കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടി-മഞ്ജു ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് വൈകും, സെക്കൻഡ് ഷോ വേണമെന്ന് ഫിലിം ചേമ്പർ

Google Oneindia Malayalam News

തിരുവനന്തപുരം: മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് വൈകും. സെക്കന്‍ഡ് ഷോകള്‍ അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് പ്രീസ്റ്റ് തിയ്യറ്ററുകളിലെത്തുന്നത് വൈകിക്കാനുളള തീരുമാനം. സിനിമാ രംഗത്ത് നിന്നുളള നിരന്തരമായ ആവശ്യം പരിഗണിച്ച് സംസ്ഥാനത്ത് തിയറ്ററുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. മാത്രമല്ല വിനോദ നികുതിയില്‍ അടക്കം ഇളവുകളും നല്‍കി.

രാത്രി 9 മണി വരെയാണ് സിനിമാ ഷോകള്‍ക്ക് അനുവാദമുളളത്. അതും തിയറ്ററില്‍ പകുതി ആളുകള്‍ക്ക് മാത്രമേ അനുമതിയുളളൂ. സെക്കന്‍ഡ് ഷോകള്‍ അനുവദിക്കാത്തത് ബിഗ് ബജറ്റ് ചിത്രങ്ങളെ ദോഷകരമായി ബാധിക്കും എന്ന സാഹചര്യത്തിലാണ് ദി പ്രീസ്റ്റ് ഇപ്പോള്‍ റിലീസ് ചെയ്യേണ്ടതില്ലെന്നുളള തീരുമാനം. സെക്കന്‍ഡ് ഷോകള്‍ക്ക് കൂടി അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് ഫിലിം ചേംമ്പര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

priest

മമ്മൂട്ടി ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് ശേഷമാണ് ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റി വെയ്ക്കാനുളള തീരുമാനം എന്നും സൂചനയുണ്ട്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. ജോസഫീന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം. കഴിഞ്ഞ ദിവസമാണ് ദി പ്രീസ്റ്റിന്റെ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയത്.

കൊവിഡ് വ്യാപനം കാരണം അടച്ചിട്ട തിയറ്ററുകള്‍ മാസങ്ങള്‍ക്ക് ശേഷമാണ് ജനുവരിയില്‍ കേരളത്തില്‍ തുറന്നത്. വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്റര്‍ ആണ് കേരളത്തില്‍ ആദ്യമായി പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ജയസൂര്യ നായകനായ പ്രജേഷ് സെന്‍ ചിത്രം വെള്ളം ആണ് ആദ്യമായി തിയറ്ററില്‍ എത്തിയ മലയാള ചിത്രം. വെള്ളത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

English summary
Mammootty's The Priest movie release postponed, Film Chamber writes to CM for second shows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X