ശ്രീനിവാസനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും!!! ഇനി മമ്മൂട്ടി 'ചൊറിയാന്‍' നില്‍ക്കില്ല!!! വീഡിയോ...
കൊച്ചി: മലയാള സിനിമയിലെ താരരാജക്കന്‍മാരായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഒരുപോലെ കളിയാക്കാന്‍ ധൈര്യമുള്ള ഒരാളേ ഉള്ളൂ. അത് ശ്രീനിവാസനാണ്. അങ്ങനെയുള്ള ശ്രീനിവാസനെ പ്രകോപിപ്പിച്ചാല്‍ എങ്ങനെയുണ്ടാവും!!!
കൊച്ചിയില്‍ നടന്ന ഹരിത കേരളം പരിപാടിയില്‍ ശ്രീനിവാസനെ ഒന്ന് 'തോണ്ടിയതാണ്' മമ്മൂട്ടി. മറുപടി പ്രസംഗത്തില്‍ മമ്മൂട്ടിയ്ക്ക് അതിന് ചുട്ട മറുപടി തന്നെ ശ്രീനിവാസന്‍ കൊടുക്കുകയും ചെയ്തു.

ഹരിത കേരളം
കൊച്ചിയില്‍ നടന്ന ഹരിത കേരളം പരിപാടിയിലാണ് ശ്രീനിവാസനും മമ്മൂട്ടിയും ഒരു വേദിയില്‍ എത്തിയത്. ആദ്യം പ്രസംഗിച്ച മമ്മൂട്ടി ശ്രീനിവാസനെ ശരിക്കും ഒന്നു 'തോണ്ടിവിട്ടു'

ജൈവകൃഷി
ജൈവ കൃഷിയും സ്വാഭാവിക കൃഷിയും സംബന്ധിച്ച് താനും ശ്രീനിവാസനും തമ്മില്‍ ഒരു ചെറിയ വാഗ്വാദം ഉണ്ടായി എന്നാണ് മമ്മൂട്ടി പറഞ്ഞത്. താങ്കള്‍ ജൈവ കൃഷിയുടെ ആളാണോ അതോ സ്വാഭാവിക കൃഷിയുടെ ആളാണോ എന്നായിരുന്നത്രെ മമ്മൂട്ടിയുടെ ചോദ്യം.

അറിയില്ലെന്ന്
എന്നാല്‍ ജൈവകൃഷിയാണോ സ്വാഭാവിക കൃഷിയാണോ എന്ന് 'പുള്ളിക്ക്' അറിയില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇത്രയൊക്കെ പറഞ്ഞാല്‍ ശ്രീനിവാസന്‍ മിണ്ടാതിരിക്കുമോ?

പത്മശ്രീ
താന്‍ പത്മശ്രീ കിട്ടിയവരോട് വാഗ്വാദത്തിന് നില്‍ക്കാറില്ലെന്നായിരുന്നു പരിഹാസത്തില്‍ പൊതിഞ്ഞ ശ്രീനിവാസന്റെ മറുപടി. ഇതിന് സദസ്സില്‍ നിന്ന് നല്ല കൈയ്യടിയും കിട്ടി.

തനിക്ക് കിട്ടില്ല
ഈ ജന്മത്തില്‍ എന്തായാലും തനിക്ക് പത്മശ്രീ കിട്ടാന്‍ ഇടയില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. തന്റെ പേരില്‍ തന്നെ ഒരു ശ്രീ ഉണ്ടല്ലോ എന്നതാണ് ആശ്വാസം.

ശ്രീനിവാസന്‍
ശ്രീനിവാസന്‍ ജൈവ കൃഷിയുടെ ഒരു അറിയപ്പെടുന്ന പ്രയോക്താവാണ്. ജൈവകൃഷിയാണ് മലയാളികളുടെ ആരോഗ്യത്തിന് വേണ്ടത് എന്ന് വാദിക്കുന്ന ആളാണ്. അങ്ങനെയുള്ള ശ്രീനിവാസനെ ആണ് മമ്മൂട്ടി പരിഹസിച്ചത്.

ജപ്പാന്‍
പറഞ്ഞ് പറഞ്ഞ് മമ്മൂട്ടി ജപ്പാനിസല്‍ വരെ എത്തി. ജപ്പാനില്‍ വച്ച് ഓറഞ്ച് വാങ്ങിക്കഴിച്ചിട്ട് അതിന്റെ തോല് കളയാന്‍ വേസ്റ്റ് ബിന്‍ അന്വേഷിച്ച് നാലര കിലോമീറ്ററോളം നടന്നു എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

അതിനും മറുപടി
മമ്മൂട്ടി ഒരു ജപ്പാന്‍ കഥ പറഞ്ഞപ്പോള്‍ അതിന് മറുപടിയായി ശ്രീനിവാസനും പറഞ്ഞു മറ്റൊരു കഥ. താന്‍ ടോക്യോയില്‍ പോയപ്പോള്‍ മമ്മൂട്ടി ആവശ്യപ്പെട്ട സംഭവത്തെ കുറിച്ചായിരുന്നു ഇത്.
വീഡിയോ
കൊച്ചിയില്‍ നടന്ന ഹരിതകേരള പരിപാടിയുടെ വീഡിയോ...












Click it and Unblock the Notifications