അച്ഛനും രണ്ടാനമ്മയും പൊള്ളിച്ച 3വയസുകാരന്‍റെ ചികിത്സ സഹായം മമ്മൂട്ടി ഏറ്റെടുത്തു
കൊല്ലം: കൊല്ലം അഞ്ചലില്‍ അച്ഛന്‍ മാരകമായി പൊള്ളിച്ച മൂന്ന് വയസുകാരന്റെ ചികിത്സ സഹായം ചലച്ചിത്രതാരം മമ്മൂട്ടി ഏറ്റെടുത്തു. അഞ്ചല്‍ ഇടമുളയ്ക്കല്‍ തൊള്ളൂര്‍ പ്രതിതാഭവനില്‍ തോമസിന്റെ മകന്‍ മനീഷ് (3) ന്റെ ചികിത്സ സഹായമാണ് മമ്മൂട്ടി ഏറ്റെടുക്കുക.
അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂരത മൂലം സംസാരിയ്ക്കാന്‍ കഴിയാത്ത നിലയാണ് കുട്ടി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയുടെ കൈയ്ക്ക് അച്ഛന്‍ പൊള്ളലേല്‍പ്പിച്ചത്. അയല്‍ക്കാരാണ് പൊള്ളലേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. തൈക്കാട് ശിശിക്ഷേമ സമിതിയിയുടെ സംരക്ഷണ ചുമതലയിലാണ് കുട്ടിയിപ്പോള്‍.

കുട്ടിയെപ്പറ്റിയുള്ള വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ മമ്മൂട്ടി ചൊവ്വാഴ്ച തന്നെ കുറ്റിപ്പുറത്തെ പതഞ്ജലി ചികിത്സാലയത്തില്‍ ബന്ധപ്പെടുകയും ചികിത്സ സൗജന്യമായി നല്‍കാന്‍ നിര്‍ദ്ദേശിയ്ക്കുകയുമായിരുന്നു . പൊള്ളല്‍ ചികിത്സയ്ക്ക് പ്രസിദ്ധമായ പതഞ്ജലിയുടെ ഡയറക്ടര്‍ കൂടിയാണ് മമ്മൂട് ടി. വലതു കൈയ്ക്കും ചുണ്ടിലുമാണ് കുട്ടിയ്ക്ക് പൊള്ളലേറ്റത്. മുന്‍പും പതഞ്ജലിയിലൂടെ ഒട്ടേറെപ്പേര്‍ക്ക് മമ്മൂട്ടി സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തിരുന്നു .












Click it and Unblock the Notifications