മമ്മൂട്ടി-വയനാട് ടൗൺഷിപ്പ് വിവാദം..അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്';രമേശ് പിഷാരടി പറയുന്നു

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പ് സന്ദർശിക്കുന്നതിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനെ മമ്മൂട്ടി മാറ്റി നിർത്തിയ സംഭവം വലിയ വിവാദത്തിനാണ് കാരണമായത്. 'സന്ദർശനത്തിലുടനീളം അനുഗമിച്ചപ്പോൾ ആണ് റഫീഖിനോട് മമ്മൂട്ടി അമർഷം തുറന്നുപറഞ്ഞത്. 'നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി' എന്ന് മമ്മൂട്ടി നേരിട്ട് പറഞ്ഞു. ഇതാണ് വിവാദമായത്. പിന്നീട് സംഭവത്തിൽ മമ്മൂട്ടിക്കെതിരെ കടുത്ത സൈബർ ആക്രമണവും നടന്നു. ഇപ്പോഴിതാ അന്നത്തെ വിവാദത്തിൽ പ്രതികരിക്കുകയാണ് മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായ നടൻ രമേശ് പിഷാരടി. മനോരമ ന്യൂസിൻ്റെ നേരെ ചൊവ്വെ പരിപാടിയിലാണ് താരത്തിൻ്റെ പ്രതികരണം.

'മമ്മൂക്കയുമായുള്ള സൌഹൃദം അദ്ദേഹം എനിക്ക് തന്ന ഒരു സ്വാതന്ത്ര്യമാണ്. അത് ഞാൻ എന്റെ ജീവിതത്തിൽ നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഒരു കാര്യമാണ്. അത്രയും മുതിർന്ന, അത്രയും ലൈഫ് എക്സ്പീരിയൻസ് ഉള്ള ഒരാൾ എനിക്ക് തന്ന സമയം, സ്വാതന്ത്ര്യ ഒക്കെ ഭയങ്കര പ്രഷ്യസ് ആണ്.അദ്ദേഹത്തിന് അടുത്തിടെ ഉണ്ടായ സൈബർ ആക്രമണങ്ങളെ കുറിച്ച് ഞങ്ങൾ തമ്മിൽ ആശയവിനിമയം ഉണ്ടായിട്ടുണ്ട്. അതിൽ സംശയം ഒന്നുമില്ല. വയനാട് സംഭവം നടക്കുമ്പോൾ ഞങ്ങളൊക്കെ ഉണ്ട്. ചിലപ്പോൾ ഞാൻ സ്ഥാനാർത്ഥി ആയേക്കും എന്ന ചർച്ചകൾ അന്തരീക്ഷത്തിലുണ്ട്. അതുകൊണ്ട് എന്നോട് വരേണ്ട കൂട്ടത്തിൽ എന്ന് പറഞ്ഞു. അദ്ദേഹം ശ്രീജേഷന്റെ വീട്ടിലും ഡോക്ടർ വന്ദന കൊല ചെയ്യപ്പെട്ടപ്പോൾ വന്ദനയുടെ വീട്ടിലും അങ്ങനെ പല സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ താല്പര്യപ്രകാരം പോകാറുണ്ട്.

mammotty-

തെരഞ്ഞെടുപ്പനോട് അടുത്തു നിൽക്കുന്ന സമയത്ത് ലാലേട്ടന്റെ ഇന്റർവ്യൂ വന്ന് കഴിഞ്ഞതിന് പിന്നാലെ പിണറായി സഖാവിൻ്റേയും മമ്മൂക്കയുടേയും പേജ് കൂടെ കൊളാബ് ചെയ്ത് പെരുമ്പളം പാലം ഉദ്ഘാടനം ചെയ്തു. അതിന് അദ്ദേഹം ഒരു വോയ്സ് ഓവർ കൊടുത്തു. അതിനുമുമ്പ് വിദേശത്ത് നടന്ന ഒരു പരിപാടിയിൽ നാല് ചോദ്യം പിണറായി സഖാവിനോട് അദ്ദേഹം ചോദിച്ചു, അദ്ദേഹം ഉത്തരം പറഞ്ഞു.

ഇതെല്ലാം കഴിയുമ്പോൾ ഇതിന്റെയൊക്കെ താഴെ പിആർ എന്നും പറഞ്ഞ് കമൻ്റുകളായി. വളരെ ജെനുവിൻ ആയി ചെയ്ത കാര്യങ്ങൾ പിആർ എന്ന രീതിയിൽ വിമർശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഈ വയനാട് ടൗൺഷിപ്പ് ഒന്ന് കാണാൻ പോണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നത്. അതൊരു പൊളിറ്റിക്കൽ പരിപാടിയായി വ്യാഖ്യാനം ചെയ്യപ്പെടാതിരിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. രണ്ടു മണിക്ക് ചെന്നൈയിൽ നിന്ന് ഇറങ്ങി ഒരു മൂന്നു മണിയോടു കൂടി റെഡിയായി നാലോടുകൂടി എയർപോർട്ടിൽ എത്തി കോഴിക്കോട് ഫ്ലൈറ്റിന് ഇറങ്ങി, ബൈ റോഡ് അവിടെ ചെന്ന് അവിടെ നടക്കുമ്പോൾ റഫീഖിനോടായി മാത്രം പറഞ്ഞതാണ്. കാരണം പാർട്ടിക്കാർക്ക് വേണ്ടി എന്നൊരു വ്യാഖാനം വരും എന്ന് അദ്ദേഹം ആശങ്കപ്പെട്ടു. ആ അർത്ഥത്തിലാണ് റഫീഖിനോട് പറഞ്ഞത്. അന്ന് തന്നെ അവിടെ വെച്ച് തന്നെ അത് സംസാരിച്ചതും തീർത്തതും ഒക്കെയാണ് .പിണറായി സഖാവിന് അത് അറിയുന്നത് കൊണ്ടാണ് അദ്ദേഹം പോലും ഈ വിഷയത്തിൽ മാപ്പ് പറഞ്ഞത്. അദ്ദേഹം അങ്ങനെ ക്ഷമ പറയുന്നത് കേട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma