Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിൽ തന്നെ; വീണ്ടും തുറന്നടിച്ച് സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ കുറിച്ച് നിർമ്മാതാവ് സാന്ദ്ര തോമസ് തോമസ് നടത്തിയ ചില വെളിപ്പെടുത്തലുകൾ സിനിമ മേഖലയിൽ വലിയ ചർച്ചയായിരുന്നു. കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്നും അതിന് തയ്യാറാകാതിരുന്നതോടെ താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയിൽ നിന്ന് അദ്ദേഹം പിൻമാറിയെന്നുമായിരുന്നു സാന്ദ്ര പറഞ്ഞത്.

മലയാളം വൺ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സാന്ദ്രയുടെ തുറന്നപറച്ചിൽ. ഇതോടെ സാന്ദ്രയ്ക്കെതിരെ പലരും രംഗത്തെത്തി. അസുഖബാധിതനായി കിടക്കുന്ന മമ്മൂട്ടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നായിരുന്നു ചിലർ കുറ്റപ്പെടുത്തിയത്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാന്ദ്ര. ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം , വായിക്കാം

mam-17552

' ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ താരങ്ങൾ എങ്ങനെയാണ് ഈ വിഷയത്തിൽ പ്രതികരിച്ചതെന്ന അഭിമുഖത്തിലെ ചോദ്യത്തിന് എന്താണോ ഉണ്ടായത് അതാണ് ഞാൻ പറഞ്ഞത്. അതിനകത്ത് ഞൻ വെള്ളം കലർത്തിയിട്ടില്ല. മാറ്റി പറഞ്ഞിട്ടില്ല. ആരോയും മോശക്കാരനാക്കാനോ കരിവാരിത്തേക്കാനോ വെറുതെ വലിച്ചിട്ടതുമായിരുന്നില്ല. എനിക്കുണ്ടായ അനുഭവമായിരുന്നു അത്. നല്ല സമയത്ത് വന്ന കോൾ ആയിരുന്നില്ല അത്. ഞാൻ മാനസികമായി തകർന്നിരിക്കുന്ന സമയത്ത് ഭീഷണി സ്വരത്തിൽ എന്നെ വിളിക്കുമ്പോൾ അന്നെനിക്ക് വളരെയധികം വിഷമം ഉണ്ടാക്കിയ കാര്യം കൂടിയാണത്. അതുകൊണ്ടാണ് അത് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത്.

എല്ലാവരും മനുഷ്യരല്ലേ, എല്ലാവർക്കും നല്ലതും ചീത്തയും കുറവുകളും കുറ്റങ്ങളുമൊക്കെയുണ്ട്. അത് മനസിലാക്കിയാൽ മതി. എല്ലാവരും മനുഷ്യരാണ്. പല സാഹചര്യങ്ങളിലും പല തീരുമാനങ്ങളും എടുക്കേണ്ടതായി വരും.

സ്ത്രീകളുടെ വിഷയം വരുമ്പോൾ പ്രതികരിക്കണം എന്ന് അവർക്ക് തോന്നുന്നില്ലെന്നത് അവരുടെ നിലപാട് ആയിരിക്കും. അല്ലെങ്കിൽ പ്രതികരിക്കുന്ന സ്ത്രീകളെ ഇതുപോലെ വിളിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. അതിനെ ചോദ്യം ചെയ്യാൻ നമ്മളാരും അല്ലല്ലോ', സാന്ദ്ര വ്യക്തമാക്കി.

ആദ്യ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് സാന്ദ്ര പറഞ്ഞ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ-' മമ്മൂക്ക വിളിച്ചിരുന്നു. മമ്മൂക്ക വിളിച്ച് കേസുമായി മുന്നോട്ട് പോകരുത് എന്ന് മമ്മൂക്ക പറഞ്ഞിരുന്നു. അദ്ദേഹം എന്നോട് ഒരു മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. പക്ഷെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ച ഒറ്റ ചോദ്യമെ ഉള്ളൂ. മമ്മൂക്കാ, മമ്മൂക്കയുടെ മകള്‍ക്കാണ് ഇങ്ങനെ ഒരു സിറ്റുവേഷന്‍ വന്നതെങ്കില്‍ അവരോടും ഇത് പറയുമോ, പ്രതികരിക്കരുത്, കേസുമായി മുന്നോട്ട് പോകരുത്, ഇത് ഭാവിയില്‍ എന്നെ ബാധിക്കും, എനിക്കിനി സിനിമ ചെയ്യാന്‍ പറ്റില്ല, എന്നെ നിര്‍മാതാക്കള്‍ ഇനി തിയേറ്ററില്‍ സിനിമ ഇറക്കാന്‍ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്നൊരു സ്റ്റാന്‍ഡായിരിക്കുമോ മമ്മൂക്ക എടുക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു.അപ്പോള്‍ മമ്മൂക്ക പറഞ്ഞു, ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ, അതിന് അകത്ത് ഇനി ഞാന്‍ ഒന്നും പറയുന്നില്ല, ഇഷ്ടം പോലെ ചെയ്‌തോളൂ എന്ന്.

പക്ഷെ അദ്ദേഹം എന്നോട് കമ്മിറ്റ് ചെയ്ത ഒരു സിനിമയുണ്ടായിരുന്നു. അതില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങി. ഞാന്‍ ഇത്രയെ അദ്ദേഹത്തോട് പറഞ്ഞുള്ളൂ. ഞാന്‍ ഇവിടെ തന്നെയുണ്ടാകും. എന്നെ ഇവിടെ നിന്ന് തുടച്ച് മാറ്റാനായിട്ടാണ് എല്ലാവരും ശ്രമിക്കുന്നതെങ്കില്‍ ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും എന്ന് അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടുപണി എടുക്കുന്ന ആളാണ് ഞങ്ങളുടെ അസോസിയേഷന്റെ പ്രസിഡന്റ്. അപ്പോള്‍ അദ്ദേഹത്തിന് അങ്ങനെ ഒരു നിലപാടല്ലെ എടുക്കാനാകൂ. അദ്ദേഹം എന്നോട് പറഞ്ഞതും എന്റെ സിറ്റുവേഷന്‍ മനസിലാക്കണം എന്നാണ്'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+