കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ് അന്തരിച്ചു; മലയാളികള്‍ മറക്കാത്ത സംഘത്തിലെ പ്രായിക്കര അപ്പ

Google Oneindia Malayalam News

കൊച്ചി: ഒരുകാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടന്‍ പിസി ജോര്‍ജ് അന്തരിച്ചു. മിക്ക സിനിമകളിലും പോലീസ് വേഷത്തിലാണ് എത്തിയതെങ്കിലും മമ്മൂട്ടി നായകനായ സംഘത്തിലെ പ്രായിക്കര അപ്പ എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യം കാരണം കുറച്ചു കാലങ്ങളായി അദ്ദേഹം സിനിമയില്‍ സജീവമായിരുന്നില്ല.

p

78ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളോടും സിനിമയോടും ചെറുപ്പം മുതലേ പിസി ജോര്‍ജിന് വളരെ താല്‍പ്പര്യമായിരുന്നു. ഇക്കാര്യത്തില്‍ മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ലഭിച്ച പിന്തുണ അദ്ദേഹത്തിന് ആവേശം നല്‍കി. കോളജ് വിദ്യാഭ്യാസ കാലത്ത് കലാരംഗത്തെ മികച്ച പ്രകടനങ്ങളിലൂടെ ഒട്ടേറെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ പിസി ജോര്‍ജ് പഠന ശേഷം പോലീസില്‍ ചേര്‍ന്നു. പി സുബ്രഹ്മണ്യവുമായുള്ള അടുപ്പമാണ് സിനിമയിലേക്കുള്ള വഴി എളുപ്പമാക്കിയത്.

കാവല്‍ ഭടന്‍മാരുടെ ചെറിയ പെരുന്നാള്‍; ഇന്ത്യ-പാകിസ്താന്‍ സൈനികര്‍ മധുരം കൈമാറുന്നു: പൂഞ്ച്-റൗലകോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍

സിനിമയില്‍ അഭിനയിക്കാന്‍ പോലീസ് വകുപ്പില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി. അംബ അബിക അംബാലിക എന്ന ചിത്രത്തില്‍ ചെറിയ വേഷമാണ് ചെയ്തതെങ്കിലും ശ്രദ്ധിക്കപ്പെട്ടു. സുബ്രഹ്മണ്യത്തിന്റെ മിക്ക സിനിമയിലും പിന്നീട് ജോര്‍ജിനായി വേഷങ്ങളുണ്ടായിരുന്നു. ചാണക്യന്‍, അഥര്‍വം, സംഘം, ഇഞ്ചിക്കാടന്‍ മത്തായി ആന്റ് സണ്‍സ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഔദ്യോഗിക ആവശ്യങ്ങള്‍ കാരണം പിന്നീട് അദ്ദേഹം സിനിമയില്‍ നിന്ന് ഏറെകാലം മാറി നില്‍ക്കേണ്ടി വന്നു. ഭാര്യ- കൊച്ചുമേരി, മക്കള്‍ കനകാംബലി, കാഞ്ചന, സാബന്‍ റിജോ.

സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ

Recommended Video

cmsvideo
Rajan P Dev's son Unni Rajan P Dev's wife death

English summary
Mammootty Starring Movie Sangam's actor PC George PC George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X