ആ മാരുതി കാറിന് മമ്മൂക്ക ലക്ഷങ്ങള്‍ മുടക്കുമോ?
കൊച്ചി: ഇന്ത്യയുടെ അഭിമാനമായിരുന്നു ഒരു കാലത്ത് മാരുതി സുസുകി 800 കാറുകള്‍. ഇപ്പോള്‍ മാരുതി 800 ഉത്പാദനമേ നിര്‍ത്തിവച്ചിരിയ്ക്കുന്നു. അപ്പോഴാണ് നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു മാരുതി 800 കാര്‍ വാങ്ങാന്‍ കൊതിയോടെ കാത്തിരിയ്ക്കുന്നത്.
ഒരു പുതിയ മാരുതി കാര്‍ ആണോ അത്. അല്ലേയല്ല, 32 വര്‍ഷം പഴക്കമുളള, ഇപ്പോള്‍ ആരും ഉപയോഗിയ്ക്കാതെ തുരുമ്പെടുത്ത് കിടക്കുന്ന ഒരു കാര്‍. മമ്മൂക്കക്കെന്താ വട്ടായോ എന്ന് ആരും ചിന്തിക്കണ്ട. ഈ കാര്‍ വെറുമൊരു കാര്‍ അല്ല, ഇന്ത്യയിലെ ആദ്യത്തെ മാരുതി കാര്‍ ആണ്.

മമ്മൂട്ടിയുടെ കാര്‍ പ്രണയം
കാറുകളോട് വല്ലാത്ത അഭിനിവേശമുള്ള താരമാണ് മമ്മൂട്ടി. പുത്തന്‍ കാറുകള്‍ സ്വന്തമാക്കുക എന്നത് അദ്ദേഹത്തിന്റെ എപ്പോഴും ഉള്ള ആശയാണ്.

മമ്മൂട്ടി, കുട്ടി, പെട്ടി
മമ്മൂട്ടി, കുട്ടി, പെട്ടി- 80 കളിലെ മലയാള സിനിമ ഇങ്ങനെയായിരുന്നു. എമ്പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും ഈ ചേരുവയില്‍ മാരുതി കാറുകളും ഉണ്ടായിരുന്നു.

മമ്മൂട്ടിയും വാങ്ങിച്ചു
മമ്മൂട്ടിയ്ക്കും സ്വന്തമായി മാരുതി കാറുകള്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. മൂന്ന കാറുകള്‍- വെള്ള, ചുവപ്പ്. സില്‍വര്‍ നിറങ്ങളില്‍.

ഈ കാര്‍
1983 ല്‍ ആണ് രാജ്യത്തെ ആദ്യ മാരുതി കാര്‍ പുറത്തിറക്കുന്നത്. അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കാറിന്റെ താക്കോല്‍ ഉടമയ്ക്ക് സമ്മാനിച്ചത്.

ഹര്‍പാല്‍ സിംഗ്
ഹര്‍പാല്‍ സിംഗിനായിരുന്നു ആ ഭാഗ്യം. നറുക്കെടുപ്പിലൂടെയായിരുന്നു രാജ്യത്തെ ആദ്യ മാരുതി 800 ന്റെ ഉടമയെ കണ്ടെത്തിയത്.

ഇപ്പോള്‍ തുരുമ്പെടുത്തു
ആ കാര്‍ ഇപ്പോള്‍ തുരുമ്പെടുത്തുകൊണ്ടിരിയ്ക്കുകയാണ്. 2010 ല്‍ ഹര്‍പാല്‍ സിംഗ് മരിച്ചു, രണട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യയും. ദില്ലിയിലെ വീട്ടില്‍ കാര്‍ വെറുതേ കിടക്കുന്നു.

വാര്‍ത്തയറിഞ്ഞപ്പോള്‍
ഈ സംഭവം വാര്‍ത്തയായി. ദേശീയ മാധ്യമങ്ങളെല്ലാം ആഘോഷിച്ചു. സംഭവം അറിഞ്ഞതോടെ മാരുതി കമ്പനി തന്നെ കാര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങിയിരിയ്ക്കുകയാണ്.

പക്ഷേ മമ്മൂട്ടിയ്ക്ക് കൊതി
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മമ്മൂട്ടിയ്ക്ക് ആ കാര്‍ സ്വന്തമാക്കിയാല്‍ കൊള്ളാമെന്നുണ്ട്.

വെറുതേയൊരിഷ്ടമല്ല
മാരുതി കാറിനോടുള്ള വെറുമൊരു ഇഷ്ടമല്ല മമ്മൂട്ടിയെ അതിന് പ്രേരിപ്പിയ്ക്കുന്നത്. ആ കാര്‍ രാജ്യത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. അത്തരം ഒരു വസ്തു സംരക്ഷിക്കപ്പെടേണ്ടതാണെന്നും മമ്മൂട്ടി കരുതുന്നു.












Click it and Unblock the Notifications