കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയും മോഹന്‍ലാലും സ്ഥാനാര്‍ത്ഥികളാവുമോ? അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സൂപ്പര്‍ താരങ്ങള്‍

Google Oneindia Malayalam News

തൃശൂര്‍: ഒരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും സെലിബ്രറ്റികളുടെ പേരും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഇടം പിടിക്കാറുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേത് എന്നപോലെ സിനിമാ താരങ്ങളുമായി ബന്ധപ്പെട്ട് തന്നെയാണ് കേരളത്തിലും അഭ്യൂഹങ്ങള്‍ പ്രചരിക്കാറുള്ളത്. കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് ഇന്നസെന്റെ മത്സരിച്ച് വിജയിച്ചപ്പോള്‍ നിയമസഭയിലേക്ക് മത്സരിച്ചത് മുകേഷ്, ജഗദീഷ്, ഭീമന്‍ രഘു എന്നീ താരങ്ങളായിരുന്നു.

രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിന് തയ്യാറാവുമ്പോഴും കേരളത്തില്‍ സിനിമാ താരങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് സജീവമായി പരിഗണിക്കുന്നത്. സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ബിജെപിക്കും സിപിഎമ്മിനും വേണ്ടി മത്സരിച്ചേക്കുമെന്നായിരുന്നു ഈയിടെ പുറത്തു വന്ന വാര്‍ത്തകള്‍.. ഈ വാര്‍ത്തകളില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും.

മത്സരിക്കാനില്ല

മത്സരിക്കാനില്ല

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമായോ അല്ലാതെയോ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് സ്ഥാനാര്‍ഥിത്വവുമായി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മോഹന്‍ലാലും മമ്മൂട്ടിയും നല്‍കുന്ന മറുപടി.

മോഹന്‍ലാല്‍ തിരുവനന്തപുരത്ത്

മോഹന്‍ലാല്‍ തിരുവനന്തപുരത്ത്

തങ്ങളുടെ ആലോചനയില്‍പ്പോലും രാഷ്ട്രീയ മത്സരമില്ലെന്ന് ഇരുവരും പറഞ്ഞു. മമ്മൂട്ടിയെ എറണാകുളം സീറ്റില്‍ എല്‍ഡിഎഫും മോഹന്‍ലാലിനെ തിരുവനന്തപുരത്ത് ബിജെപിയുടേയും സ്ഥാനാര്‍ത്ഥികളാക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു വിശദീകരണം.

പ്രചാരണത്തിനും ഇറങ്ങില്ല

പ്രചാരണത്തിനും ഇറങ്ങില്ല

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സിനിമാ രംഗത്തു നിന്നു സ്ഥാനാര്‍ഥികളായവര്‍ക്കുവേണ്ടി ചില തിരഞ്ഞെടുപ്പുകളില്‍ ഇരുവരും പ്രചാരണത്തിനെത്തിയിരുന്നു. എന്നാല്‍, ഇത്തവണ ഇരുവരും പ്രചാരണത്തിനും ഇറങ്ങില്ലെന്നാണ് സൂചന.

ബിജെപിയുടെ സ്ഥാനാര്‍ത്ഥി

ബിജെപിയുടെ സ്ഥാനാര്‍ത്ഥി

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്നുണ്ട്. മോഹന്‍ലാല്‍ തയ്യാറാവുകയാണെങ്കില്‍ തിരുവനന്തപുരത്ത് ബിജെപി കിട്ടാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാവും മോഹന്‍ലാല്‍.

അണിയറയില്‍

അണിയറയില്‍

മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വാശാന്ത്രി ഫൗണ്ടേഷന്റെ അണിയറയിലെ ആര്‍എസ്എസ് നേതാക്കളുടെ സാന്നിധ്യമാണ് താരം തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചേക്കുമെന്ന വാര്‍ത്തകളിലേക്ക് എത്തിപ്പെടാന്‍ കാരണം

പ്രധാനമന്ത്രിയുമായി

പ്രധാനമന്ത്രിയുമായി

നേരത്തെ പ്രധാനമന്ത്രിയെ ദില്ലിയിലെത്തി കണ്ടതും മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്. മോഹന്‍ലാലോ ബിജെപി കേന്ദ്രങ്ങളോ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഇതുവരെ സ്ഥീരീകരണം നടത്തിയിരുന്നില്ല.

സിപിഎം ലക്ഷ്യം വെച്ചത് മമ്മൂട്ടിയെ

സിപിഎം ലക്ഷ്യം വെച്ചത് മമ്മൂട്ടിയെ

മോഹന്‍ലാലിനെ ബിജെപി നോട്ടമിടുമ്പോള്‍ സിപിഎം ലക്ഷ്യം വെച്ചത് മമ്മൂട്ടിയെ ആണ്. ഓരോ തിരഞ്ഞെടുപ്പ് കാലത്തും മമ്മൂട്ടിയെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും അതൊന്നും ഇതുവരെ പൂര്‍ണ്ണതയില്‍ എത്തിയിരുന്നില്ല.

എറണാകുളം സീറ്റില്‍

എറണാകുളം സീറ്റില്‍

പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ വിജയം പ്രതീക്ഷിക്കാവുന്ന എറണാകുളം സീറ്റില്‍ മമ്മൂട്ടിയെ മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടി നീക്കം നടത്തിയിരുന്നത് എറണാകുളത്ത് പറ്റിയ ആള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടുണ്ടായിരുന്നില്ല

ചാനല്‍ ചെയര്‍മാന്‍

ചാനല്‍ ചെയര്‍മാന്‍

കൈരളി ചാനല്‍ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിക്ക് സിപിഎം കേന്ദ്രങ്ങളുമായി അടുത്ത ബന്ധമാണ് ഉള്ളത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ പി രാജീവും മമ്മൂട്ടിയും തമ്മില്‍ വലിയ സൗഹൃദത്തലുമാണ്. ഈ ബന്ധങ്ങളൊക്കെയായിരുന്നു മമ്മൂട്ടി എറണാകുളത്ത് ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം ബലപ്പെടുത്തിയത്

സുരേഷ് ഗോപി

സുരേഷ് ഗോപി

അതേസമയം സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഡത്ഥിത്വം ഏകദേശം ഉറച്ച മട്ടാണ്. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരത്തു മത്സരിക്കുന്നതിനേക്കുറിച്ചു തീരുമാനമെടുക്കുമെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊല്ലത്ത്

കൊല്ലത്ത്

നിലവില്‍ രാജ്യസഭാംഗമായ സുരേഷ് ഗോപിയെ കൊല്ലത്താണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. സുരേഷ് ഗോപിയുടെ വ്യക്തിബന്ധങ്ങളും നായര്‍ എന്ന പരിഗണനയും കൊല്ലത്ത് അദ്ദേഹത്തിന് ഗുണം ചെയ്യുമെന്ന് ബിജെപി വിലയിരുത്തുന്നു.

തീരുമാനിക്കേണ്ടത്

തീരുമാനിക്കേണ്ടത്

രാജ്യസഭാംഗമായ താന്‍ ലോക്സഭയിലേക്ക് മത്സരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു കേന്ദ്രനേതൃത്വമാണെന്നും ഇതുവരെ അങ്ങനെ നിര്‍ദ്ദേശം വന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ, ദേശീയ സഹസംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരാണ് തന്റെ സ്ഥാര്‍ത്ഥിത്വം സംബന്ധിച്ചു തീരുമാനിക്കേണ്ടത് എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

English summary
mammooty and mohanlal responce about loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X