ടൊവിനോ തോമസിനും ആസിഫ് അലിക്കും കൊടുക്കാതെ എന്തുകൊണ്ട് മമ്മൂട്ടി നേടി; ജൂറി പറഞ്ഞത് ഇതാണ്
യൂത്തിനോട് പോരാടി ഒരിക്കല്‍കൂടി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടി സ്വന്തം ഷെല്‍ഫില്‍ എത്തിച്ചിരിക്കുകയാണ്. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരം, ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിങ്ങനെ മലയാളത്തില്‍ മറ്റൊരു നടനും എത്തിപ്പിടിക്കാന്‍ കഴിയാത്ത തലപ്പൊക്കത്തിലേക്ക് മമ്മൂട്ടി ഉയർന്ന് കഴിഞ്ഞു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടനുള്ള പുരസ്കാരത്തില്‍ മമ്മൂട്ടിയോട് മത്സരിച്ച ടൊവിനോ തോമസ് (ARM), ആസിഫലി (കിഷ്കിന്ധാകാണ്ഡം) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങിയ ചിത്രം തിയേറ്ററുകളില്‍ വമ്പന്‍ വിജയം കൈവരിച്ചതില്‍ നിർണ്ണായകമായ ഒരു ഘടകം മമ്മൂട്ടിയുടെ പകർന്നാട്ടമായിരുന്നു. കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളായി മമ്മൂട്ടി അക്ഷരാർത്ഥത്തില്‍ നിറഞ്ഞാടി. സംവിധാനമികവും പശ്ചാത്തല സംഗീതവുമൊക്കെ ഒന്നിനൊന്ന് ഇഴുകി ചേർന്നതോടെ വേറിട്ട സിനിമാനുഭവമായിരുന്നു പ്രേക്ഷകന് സമ്മാനിച്ചത്.

'കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിന്. താരപദവിയും പ്രതിച്ഛായയും മറന്ന്, ഉടലിനെ അഭിനയപരീക്ഷണത്തിന്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായകവേഷത്തിന്റെ പകർന്നാട്ട പൂർണതയ്ക്ക്.' എന്ന വിലയിരുത്തലോടെയാണ് ജൂറി മറ്റ് നടന്മാരെ തള്ളി മമ്മൂട്ടിയെ മികച്ചവരില്‍ മികച്ചവനായി തിരഞ്ഞെടുത്ത്.
1981 ല്‍ പുറത്തിറങ്ങിയ അഹിംസ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരമാണ് മമ്മൂട്ടിയുടെ അഭിനയ ജീവതത്തിലെ ആദ്യ ഔദ്യോഗിക അംഗീകാരം. മൂന്ന് വർഷങ്ങള്‍ക്ക് ശേഷം 1984 ല്‍ അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം ആദ്യമായി മമ്മൂട്ടിയെ തേടിയെത്തി. പിന്നാലെ ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം (1985), വിധേയൻ, പൊന്തൻമാട, വാത്സല്യം (1993), കാഴ്ച (2004), പാലേരി മാണിക്യം (2009), നൽപകൽ നേരത്ത് മയക്കം (2022) എന്നീ ചിത്രങ്ങളും മമ്മൂട്ടിയെ പുരസ്കാരത്തിന് അർഹനാക്കി. 1985ൽ യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശവും മമ്മൂട്ടിക്കായിരുന്നു.
മതിലുകൾ, ഒരു വടക്കൻ വീരഗാഥ (1989), പൊന്തൻമാട, വിധേയൻ (1993), ഡോ. ബാബാസാഹേബ് അംബേദ്കർ (1998) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങള്‍ മൂന്ന് തവണയും മമ്മൂട്ടി സ്വന്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications