Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്കായി മമ്മൂട്ടിയുടെ സമ്മാനം, ഫാമിലി കണക്ട് പദ്ധതിയുമായി മമ്മൂട്ടി കെയര്‍

കൊച്ചി: പ്രവാസികള്‍ക്ക് സഹായഹസ്തവുമായി മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെ മുന്‍നിര ആശുപത്രികളുമായി സഹകരിച്ച് ചികിത്സാ ഉപദേശം സൗജന്യമായി ലഭ്യമാക്കുന്ന ഫാമിലി കണക്ട് പദ്ധതിയാണ് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്നത്.

ആലുവയിലെ രാജഗിരി ആശുപത്രിയില്‍ നിന്നാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാക്കുന്നത്. നേരത്തെ തന്നെ അഭിനേതാവ് എന്ന നിലയില്‍ ഉപരി നിരവധി പേര്‍ക്ക് കൈത്താങ്ങായി മമ്മൂട്ടി വരാറുണ്ട്. ഇത് വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്. മമ്മൂട്ടി കെയറിന്റെ ഈ സഹായം നിരവധി പേര്‍ക്കാണ് സഹായകരമാകാന്‍ പോകുന്നത്.

MAMMOOTTY ACTOR

ഫാമിലി കണക്ട് പദ്ധതിയിലൂടെ പ്രവാസികളുടെ നിലവിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അതിവിദഗ്ധ ഡോക്ടര്‍മാര്‍ സമയബന്ധിതമായി മറുപടി നല്‍കും. അതിനൊപ്പം പ്രവാസികളുടെ ഒറ്റപ്പെട്ട് പോയ നാട്ടിലുള്ള മാതാപിതാക്കള്‍ക്ക് ആശുപത്രിയില്‍ എത്തുമ്പോള്‍ മക്കള്‍ പരിചരിക്കുന്ന പോലെ ഒപ്പം നിന്ന് സഹായിക്കുന്ന പ്രൊഫഷണല്‍ വളണ്ടിയര്‍മാര്‍ അടങ്ങുന്ന ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദനമാണ് ഇത്തരമൊരു സഹായത്തിലൂടെ മമ്മൂട്ടിക്ക് ലഭിക്കുന്നത്.പദ്ധതിയുടെ ഒമാനിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രമുഖ വ്യവസായിയായ ഹൈതം അല്‍ ജമാലി നര്‍വഹിച്ചു.

എന്തുകൊണ്ടാണ് രാജഗിരി ആശുപത്രി തെരഞ്ഞെടുത്തതെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ് വ്യക്തമാക്കി. അന്തര്‍ദേശീയ ചികിത്സാ നിലവാരത്തിലുള്ള ജെസിഐ അംഗീകാരം ഉള്ളത് കൊണ്ടാണ് പദ്ധതിയക്കായി രാജഗിരി ആശുപത്രിയെ തന്നെ തിരഞ്ഞെടുത്തതെന്ന് റോബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു.

അതേസമയം ഇതൊന്നും ചെയ്യാന്‍ നാട്ടില്‍ എത്തേണ്ടതില്ല. ഒമാനില്‍ നിന്ന് കൊണ്ട് തന്നെ കാര്യങ്ങളെ ഏകോപിപ്പിക്കാന്‍ സാധിക്കും. ഇതാണ് പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുകയെന്ന് രാജഗിരി ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സന്‍ വാഴപ്പിള്ളി പറഞ്ഞു.

ഒമാന്‍ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍പെയര്‍ അസോസിയേഷനും മമ്മൂട്ടിയോട് നന്ദി അറിയിച്ചു. പ്രവാസികള്‍ക്ക് കരുതലേകാന്‍ മമ്മൂട്ടി കാണിക്കുന്ന മനസ്സിന് നന്ദിയുണ്ടെന്ന് അസോസിയേഷന്‍ രക്ഷാധികാരി ഹാഷിം ഹസ്സന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസവും മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എംഎ യൂസഫലിയുടെ സഹോദരപുത്രിയുടെ വിവാഹത്തില്‍ താരം പങ്കെടുത്തിരുന്നു. നടന്‍ മോഹന്‍ലാലും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരുടെയും ഫോട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പമാണ് എത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+