കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയിടിച്ചില്‍, വിമാനപകടം; പക്ഷെ പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവുന്നില്ല, അഭിനന്ദിച്ച് മമ്മൂട്ടി

Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ പ്രദേശ വാസികളായ ജനങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ തലത്തില്‍ തന്നെ വലിയ പ്രശംസയാണ് ലഭിച്ചത്. കൊവിഡ് ഭീഷണിയെ പോലും മറന്നു കൊണ്ട് അവര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമായിരുന്നു രണ്ടര മണിക്കൂറിനുള്ളില്‍ തന്നെ മുഴുവന്‍ പേരേയും ആശുപത്രിയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്. കരിപ്പൂരില്‍ മാത്രമല്ല മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമലയിലും രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സജീവമായ പങ്കാളിത്തമുണ്ട്. ഈ രണ്ട് സംഭവങ്ങളുടേയും പശ്ചാത്തലത്തില്‍ നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.

മനുഷ്യസ്‌നേഹം

മനുഷ്യസ്‌നേഹം

ഇടുക്കി, രാജമലയിലെ പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായപ്പോഴും കരിപ്പൂരില്‍ വിമാനം തകര്‍ന്ന് വീണപ്പോഴും ആളിക്കത്തിയത് മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണെന്നും, ആ പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവില്ലെന്നത് ആശ്വാസകരമാണെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഒട്ടും പരിചിതമല്ലാത്ത

ഒട്ടും പരിചിതമല്ലാത്ത

നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്. നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾക്കു കാഠിന്യമേറുന്നു.

Recommended Video

cmsvideo
mammootty praises rescue workers in karipur and pettimudi | Oneindia Malayalam
ഉജ്ജ്വല ദൃഷ്ടാന്തങ്ങൾ

ഉജ്ജ്വല ദൃഷ്ടാന്തങ്ങൾ


പ്രളയം, മലയിടിച്ചിൽ, വിമാന ദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എല്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തിൽ നാമതു കണ്ടതാണ്. മനുഷ്യസ്നേഹത്തിന്റെ, ത്യാഗത്തിന്റെ, ഉജ്ജ്വല ദൃഷ്ടാന്തങ്ങൾ. ഏതാപത്തിലും ഞങ്ങൾ കുടെയുണ്ടെന്നു പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം.

ദീപസ്തംഭങ്ങളായി

ദീപസ്തംഭങ്ങളായി

പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാൻ സ്നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ. നമുക്ക് കൈകോർത്തു നിൽക്കാം .നമുക്കൊരു മിച്ചു നിൽക്കാം. സ്നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്തംഭങ്ങളായി ഉയർന്നു നിൽക്കാം- മമ്മൂട്ടി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നു.

നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ

നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ

അതേസമയം, കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹകരിച്ച മലപ്പുറം കാരോട് നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരും രംഗത്ത് എത്തിയിട്ടുണ്ട്. ഒരു അനിശ്ചിത ഘട്ടത്തില്‍ മലപ്പുറത്തെ ജനങ്ങള്‍ ഞങ്ങള്‍ക്കു മേല്‍ ചൊരിഞ്ഞ മാനവികതയ്ക്കും ദയയ്ക്കും ഹൃദയത്തില്‍ നിന്നുള്ള ആദരം എന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി

വെള്ളിയാഴ്ച രാത്രി

ദുബായില്‍ നിന്നും കോഴിക്കോടേയ്ക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വെള്ളിയാഴ്ച രാത്രി അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പൈലറ്റ് അടക്കം 18 പേര്‍ മരിച്ചു. 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്.

വ്യാഴാഴ്ച രാത്രി

വ്യാഴാഴ്ച രാത്രി

വ്യാഴാഴ്ച രാത്രി 10.15 ഓടെയാണ് കണ്ണൻ ദേവൻ പ്ലാറ്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ദുരന്തമുണ്ടാകുന്നത്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ 17 പേരെ കൂടി കണ്ടെത്തിയതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 43 ആയി. ഇനിയും കണ്ടെത്താനുള്ളത് 27 പേരെയാണ്.

 ബിഎസ്പി-കോണ്‍ഗ്രസ് ലയനം പാഴാവില്ല; ഗോവയും ആസാമും 2009 ഉം സൂചിപ്പിച്ച് കോണ്‍ഗ്രസ്,ഗെലോട്ടിന് പ്രതീക്ഷ ബിഎസ്പി-കോണ്‍ഗ്രസ് ലയനം പാഴാവില്ല; ഗോവയും ആസാമും 2009 ഉം സൂചിപ്പിച്ച് കോണ്‍ഗ്രസ്,ഗെലോട്ടിന് പ്രതീക്ഷ

English summary
mammootty praises rescue workers in karipur and pettimudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X