കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുഴു' ഒളിച്ചുകടത്തുന്നത് ബ്രാഹ്മണ വിരോധം'; ആരോപണവുമായി രാഹുൽ ഈശ്വർ

  • By Desk
Google Oneindia Malayalam News

കൊച്ചി; മമ്മൂട്ടി-പാർവ്വതി ചിത്രം പുഴു പ്രദർശനം തുടരുകയാണ്. സിനമയെക്കാളുപരി ചിത്രത്തിന്റെ രാഷ്ട്രീയവും പ്രമേയവുമാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ പുഴു എന്ന ചിത്രം ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരോപിക്കുകയാണ് രാഹുൽ ഈശ്വർ. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.

തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ

1


രാഹുലിന്റെ വാക്കുകളിലേക്ക്-എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ട്. ​ഗോഡ്സെ ഒരു തീവ്ര ബ്രാഹ്മണിക്കൽ സ്വഭാവമുള്ള വ്യക്തിയാണ്. ഇന്നലെ ഗോഡ്സേയുടെ ജൻമദിനമായിരുന്നു. ​ഗോഡ്സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും. പക്ഷെ പുഴു എന്ന സിനിമയിൽ അടക്കം ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ,'

2

'പുഴുവിൽ ഒരു രം​ഗമുണ്ട്. അതിലദ്ദേഹം (കുട്ടപ്പൻ) പറയുന്നത് വേണമെങ്കിൽ എസ് സി,എസ് ടി ആക്ടിന്റെ പേരിൽ ഒരു കേസ് അങ്ങോട്ട് തരാം എന്നാണ്. അതായത് വേണമെങ്കിൽ ഞാനൊരു കള്ളക്കേസ് ഫയൽ ചെയ്യാമെന്ന്. ഇദ്ദേഹത്തിന്റെയും പാർവതിയുടെയും സൗന്ദര്യത്തെ വെച്ച് മാര്യേജ് ഓഫീസർ സംസാരിക്കുമ്പോൾ തിരിച്ച് അയാളെ അടിക്കുകയും അതിന് ശേഷം തന്റെ ജാതി കാരണമാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതിൽ അഭിമാനത്തോട് പറയുകയും ചെയ്യുന്നത് എസ് സി , എസ് ടി കോസിനോടുള്ള അവ​ഗണന തന്നെ ആണ്. ഇത് എസ് സി, എസ് ടി ആക്ടിന്റെ ദുരുപയോ​ഗമാണെന്ന കാര്യവും നമ്മൾ മറക്കരുത്'.

3

'എല്ലാ സമുദായത്തിലും തീവ്രസ്വഭാവക്കാർ ഉള്ളത് പോലെ ബ്രാഹ്മണ സമുദായത്തിലും അത്തരക്കാർ ഉണ്ട്.സിനിമയിൽ നടൻ മമ്മൂട്ടി ​അതി ഗംഭീരമായി തന്നെ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ബ്രാഹ്മണിക്കൽ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളേയും ബ്രാഹ്മണരെയും കരി വാരിത്തേക്കുന്ന പരിപാടി ശരിയല്ല. ഏറ്റവും കൂടുതൽ സവർണ ഷോവനിസത്തെ എതിർത്ത രാമസ്വാമി നായ്ക്കറിന്റെ പേരും രാമൻ എന്ന് തന്നെയാണ്'.

'ദിലീപിന്റെ മൂക്ക് ചെത്തിക്കളയാമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ഉണ്ടയാണ്..ഒരു കോപ്പും നടക്കില്ല';രാഹുൽ ഈശ്വർ'ദിലീപിന്റെ മൂക്ക് ചെത്തിക്കളയാമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ഉണ്ടയാണ്..ഒരു കോപ്പും നടക്കില്ല';രാഹുൽ ഈശ്വർ

4

'ഞാൻ വേറൊരു ജാതിയിൽ നിന്ന് കല്യാണം കഴിച്ച വ്യക്തിയാണ്. ചില എതിർപ്പുകളും കാര്യങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ട്. എന്റെ അടുത്ത സുഹൃത്ത് മുസ്ലിമാണ്. അദ്ദേഹം കല്യാണം കഴിക്കുന്നത് ബ്രാഹ്മണ പെൺകുട്ടിയെയാണ്. ആരാണ് ഇക്കാലത്ത് ജാതിയുടെ പേരിൽ ആളുകളെ കൊല്ലുന്നതൊക്കെ. ചിലപ്പോൾ തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും ചില സ്ഥലങ്ങളിൽ ​ദുരഭിമാനക്കൊല ഉണ്ടായിട്ടുണ്ടാവും'.

5


'പഴു സിനിമ നല്ലതാണ്. തൻറെ സുഹൃത്തായ പാർവ്വതി വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ സിനിമയുടെ രാഷ്ട്രീയം ഒരു പ്രൊപ്പഗാണ്ടയ്ക്കായി ഉപയോഗിച്ചുവെന്ന് പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല. കേരളത്തിൽ കഴിഞ്ഞ 50 വർഷത്തിൽ ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്മണൻ ആരെയെങ്കിലും കൊന്നിട്ടുണ്ടോ? ഇപ്പോഴും ബ്രാഹ്മണരെ മോശമായി ചിത്രീകരിക്കാൻ ഒരു ശ്രമം നടക്കുന്നുണ്ട്' രാഹുൽ ഈശ്വർ പറഞ്ഞു.

6

നവാഗതയായ റത്തീനയാണ് പുഴുവിന്റെ സംവിധായക. 'ഉണ്ട'യുടെ തിരക്കഥയൊരുക്കിയ ഹര്‍ഷദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാർവ്വതി തിരുവോത്ത്, അപ്പുണ്ണി ശശി, മാളവിക മേനോൻ, ആത്മീയ രാജൻ, നെടുമുടി വേണു, ഇന്ദ്രൻസ്, കുഞ്ചൻ, കോട്ടയം രമേശ്, വാസുദേവ് സജീഷ് മാരാർ, തേജസ്സ് ഇകെ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.

8


സൂപ്പർ താര പദവി അഴിച്ചുവെച്ചുള്ള ചിത്രത്തിലെ മമ്മൂട്ടിയെ പ്രകടനം സിനിമയിൽ എടുത്ത് പറയേണ്ടതാണ്. തന്റെ കുല മഹിമ പ്രിവിലേജ് ആയി കൊണ്ടു നടക്കുന്ന വില്ലൻ ഷേഡുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മട്ടി അവതരിപ്പിച്ചിരിക്കുന്നത്.

Recommended Video

cmsvideo
പുഴുവില്‍ മമ്മൂട്ടി പീഡോഫൈല്‍?, ഇത് മമ്മൂക്കയുടെ നെഗറ്റീവ് റോളോ? | Oneindia Malayalam

English summary
Mammootty's New Movie Puzhu Is 'anti-Brahmin'; Alleges Rahul Eshwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X