Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓരോ യോദ്ധാവിനോടും കടപ്പെട്ടിരിക്കുന്നു,അതിജീവിക്കാം ജയിക്കാം ഈ മഹായുദ്ധം;വീഡിയോ പങ്കുവച്ച് മമ്മൂട്ടി

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളം കാഴ്ചവയ്ക്കുന്നത്. കേരളത്തിന്റെ മാതൃകയെ അഭിനന്ദിച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിദേശമാധ്യമങ്ങളിലടക്കം കേരളത്തിന്റെ ആരോഗ്യമാതൃകയെ പ്രതിബാധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊറോണയുടെ ആദ്യ ഘട്ടത്തില്‍ നമ്മള്‍ മേല്‍ക്കൈ നേടുക തന്നെ ചെയ്തു. അതിനായി പ്രയത്‌നിച്ച എല്ലാവരോടും കേരളം എന്നും കടപ്പെട്ടിരിക്കുന്നു. ഈ ഘട്ടത്തില്‍ ഒരു ബോധവത്കരണ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമ താരം മമ്മൂട്ടി. ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

mammooty

കൊറോണയുമായുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ നമ്മള്‍ മേല്‍ക്കൈ നേടുക തന്നെ ചെയ്തു. അതിനായി പ്രയത്‌നിച്ച ഓരോ യോദ്ധാവിനോടും കേരളം കടപ്പെട്ടിരിക്കുന്നു.

പക്ഷെ, നമുക്കിത് വിശ്രമിക്കാനുള്ള സമയമല്ല. ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനമാണ്. നമ്മള്‍ ജാഗ്രത തുടരുക തന്നെ വേണം. ആദ്യഘട്ടത്തില്‍ പൊരുതി നേടിയ നേട്ടങ്ങളുടെ തുടര്‍ച്ചയായിരിക്കണം നമ്മുടെയെല്ലാം ലക്ഷ്യം. നിയമപാലകര്‍ക്കും ആരോഗ്യ സംരക്ഷകര്‍ക്കും പ്രവര്‍ത്തനോര്‍ജ്ജം പകരലായിരിക്കണം ഒരോ പൗരന്റേയും കര്‍ത്തവ്യം. വ്യക്തിതാല്പര്യങ്ങള്‍ മാറ്റി വെച്ച്, സമൂഹനന്മക്കായി ഒരുമിച്ചു നിന്ന്, അതിജീവിക്കാം... ജയിക്കാം... ഈ മഹായുദ്ധം!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+