപടി ലഭിച്ചിട്ടില്ലത്രെ. താമസം മാറിയതാകുമോ വോട്ടര്‍ പട്ടികയിലെ പേര് ഒഴിവാക്കപ്പെടാന്‍ കാരണം എന്ന് വ്യക്തമല്ല.

പുതിയ വീട്

പുതിയ വീട്

കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് മമ്മൂട്ടി അടുത്തിടെ താമസം മാറിയിരുന്നു. പനമ്പള്ളി നഗര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് വോട്ടു രേഖപ്പെടുത്തിയിരുന്നത്. താമസം മാറിയതാണോ വോട്ട് നഷ്ടമാകാന്‍ കാരണം എന്ന് പരിശോധിച്ചുവരികയാണ്. വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്ന് അന്വേഷിച്ചുവരികയാണ് എന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും വോട്ടില്ല

തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും വോട്ടില്ല

സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണയ്ക്ക് ഇത്തവണ വോട്ടില്ലായിരുന്നു. വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. വോട്ടുണ്ട് എന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹം. എവിടെയാണ് വോട്ടുള്ളത് എന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വോട്ടില്ലെന്ന് വ്യക്തമായത്.

വോട്ട് ചെയ്യാനാകാതെ അച്യുതാനന്ദന്‍

വോട്ട് ചെയ്യാനാകാതെ അച്യുതാനന്ദന്‍

മുന്‍ മുഖ്യമന്ത്രിമരായ വിഎസ് അച്യുതാനന്ദന്‍, എകെ ആന്റണി എന്നിവര്‍ക്ക് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിച്ചില്ല. അനാരോഗ്യമാണ് കാരണം. ആലപ്പുഴയിലെ പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് വിഎസിനും കുടുംബത്തിനും വോട്ട്. തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന് ആലപ്പുഴയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്തതാണ വെല്ലുവിളിയായത്.

ആന്റണിയുടെ കാര്യം

ആന്റണിയുടെ കാര്യം

വിഎസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ തപാല്‍ വോട്ട് അനുവദിക്കേണ്ട വിഭാഗത്തില്‍ വിഎസ് ഉള്‍പ്പെടില്ല. കൊറോണ ബാധിച്ചിരുന്നു എകെ ആന്റണിക്ക്. രോഗം ഭേദമായെങ്കിലും നിരീക്ഷണത്തില്‍ തുടരുകയാണ്. അതുകൊണ്ടാണ് വോട്ട് ചെയ്യാന്‍ സാധിക്കാതെ വന്നത്. കൊറോണ രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍, തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് തപാല്‍ വോട്ട് അനുവദിച്ചിട്ടുള്ളത്.

English summary
Mammootty Name expelled from Voters List in Kerala Local Body election 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X