കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടി പരിസ്ഥിതി സ്നേഹി, മൈ ട്രീ ചലഞ്ച് ഓസ്ട്രേലിയ ഏറ്റെടുത്തു

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: മലയാളിയുടെ പ്രിയപ്പെട്ട ചലച്ചിത്രതാരം മമ്മൂട്ടി തുടങ്ങി വച്ച മൈ ട്രീ ചാലഞ്ച് എന്ന പദ്ധതിയ്ക്ക് ഓസ്‌ട്രേലിയയില്‍ വന്‍ വരവേല്‍പ്പ്. ഓസ്‌ട്രേലിയയിലെ ദ്വീപ് സംസ്ഥാനവും ശുദ്ധ പ്രകൃതിയ്ക്ക് പേര് കേട്ടതുമായ ടാസ്മാനിയയാണ് മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച് ഏറ്റെടുത്ത്. ടൊലോസ പാര്‍ക്കില്‍ ഗം ട്രീ നട്ടുകൊണ്ടാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്.

ഗ്ലൈനോര്‍ക്കി മേയര്‍ സ്റ്റുവര്‍ട്ട് സ്ലയിഡ് ആണ് മൈ ട്രീ ചലഞ്ച് ഓസ്‌ട്രേലിയയില്‍ എത്തിച്ചത്. ഇന്റര്‍നെറ്റിലൂടെയാണ് മമ്മൂട്ടി തുടക്കമിട്ട ചലഞ്ചിനെപ്പറ്റി മനേയര്‍ അറിഞ്ഞത്. തുടര്‍ന്ന് പദ്ധതി ഏറ്റെടുക്കുകയായിരുന്നു. പാര്‍ക്കില്‍ നട്ട മരത്തിന് രാഷ്ട്രപിതാവിനോടുള്ള ബഹുമാനാര്‍ത്ഥം ഗാന്ധി എന്ന് പേരിട്ടു. പദ്ധതിയ്ക്ക് രൂപം കൊടുത്ത മമ്മൂട്ടിയ്ക്ക് പ്രകൃതിയെ സ്‌നേഹിയ്ക്കുന്ന ലോകത്തിന്റെ പ്രത്യേക നന്ദി അറിയിച്ചു. വിശേഷങ്ങളിലേയ്ക്ക്

കങ്കാരുക്കളുടെ നാട്ടിലേയ്ക്ക്

കങ്കാരുക്കളുടെ നാട്ടിലേയ്ക്ക്

മലയും പുഴയും കടന്ന് മൈ ട്രീ ചലഞ്ച് ഇനി കങ്കാരുക്കളുടെ നാട്ടിലേയ്ക്ക്. ഗ്ലൈനോര്‍ക്കി മേയര്‍ സ്റ്റുവര്‍ട്ട് സ്ലയിഡ് ഇന്റര്‍നെറ്റിലൂടെയാണ് മമ്മൂട്ടി തുടക്കമിട്ട മൈ ട്രീ ചലഞ്ചിനെപ്പറ്റി അറിഞ്ഞച്യ തുടര്‍ന്ന് തന്റെ സുഹൃത്തും ടാസ്മനിയയിലെ മള്‍ട്ടി കള്‍ച്ചറല്‍ വിമന്‍സ് കൗണ്‍സില്‍ ചെയര്‍പഴ്‌സണും മലയാളിയുമാ സജിനി സുമാരുമായി ഈ വിഷയം ചര്‍ച്ച ചെയ്തു. പദ്ധതി ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു

മാനത്തോളം വളര്‍ന്ന്

മാനത്തോളം വളര്‍ന്ന്

മമ്മൂട്ടിയുടെ പി ആര്‍ ഒ റോബര്‍ട്ട് കുര്യാക്കോസിനെ വിളിച്ച് വരുത്തി മൈ ട്രീ ചലഞ്ചിനെക്കുറിച്ച് മനസിലാക്കി പദ്ധതി നടപ്പിലാക്കി.

ക്ഷണം

ക്ഷണം

ചലഞ്ചിന് തുടക്കമിട്ട് സൂപ്പര്‍ താരത്തെ ഓസ്‌ട്രേലിയയിലേയ്ക്ക് ക്ഷണിച്ചിരിയ്ക്കുകയാണ് മേയര്‍

മമ്മൂട്ട്രീീീീ

മമ്മൂട്ട്രീീീീ

മമ്മൂട്ടി തുടക്കമിട്ട പദ്ധതിയ്ക്ക ലോക ശ്രദ്ധ ലഭിച്ച് തുടങ്ങി

കേരളത്തില്‍

കേരളത്തില്‍

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും പദ്ധതിയ്ക്ക് നല്ല സ്വീകരണം ലഭിച്ചിരുന്നു.

English summary
Mammootty's My Tree Challenge became Popular in Australia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X