ശാന്തിഗിരി നവതി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മമ്മൂട്ടി ശാന്തിഗിരിയില്‍ എത്തി
തിരുവനന്തപുരം: നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ശാന്തിഗിരി നവതി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ നടന്‍ മമ്മൂട്ടി ആശ്രമത്തിലെത്തി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് അവാര്‍ഡ് മമ്മൂട്ടി ഏറ്റ് വാങ്ങും. തിരുവനന്തപുരം ആശ്രമത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ കരു ജയസൂര്യ പുരസ്‌കാരം സമ്മാനിക്കും.

മമ്മൂട്ടി നടത്തുന്ന ജീവകാരുണ്യ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പുരസികാരം നല്‍കുന്നത്. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് മമ്മൂട്ടി നേരത്തെ തന്നെ ആശ്രമത്തിലെത്തി. മമ്മൂട്ടിക്ക് മികച്ച സ്വീകരണമാണ് ആശ്രമത്തില്‍ ഒരുക്കിയത്.












Click it and Unblock the Notifications