Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടി ശബരിമലയിൽ വഴിപാട് കഴിപ്പിക്കരുത്, അത് തെറ്റ്, തൗബ ചൊല്ലണം'; വിമർശനം

കോഴിക്കോട്: മമ്മൂട്ടിയുടെ പേരില്‍ മോഹൻലാൽ ശബരിമലയില്‍ വഴിപാട് നടത്തിയത് വലിയ വാർത്തയായിരുന്നു. മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾക്കിടെയാണ് ശബരിമലയിൽ എത്തിയ മോഹൻലാൽ അദ്ദേഹത്തിന് വേണ്ടി ഉഷപൂജ നടത്തിയത്. ഇതിന്റെ റെസീപ്റ്റ് അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ നിരവധി പേരാണ് ഇരുവരുടേയും സ്നേഹവും പരസ്പരമുള്ള കരുതലും ചൂണ്ടിക്കാട്ടി പ്രതികരിച്ചത്. ഇരുവരുടേയും ആരാധകർ അക്ഷരാർത്ഥത്തിൽ ഇത് ആഘോഷമാക്കുകയായിരുന്നു.

അതിനിടയിൽ ഇപ്പോഴിതാ വഴിപാട് കഴിച്ചതിൽ വിമര്‍ശനം ഉയർത്തുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ല. മോഹന്‍ലാല്‍ വഴിപാട് അര്‍പ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെ ആണെങ്കില്‍ അത് വിശ്വാസ പ്രകാരം തെറ്റാണെന്നാണ് ഒ അബ്ദുല്ല പറയുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തിലാണ് ഒ അബ്ദുല്ലയുടെ വിമര്‍ശനം.

mam-1

'മമ്മൂട്ടിയുടെ അറിവോട് കൂടിയാണെങ്കിൽ മമ്മൂട്ടി തോബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പ് പറയണം. ഗുരുതരമായ വീഴ്ചയാണ് മമ്മൂട്ടിയെന്ന കലാകാരനിൽ നിന്ന് ഉണ്ടായിരിക്കുന്നത്.മമ്മൂട്ടിയുടെ അറിവോടെയല്ല മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അതില്‍ തെറ്റില്ല. കാരണം മോഹൻലാലിന്റെ വിശ്വാസം അത്രത്തോളം ഉണ്ടാകും ശബരിമല ശാസ്താവിനോട്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ചെയ്തത്. എന്നാൽ മമ്മൂട്ടി പറഞ്ഞ് ഏൽപ്പിച്ചാണ് അത് ചെയ്തത് എങ്കിൽ അത് മഹാഅപരാധമാണ്. കാരണം ഇസ്ലാം വിശ്വാസപ്രകാരം അള്ളാഹുവിനല്ലാതെ ഒരു വഴിപാടും നടത്തരുത്.
ഇതിന്റെ ലംഘനമാണ് ഇപ്പോഴത്തെ സംഭവം എന്നും ഖുര്‍ആന്‍ സുക്തങ്ങള്‍ ഉദ്ധരിച്ച് അബ്ഗുള്ള പറഞ്ഞു.

മമ്മൂട്ടിയുടെ വിശദീകരണം ഇക്കാര്യത്തിൽ ആവശ്യമാണ്. ഇല്ലെങ്കിൽ ഇത് വലിയ തെറ്റാണ്. മുസ്ലീം മതപണ്ഡിതർ ഈ വിഷയത്തിൽ തീർച്ചയായും ഇടപെടണമെന്നും അബ്ദുള്ള ആവശ്യപ്പെട്ടു.

അതേസമയം പ്രതികരണത്തിൽ ഒ അബ്ദുള്ളയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം കടുക്കുകയാണ്. 'മുസ്ലിം സമുദായത്തിന്റെ ഒസിയത്ത് അബ്ദുള്ളക്ക് ആരും എഴുതി കൊടുത്തിട്ടില്ലെന്ന് ചിലർ പ്രതികരിച്ചു. ' അദ്ദേഹത്തിൻറെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞാൽ മതി. അതിനകത്ത് മുസ്ലിം സമുദായത്തിനോട് മാപ്പ് പറയിപ്പിക്കാൻ ഒന്നും അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം നീർക്കോലികളുടെ പ്രസ്താവനകളെ അത് അർഹിക്കുന്ന അവഗണനയോടെ കൂടി തള്ളിക്കളയാനുള്ള പക്വത ഇന്ന് നാട്ടിലെ മുസ്ലീങ്ങൾക്കുണ്ട്. ഇതൊരു സുവർണ്ണ അവസരമായി ആരും എടുക്കേണ്ട കാര്യവുമില്ല', ഒരാൾ കുറിച്ചു.

'ഒന്നാമത്തെ കാര്യം, മമ്മൂട്ടി ഇതൊന്നും പറഞ്ഞു ചെയ്യിപ്പിക്കില്ല. മോഹൻലാൽ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണ്. അതാണ് അവർ തമ്മിലുള്ള ബന്ധം. ഇനി മമ്മൂട്ടി പറഞ്ഞു ചെയ്യിപ്പിച്ചതാണെന്ന് തന്നെയിരിക്കട്ടെ, അത് ഇവർ ഗൗനിക്കേണ്ട കാര്യമില്ല. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. ഇതൊരു മത രാജ്യമല്ല, ഇവിടെ ഏതൊരു വ്യക്തിക്കും, ഏതൊരു മതം Follow ചെയ്യാനും അനുകരിക്കാനും അവകാശമുണ്ട്. മമ്മൂട്ടിയുടെ അറിവോടെ ചെയ്തതാണേലും അല്ലേലും, മമ്മൂട്ടി മാപ്പ് പറയില്ല, ഒരു കോപ്പും പറയില്ല. സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇതുപോലെ തരംതാണ പരിപാടി ഇവരൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല', മറ്റൊരു കമന്റിൽ പറഞ്ഞു. ഇത്തരത്തിൽ വർഗീയത പ്രചരിപ്പിക്കാൻ നിൽക്കരുതെന്നാണ് മറ്റ് ചിലരുടെ കമന്റുകൾ.

അതേസമയം വഴിപാട് നടത്തിയതിൽ മോഹൻലാലും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചതിൽ തെറ്റെന്താണ് എന്നും മമ്മൂട്ടി തനിക്ക് സഹോദരനും സുഹൃത്തുമാണെന്നുമാണ് മോഹൻലാൽ പറഞ്ഞത്. ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണെന്നും മോഹൻലാൽ പറഞ്ഞു. മമ്മൂട്ടിക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നും മോഹൻലാൽ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+