Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കില്ല? സംഭവിക്കാൻ പോകുന്നത് ഇതോ?; എങ്കിൽ ആസിഫ് അലി തൂക്കും?

2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വൈകാതെ പ്രഖ്യാപിച്ചേക്കും. മികച്ച നടനും നടിയും ആരായിരിക്കും എന്ന ചർച്ചകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. മമ്മൂട്ടിയടക്കമുള്ള പേരുകൾ ചർച്ചയാകുമ്പോഴും ട്വിസ്റ്റിനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്.

മമ്മൂട്ടിക്കായിരിക്കും ഈ വർഷത്തെ പുരസ്കാരം എന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. ഭ്രമയുഗം, ടർബോ, അബ്രഹാം ഓസ്ലർ, മനോരഥങ്ങൾ, യാത്ര 2 എന്നിവയായിരുന്നു കഴിഞ്ഞ വർഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ. ഇതിൽ ഭ്രമയുഗത്തിലെ 'കൊടുംമൺ പോറ്റിയെന്ന' കഥാപാത്രത്തിന് മുകളിൽ വെയ്ക്കാനൊരു പ്രകടനം കഴിഞ്ഞ വർഷം ഉണ്ടായിട്ടില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

mam2-175480

‌ അതേസമയം 2023 ൽ സംസ്ഥാന പുരസ്കാരം ലഭിച്ചത് മമ്മൂട്ടിക്കാണ്. നൻപകൽ നേരത്തെ മയക്കം എന്ന ചത്രത്തിലെ പ്രകടനത്തിനായിരുന്നു അദ്ദേഹം പുരസ്കാരത്തിന് അർഹനായത്. അന്ന് ആടുജീവിതത്തിലെ പൃഥ്വിയുടെ കഥാപാത്രവും മമ്മൂട്ടിയുടെ നൻപകൽ മയക്കത്തിലെ പ്രകടനവുമായിരുന്നു ഇഞ്ചോടിഞ്ച് പോരാടിയത്. മമ്മൂട്ടിക്ക് തന്നെയാണ് പുരസ്കാരം ലഭിക്കുന്നതെങ്കിൽ മികച്ച നടനുള്ള അദ്ദേഹത്തിന്റെ ഏഴാമത്തെ സംസ്ഥാന പുരസ്കാരം ആയിരിക്കും ഇത്. എന്നാൽ മമ്മൂട്ടിക്ക് ഇത്തവണ പുരസ്കാരം ലഭിച്ചേക്കില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വന്നൊരു പ്രതികരണം ഇങ്ങനെയാണ്

'എല്ലാവരും നല്ല കഥാപാത്രങ്ങളാ യിട്ടാണ് വന്നിരിക്കുന്നത്. മമ്മൂട്ടി മത്സസരത്തിനുണ്ടോ അങ്ങിനെയെങ്കിൽ ചെറുപ്പക്കാർക്ക് കൊടുക്കും
മമ്മൂട്ടിയിൽ നിന്നും ഇതല്ല ജൂറി പ്രതീക്ഷിച്ചത് എന്നും പറയും. അദ്ദേഹം ഇതുപോലുള്ളത് മുൻപും ചെയ്തട്ടുണ്ടെന്നും ജൂറി പറയും .കുറച്ച് കാലങ്ങളായി അങ്ങിനെയാണ് അതുകൊണ്ട് മോഹൻലാലും കൂടെയുള്ളത് കൊണ്ട് ഏറെകുറെ അങ്ങിനെ തന്നെയാകും. ഈ തവണ മമ്മൂട്ടിക്ക് കൊടുക്കണമെന്നൊന്നും ഞാൻ പറയില്ല പക്ഷെ ഗംഭീര കഥാപാത്രങ്ങൾ ചെയ്ത സമയങ്ങളിൽ കൊടുക്കാ തിരിക്കാൻ കാരണങ്ങൾ ഒരു പാട് ഉണ്ടാക്കിയതായിട്ടാണ് ചരിത്രം. പ്രത്യേകിച്ച് ജ്യൂറിക്കു ചിലർ തമ്മിലുള്ള മത്സരത്തിൽ ആർക്ക് കൊടുക്കണമെന്ന് പറയാൻ പറ്റാതെ വരുമ്പോൾ വേറെ ഒരാൾക്ക് കൊടുത്ത് രക്ഷപെടും അങ്ങിനെ അവന് ലോട്ടറിയടിക്കും', കമന്റിൽ പറയുന്നു.

അതേസമയം മമ്മൂട്ടിക്കൊപ്പം തന്നെ ചർച്ച ചെയ്ത് കേൾക്കുന്ന മറ്റൊരു പേര് വിജയരാഘവന്‌റേതാണ്. കിഷ്കിന്ധാ കാണ്ഡത്തിലെ വിജയരാഘവൻ ചെയ്ത അച്ഛൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റൈഫിൾ ക്ലബ്, പേരല്ലൂർ പ്രീമിയർ ലീഗ്, ഒരു കട്ടിൽ ഒരു മുറി എന്നിവയാണ് വിജയരാഘവന്റേതായി ഇറങ്ങിയ മറ്റ് ചിത്രങ്ങൾ. അതിനിടെ യുവാക്കൾക്കായിരിക്കും ഇത്തവണ പുരസ്കാരം എന്നും ചർച്ചകൾ ഉണ്ട്. അങ്ങനെയെങ്കിൽ ആസിഫ് അലിയുടെ പേരിനായിരിക്കും മുൻതൂക്കം എന്നാണ് പ്രവചനങ്ങൾ. കിഷ്കിന്ധാ കാണ്ഡം, അഡിയോസ് അമീഗോ, ലെവൽക്രോസ്, തലവൻ എന്നിവയാണ് ആസിഫ് അലിയുടെ മികച്ച പ്രകടനം അടയാളപ്പെടുത്തിയ ചിത്രങ്ങൾ.

വേഴ്സിറ്റാലിറ്റിയിൽ മറ്റേത് യുവനടനക്കാളും മുൻപന്തിയിലാണ് ആസിഫ് അലി എന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. പുരസ്കാരം ലഭിച്ചാൽ ആസിഫിന്റെ ആദ്യ സംസ്ഥാന പുരസ്കാരം ആയിരിക്കും അത്. വലിയ മേക്കപ്പുകളൊന്നും തന്നെ ഇല്ലാതെ ഒരു സാധാരണ കഥാപാത്രത്തെ മനോഹരമായി ചെയ്ത് വെക്കാൻ ആസിഫിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ഒരു ആരാധകൻ പറയുന്നത്. 'മമ്മൂക്ക ആണേലും ലാലേട്ടൻ ആണേലും വിജയ രാഘവൻ ചേട്ടൻ ആണേലും ടോവിനോ ആണേലും മേക്കോവർ കൊണ്ട് സ്ഥാനം നേടി മത്സര രംഗത്ത് എത്തിയവരാണ്. പക്ഷേ ഇതിൽ ആസിഫ് ഒരു നോർമൽ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ഇതിൽ ഇടം നെടീട്ടുണ്ടേൽ അവനാണ് അതിന് യഥാർത്ഥ അർഹൻ', കമന്റിൽ പറഞ്ഞു.

അതേസമയം മികച്ച നടിമാരിൽ സൂക്ഷ്മദർശിനിയിലെ പ്രകടനത്തിലൂടെ നസ്രിയയ്ക്കും തീയറ്റർ ദി മിത്ത് ഓഫ് റിയാലിറ്റിയിലൂടെ റിമക്കുമാണ് സാധ്യത കൽപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+