കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജഡ,ചാന്തുപൊട്ട് എന്നൊക്കെ വിളിച്ചുള്ള പരിഹാസം; ഇതുകൊണ്ടാണ് സര്‍ജറിക്ക് വിധേയരാകുന്നത്; അഞ്ജലി

Google Oneindia Malayalam News

തിരുവനന്തപുരം; ട്രാൻസ്ജെന്റർ അനന്യ കുമാരി അലക്സിന്റെ മരണം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിവെച്ചിരിക്കുന്നത്. ലിഗംമാറ്റ ശസ്ത്രക്രിയയിൽ പിഴവ് ആരോപിച്ചതിന് പിന്നാലെയായിരുന്നു അവരുടെ ആത്മഹത്യ. ചികിത്സാ പിഴവ് മൂലം താൻ കടുത്ത ദുരിതം നേരിടുകയാണെന്ന് അവർ തുറന്ന് പറഞ്ഞിരുന്നു.

അതേസമയം അനന്യയുടെ മരണത്തോടെ ലിംഗ മാറ്റ ശത്രക്രിയ സംബന്ധിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് നടിയും ട്രാന്‍സ്‌ജെന്ററുമായ അഞ്ജലി അമീര്‍. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

1

ഹിജഡ ,ഒൻപതു ,ചാന്തുപൊട്ട് ,ഒസ്സു ,രണ്ടും കേട്ടകെട്ടത് ,നപുംസകം ,പെണ്ണാച്ചി ,അത് ,ഇത് അങ്ങനെ അങ്ങനെ പലപേരുകൾ വിളിച്ചുനിങ്ങൾ പരിഹസിക്കുന്നത് കൊണ്ടാണ് തങ്ങളെ പോലുള്ളവർ രണ്ടും കല്പിച്ചു ലിംഗമാറ്റ സർജറിക്കു വിദേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് പറയുകയാണ് അഞ്ജലി.

2

എന്നാൽ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും മാത്രമാണ് സമൂഹം തങ്ങളോട് കാണിക്കുന്നതെന്നും ഈ ലോകത്തു സ്വൈര്യമായും സമാധാമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ച് മരിക്കുവാനുള്ള അവകാശം തങ്ങൾക്കില്ലേയെന്നും അഞ്ജലി ഫേസ്ബുക്കിൽ പങ്കിട്ട പോസ്റ്റിൽ ചോദിച്ചു.

3

അതേസമയം നിരവധി പേരാണ് ഇതിന് താഴെ പ്രതികരിച്ച് എത്തിച്ചത്. ഇതിനോടും താരം പ്രതികരിക്കുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത് പ്രകൃതിവിരുദ്ധമാണെന്നായിരുന്നു ഒരാളുടെ കമന്റ്. പണം തട്ടാൻ വെട്ടാൻ ഡോക്ടർമാർ കാണിക്കുന്ന തട്ടിപ്പുകളാണെന്നും ഇവയൊന്നും വിജയിക്കില്ലെന്നും ഒരാൾ കമന്റായി കുറിച്ചു. എന്നാൽ താൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ ആളാണെന്നും ഇപ്പോൽ തനിക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലെന്നും അഞ്ജലി മറുപടി നൽകി.

4

നിങ്ങളിൽ പെട്ട ആൾക്കാർ തന്നെയാണ് നിങ്ങളോട് സമൂഹത്തിനു വെറുപ്പ് ഉളവാക്കാനും നിങ്ങളെ അകറ്റി നിർത്താനും കാരണക്കാർ ആകുന്നതെന്നായിരുന്നു ഒരാൾ കമന്റിട്ടത്.. നിങ്ങളുടെ കൈമുട്ടൽ അരോചകമാണെന്നും. നിങ്ങൾക്ക് സ്ത്രീ ആയി ജീവിക്കാൻ ആണ് താല്പര്യം എങ്കിൽ സ്ത്രീകളെ പോലെ ഡ്രസ്സ്‌ ചെയ്ത് ലിപ്സ്റ്റിക് കുറച്ചു ഭംഗിയായി നടന്നുകൂടെയെന്നും ഇയാൾ കുറിച്ചു. പൊതുസമൂഹത്തിലെ ഒരാളെ പോലെ നിങ്ങൾ പെരുമാറുമ്പോൾ തനിയെ സമൂഹം നിങ്ങളെയും ചേർത്തുനിർത്തും. പണ്ടെത്തേതിനേക്കാൾ നിങ്ങളോടുള്ള പെരുമാറ്റത്തിൽ സമൂഹം ഒരുപാട് മാറി. ഇങ്ങനൊക്കെ ആയിപ്പോകുന്നത് നിങ്ങളുടെ തെറ്റല്ലെന്നു സമൂഹം മനസ്സിലാക്കി തുടങ്ങി. സമൂഹത്തിലെ വരും തലമുറകളിൽ നിന്നും ഇതിൽ കൂടുതൽ സ്നേഹവും നിങ്ങൾക്ക് ആദരവ് കിട്ടുമെന്ന് കരുതാം, നിങ്ങളും മാറാൻ തയ്യാറാകണമെന്നും ഇയാളുടെ കമന്റിൽ പറയുന്നു..

5

അഞ്ജലി അമീർ എന്ന വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയെങ്കിൽ അദ്ദേഹത്തെ പിന്നെ എന്തിന് ട്രാൻസ്‌ജനൻണ്ടർ എന്ന് വിളിക്കുന്നു സ്ത്രീ എന്ന് വിളിച്ചാൽ പോരെയെന്നായിരുന്നു ഒരാൾ പ്രതികരിച്ചത്. അങ്ങനെ പെണ്ണാവാൻ താല്പര്യമുള്ളവരെ പെണ്ണാക്കുകയും ആണാവാൻ താല്പര്യമുള്ളവരെ ആണാക്കുകയും ചെയ്തിട്ട് ആണ്, പെണ്ണ് എന്ന് വിളിച്ചാൽ പിന്നെ ഇവിടെ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരില്ലെന്നും ഇയാൾ പോസ്റ്റിൽ പറയുന്നു.

6

സമൂഹത്തിൻറ്റെ ചില കാഴ്ച്ചപ്പാടുകൾക്ക് എന്ന് മാറ്റങ്ങൾ ഉണ്ടാകുന്നൊ അന്നേ ഇതിൽ നിന്നും മോചനം നേടാൻ പറ്റൂവെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ട്രാൻസ് അല്ല നിങ്ങൾ ഇപ്പോൾ ഒരു സ്ത്രീയാണ്‌. ഇവിടെ ജീവിക്കാനും, അഭിപ്രായങ്ങൾ പറയാനും സ്വാതന്ത്ര്യവും അവകാശവും എല്ലാവരേയും പോലെ നിങ്ങൾക്കുണ്ടെന്നും ഇയാൾ പറയുന്നു.

Recommended Video

cmsvideo
Transgender activist Anannyah ends life unable to bear pain following $ex reassignment surgery
7

അതേസമയം അനന്യ എന്ന വ്യക്തിക്ക് ഹോസ്പിറ്റലിൽ നിന്നുണ്ടായ അനുഭവം മെഡിക്കൽ നെഗ്ളിജെൻസിൻ്റെ ഏറ്റവും ക്രൂരമായ അവസ്ഥയാണ് കാണിക്കുന്നതെന്നും ഇത് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നുമാണ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരു അഭിഭാഷകന്റെ കമന്റ്.. ഇത്തരത്തിൽ നടക്കുന്ന നടക്കുന്ന കാടത്തങ്ങളുടെ ആയിരക്കണകിന് ഇരകളിൽ ഒരാൾ മാത്രമാണ് അനന്യയെന്നും മേഖലയിൽ വ്യക്തമായ നിയമം വേണമെന്നും ഇദ്ദേഹം പറഞ്ഞു. അനന്യക്ക് നീതികിട്ടും വരെ പോരാടണമെന്നും ഇത്തരം കോപ്പറേറ്റുകൾ കാരണം ഇനിയൊരു ട്രാൻസ് സഹോദരിമാരുടെ ജീവിതം പൊലിയാൻ പാടില്ലെന്നുമുള്ള കമന്റുകളും ചിലർ പങ്കുവെച്ചിട്ടുണ്ട്.

English summary
transgender Anjali Ameer about the attitude of people towards them, says they also want to live here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X