തോന്ന്യാസം വിളമ്പുന്നു.. മമ്മൂട്ടി എന്ത് അപരാധം ചെയ്തു.. ഡബ്ല്യൂസിസിയോട് ചോദ്യങ്ങളുമായി സുജ വീണ്ടും

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  മമ്മൂട്ടി എന്ത് അപരാധം ചെയ്തു?? WCCക്കെതിരെ ആഞ്ഞടിച്ച് മമ്മൂട്ടി ഫാൻ | Oneindia Malayalam

  കോഴിക്കോട്: കസബ വിവാദത്തില്‍ പാര്‍വ്വതിക്കും വിമന്‍ ഇന്‍ സിനിമ കളക്ടീവിനുമെതിരെ മമ്മൂട്ടി ഫാനായ സ്ത്രീയുടെ പ്രതികരണം സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരുന്നു. കെ സുജ എന്ന മമ്മൂട്ടി ഫാന്‍ പാര്‍വ്വതിയേയും ഡബ്ല്യൂസിസി അംഗങ്ങളേയും വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലിട്ട ഫേസ്ബുക്ക് പോസ്റ്റ് താരത്തിന്റെ ആരാധകര്‍ ആഘോഷിക്കുകയുണ്ടായി. പാര്‍വ്വതിയേയും റിമയേയും അടക്കമുള്ളവരെ കൊച്ചമ്മയെന്നും മറ്റും വിളിച്ച് ആക്ഷേപിക്കുന്നതായിരുന്നു പോസ്റ്റ്. വിവാദങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുമ്പോള്‍ പാര്‍വ്വതിക്കും ഗീതു മോഹന്‍ദാസിനും റിമ കല്ലിങ്കലിനും വിമന്‍ ഇന്‍ സിനിമ കലക്ടീവിനും എതിരെ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് സുജ.

  വിമൻ ഇൻ സിനിമ കളക്ടീവിനെ പരിഹസിച്ച് ജൂഡ് ആന്റണി.. ഇവരൊക്കെ എന്ത് കേബിൾ ടിവിയാണ്.. ഭേദം റേഡിയോ!

  സുജയ്ക്ക് കയ്യടിച്ച് കട്ട ഫാൻസ്

  സുജയ്ക്ക് കയ്യടിച്ച് കട്ട ഫാൻസ്

  പാര്‍വ്വതി വിമര്‍ശിച്ചത് മമ്മൂട്ടിയെ അല്ലെന്നും സിനിമയിലെ സ്ത്രീവിരുദ്ധത ആണെന്നും മനസ്സിലാക്കാതെ ഉള്ളതായിരുന്നു കെ സുജ എന്ന മമ്മൂട്ടി ആരാധികയുടെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍വ്വതി പുകവലിച്ചതും ചുംബനരംഗത്തില്‍ അഭിനയിച്ചതുമെല്ലാം സ്ത്രീവിരുദ്ധമാണ് എന്ന തരത്തില്‍ ബാലിശമായിരുന്നു സുജയുടെ വാദങ്ങള്‍. താരങ്ങളുടെ ഫാന്‍സിന് അല്ലാതെ ഇവയ്ക്ക് കൈ അടിക്കാന്‍ ചിന്താശേഷി ഉള്ളവര്‍ക്ക് സാധിക്കില്ല.

  അടിസ്ഥാനമില്ലാത്ത വാദങ്ങൾ

  അടിസ്ഥാനമില്ലാത്ത വാദങ്ങൾ

  പുതിയ ഫേസ്ബുക്ക് പോസ്റ്റിലും സുജ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത വാദങ്ങളാണ്. പാര്‍വ്വതി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് തെല്ലും ബോധമില്ലാത്തെ സ്ത്രീകള്‍ നിരവധിയുണ്ട്. തങ്ങള്‍ ഇരയാക്കപ്പെടുന്നു എന്നറിയാതെ ആണ്‍കൂട്ടത്തിന്റെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്ക് പോലും കയ്യടിക്കുന്ന വിഭാഗം. ഇവരുടെ കൂടി പ്രതിനിധിയാണ് മമ്മൂട്ടി ആരാധികയെന്ന് അവകാശപ്പെടുന്ന സുജയും. വനിത സംഘടനയ്ക്ക് എതിരെ ഒരു സ്ത്രീ തന്നെ പ്രതികരിച്ചിരിക്കുന്നു എന്ന തരത്തിൽ കൂടിയാണ് സുജയുടെ പോസ്റ്റിനെ ഫാൻസ് ആഘോഷിക്കുന്നത്.

  ചില കൊച്ചമ്മമാരോടുളള അപേക്ഷ

  ചില കൊച്ചമ്മമാരോടുളള അപേക്ഷ

  സുജയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ഞാന്‍ ഇവിടെ ഇങ്ങനെ ഒരു കുറിപ്പെഴുതുന്നത് ചില കൊച്ചമ്മമാരോടുളള അപേക്ഷ ആയിട്ടാണ്.Women in cinema collective എന്നൂളളതില്‍ നിന്ന് Women എന്ന പദം ദയവ് ചെയ്ത് നിങ്ങള്‍ എടുത്ത് മാറ്റണം.Women എന്ന് പറഞ്ഞാൽ സ്ത്രീകള്‍ എന്നാണ് അര്‍ത്ഥം.നിങ്ങളുടെ കഴിഞ്ഞ കുറച്ച് കാലമായുളള ചെയ്തികള്‍ ഞങ്ങളെ പോലുളള സാധാരണ സ്ത്രീകള്‍ക്കും കൂടി അപമാനം ഉണ്ടാക്കുന്നതാണ്..ഒരു പാര്‍വ്വതി വിഷയവും കസബ വിഷയും കഴിഞ്ഞ് അടുത്ത തോന്ന്യവാസം വിളമ്പി നിങ്ങള്‍ ഇറങ്ങിയിരിക്കുന്നത് എന്തുദ്ദേശ്യത്തിലാണ്.

  എന്തിനാണ് തേജോവധം ചെയ്യുന്നത്

  എന്തിനാണ് തേജോവധം ചെയ്യുന്നത്

  നിങ്ങള്‍ ആഗ്രഹിച്ച ഒരു മറുപടി നിങ്ങള്‍ക്ക് മമ്മൂക്ക തന്നതും ആണ്.അത് അദ്ദേഹത്തിന്‍റെ മാന്യത. മമ്മൂട്ടി എന്ന നടന്‍ പ്രത്യക്ഷമായോ പരോക്ഷമായോ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്..ദിനം ദിനം നിങ്ങള്‍ അദ്ദേഹത്തെ ഇങ്ങനെ തേജോ വധം ചെയ്യുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്...അല്ലാ എന്താ കൊച്ചമ്മമ്മാരുടെ ഉദ്ധേശം..നാലും മൂന്ന് ഏഴ് സ്ത്രീജനങ്ങള്‍ കൂടി സ്ത്രീകളുടെ പേരില്‍ ഒരു സംഘടനയും രൂപീകരിച്ച് സ്ത്രീ പക്ഷത്തിന്‍റെ പേരില്‍ വായില്‍ തോന്നുന്നത് വിളിച്ച് കൂവിയാല്‍ കേരളത്തിലെ സ്ത്രീകളൊക്കെ നിങ്ങടെ പുറകെ വരും എന്നാണോ കൊച്ചമ്മമാരെല്ലാം ധരിച്ച് വെച്ചിരിക്കുന്നത്.

  പങ്ക് വെച്ചത് മണ്ടത്തരങ്ങൾ

  പങ്ക് വെച്ചത് മണ്ടത്തരങ്ങൾ

  എങ്കില്‍ നിങ്ങളുടെ ആ ധാരണ തെറ്റാണ്.കേരളത്തിലെ സ്ത്രീകളെ ബഹുമാനിക്കാന്‍ ഇവിടുത്തെ പുരുഷന്‍മാര്‍ക്കും പുരുഷന്‍മാരെ ബഹുമാനിക്കാന്‍ ഇവിടുത്തെ സ്ത്രീകള്‍ക്കും അറിയാം..അതിന് സിനിമയിലെ രംഗങ്ങള്‍ ചൂണ്ടിക്കാട്ടി നിങ്ങള്‍ ബുദ്ധിമുട്ടണ്ട.നിങ്ങള്‍ ഇന്നലെ നിങ്ങടെ WCC എന്ന പേജില്‍ ഷെയര്‍ ചെയ്തത് എന്തൊക്കെ മണ്ടത്തരങ്ങള്‍ ആണ്.അതും എല്ലാവരാലും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മമ്മൂക്കക്കെതിരെ.പ്രായം മറച്ച് വെച്ച് മമ്മൂക്ക ഇപ്പോഴും ചെറുപ്പക്കാരനായി അഭിനയിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്‍റെ കഴിവ്.

  ഗീതു മോഹൻദാസിനോട്

  ഗീതു മോഹൻദാസിനോട്

  അതിന് മേക്കപ്പാണെന്നും കൊച്ചു പെണ്‍കുട്ടികളെ കൂടെ അഭിനയിപ്പിക്കുന്നു എന്നൊക്കെ പറയാന്‍ എന്തര്‍ഹതയാണ് നിങ്ങള്‍ക്കുളളത്.WCC യിലെ ഒരംഗം അല്ലേ ഗീതു മോഹന്‍ ദാസ്..മമ്മൂക്കക്ക് 55 വയസുളളപ്പോഴാണ് രാപ്പകല്‍ എന്ന ചിത്രം ഇവിടെ ഇറങ്ങിയത്.ആ ചിത്രത്തില്‍ മമ്മൂക്കയെ രഹസ്യമായി സ്നേഹിക്കുന്ന കഥാപാത്രം ആയിട്ടല്ലേ ഗീതു അഭിനയിച്ചത്.എന്തിനാണ് ഗീതു പ്രായം ഒളിപ്പിച്ച് വെച്ച് മേക്കപ്പ് ഇട്ട് അഭിനയിക്കുന്ന മമ്മൂക്കയും ആയി മമ്മൂക്കയുടെ മകളുടെ പ്രായം ഉളള നിങ്ങള്‍ ആ വേഷം അഭിനയിച്ചത്.. ഉത്തരം പറയാന്‍ കഴിയുമോ ഗീതു മോഹന്‍ ദാസിന്.

  റിമ എന്തിന് അഭിനയിച്ചെന്ന്

  റിമ എന്തിന് അഭിനയിച്ചെന്ന്

  ഇനി WCC യിലെ മറ്റൊരംഗം റിമ. ബാവൂട്ടിയുടെ നാമത്തില്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത് തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂക്കയുടെ കാമുകി ആയി റിമ അഭിനയിക്കുമ്പോള്‍ മമ്മൂക്കയുടെ വയസ് 63. എന്തിനാണ് റിമേ നിങ്ങള്‍ പ്രായം മറച്ച് വെച്ച് മേക്കപ്പ് ഇട്ട് നടക്കുന്ന കൊച്ചു പെണ്‍കുട്ടി ആയ റിമ ഈ സാഹസത്തിന് മുതിര്‍ന്നത്. ഇതിനുത്തരം തരാന്‍ റിമക്ക് കഴിയുമോ. വെറുതെ എന്തിനാണ് കൊച്ചമ്മമ്മാരെ സ്ത്രീകളുടെ ഒരു സംഘടനയുണ്ടാക്കി വെറുതേ തോന്നിയത് വിളിച്ച് കൂവുന്നത്.അല്ലേലും ഈ മേക്കപ്പിനെ പറ്റി പറയാന്‍ എന്തവകാശം ആണ് നിങ്ങള്‍ക്കുളളത്.സിനിമയില്‍ മേക്കപ്പ് ഇട്ട് അഭിനയിക്കുന്ന മമ്മൂക്കയെ കാണാന്‍ സിനിമക്ക് വെളിയില്‍ മേക്കപ്പില്ലാതെ കാണാന്‍ അതിലും ഭംഗിയുണ്ട്..

  തേജോ വധം ചെയ്യൂന്നത് അവസാനിപ്പിക്കണം

  തേജോ വധം ചെയ്യൂന്നത് അവസാനിപ്പിക്കണം

  നേരെ മറിച്ച് നിങ്ങളുടെ കാര്യം നോക്കിയാല്‍ സിനിമയില്‍ ഇടുന്നതിനേക്കാള്‍ നാലിരട്ടി പുട്ടി അല്ലേ നിങ്ങള്‍ വെളിയിലിറങ്ങുമ്പോ പൂശുന്നത്...അതു കൊണ്ട് സ്ത്രീകള്‍ എന്ന ലേബലില്‍ ഒരു സംഘടനയും ഉണ്ടാക്കി ഇനിയും ഇത് പോലുളള മണ്ടത്തരങ്ങള്‍ വിളിച്ച് കൂവാതിരിക്കുക.അത് കൊണ്ട് Womens in cinema collective എന്ന പേരില്‍ നിന്ന് ഒന്നുകില്‍ Women എടുത്ത് മാറ്റുകയോ അല്ലെങ്കില്‍ മാന്യമായി ജോലി നോക്കുന്നവരെ സ്ത്രീകളൂടെ ലേബലില്‍ തേജോ വധം ചെയ്യൂന്നത് അവസാനിപ്പിക്കണം എന്നും അപേക്ഷിച്ച് കൊണ്ട് മമ്മൂക്കയുടെ ഒരു കട്ട ആരാധിക ആയ ചെങ്ങന്നൂര്‍കാരി എന്നാണ് കുറിപ്പ് അവസാനിക്കുന്നത്

  ഒറ്റ വാക്കില്‍ 'ബലേ ഭേഷ്'

  ഒറ്റ വാക്കില്‍ 'ബലേ ഭേഷ്'

  കസബ വിവാദത്തിന്റെ തുടക്കത്തിൽ സുജ ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതായിരുന്നു: പ്രിയപ്പെട്ട പാര്‍വ്വതി കൊച്ചമ്മേ.. കൊച്ചമ്മ ഈ അടുത്തിടെ സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ ഒരു മഹത്തായ പ്രസംഗം കണ്ടു. ഒറ്റ വാക്കില്‍ 'ബലേ ഭേഷ്' എന്നേ പറയാനുളളൂ കൊച്ചമ്മേ. ശെരിക്കും കൊച്ചമ്മ പൊളിച്ചടുക്കി. ശെരിക്കും പറഞാല്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ ശോഭനയും ഉര്‍വ്വശിയും ഒന്നും കൊച്ചമ്മക്ക് മുന്നില്‍ ഒന്നും അല്ലെന്ന് ആ പ്രസംഗം കണ്ടാല്‍ അറിയാം. പോരാത്തതിന് ശാരദാമ്മയെയും ഷീലാമ്മയെയും വെല്ലുന്ന അഭിനയം ഉളള രണ്ട് മൂത്ത കൊച്ചമ്മമാര് ഇടത്തും വലത്തും. പിന്നെന്ത് വേണം കൊച്ചമ്മക്ക്.

  പുക വലിച്ചതിന് എതിരെ

  പുക വലിച്ചതിന് എതിരെ

  അതൊക്കെ പോട്ടെ കൊച്ചമ്മ മാത്തുകുട്ടിയുടെ ഒരു പരിപാടിയില്‍ സ്ത്രീയെ ഉദ്ധരിക്കാന്‍ മറ്റേ കുഴല് വെച്ച് ഊതി പുക വിടുന്ന സാധനം ഉപയോഗിക്കുന്ന ശീലം ഇപ്പഴും ഉണ്ടോ. അതോ കൊച്ചമ്മ ഫെമിനിസ്റ്റ് ആയതോടെ അത് നിര്‍ത്തിയോ. അതിന്‍റെ പുകയും ഊതി വിട്ട് ബുദ്ധിയും ഗുഡ്ക്കയും നല്ല കോംബിനേഷന്‍ ആണന്ന് പറഞ്ഞ പാറു കൊച്ചമ്മ തന്നെ ആണല്ലോ ഈ സ്ത്രീ വിരുദ്ധത പ്രസംഗിച്ചതെന്നോര്‍ക്കുമ്പോ ഒരു റിലാക്സേഷനൊക്കെയുണ്ട്. പിന്നേ കൊച്ചമ്മേടെ വലത്തെ അറ്റത്തിരുന്ന് കസബ കസബ എന്ന് ,മൊഴിഞ്ഞ് തന്ന ഗീതു കൊച്ചമ്മയോട് കൊച്ചമ്മ ചോദിച്ചായിരുന്നോ എന്ന് മുതലാ ആ കൊച്ചമ്മ ഡീസന്‍റായതെന്ന്.

  എന്താണ് സ്ത്രീവിരുദ്ധത

  എന്താണ് സ്ത്രീവിരുദ്ധത

  ഇല്ലെങ്കില്‍ ഒന്ന് ചോദിക്കണം. കേട്ടോ. എന്നിട്ട് ഇടത്തെ അറ്റത്തിരിക്കുന്ന റിമ കൊച്ചമ്മയോട് ചോദിക്കണം ആദ്യ സിനിമയില്‍ തന്നെ ബിയറും വലിച്ച് കേറ്റി പുകയും ഊതി വിട്ട ആ സിനിമയുടെ രണ്ടാം ഭാഗം ഉടനെ എങ്ങാനും പ്രതീക്ഷിക്കാമൊ എന്ന്..എന്നിട്ട് വേണം ഞങ്ങള്‍ സ്ത്രീകള്‍ക്ക് അവകാശത്തിന് വേണ്ടി ശബ്ദം ഉയര്‍ത്താന്‍. ഇനി കൊച്ചമ്മയുടെ പ്രധാന പ്രശ്നം ''കസബ''.. എന്താണ് കൊച്ചമ്മയെ പോലുളള ഒരു 23 വയസ്സുകാരിക്ക് ആ സിനിമ കൊണ്ടുണ്ടായ ദോഷം..എന്താണ് അതിലെ സ്ത്രീ വിരുദ്ധത.

  കസബയിൽ സ്ത്രീവിരുദ്ധതയില്ല

  കസബയിൽ സ്ത്രീവിരുദ്ധതയില്ല

  ഞാന്‍ എന്‍റെ ഭര്‍ത്താവും ആയി ആദ്യ ദിനം തന്നെ പോയി കണ്ട സിനിമ ആണ് കസബ..അതില്‍ കൊച്ചമ്മ പറഞ്ഞ ഒരു സ്ത്രീ വിരുദ്ധതയും മമ്മൂട്ടി എന്ന നടന്‍ കാണിച്ചില്ല. മറിച്ച് മമ്മൂക്കയുടെ ഇന്‍ട്രോ സീനില്‍ തന്നെ അദ്ദേഹം സ്ത്രീകളെ എങ്ങനെ നട്ടെല്ലില്ലാത്ത പുരുഷന്‍മാര്‍ ബഹുമാനിക്കണം എന്ന് കാണിച്ച് തരുന്നുണ്ട്.അത് ജീവിക്കാന്‍ വേണ്ടി വേശ്യാ വൃത്തി ( നിങ്ങള്‍ സിനിമാക്കാരെ ഉദ്ദേശിച്ചല്ലാ കേട്ടോ) വരെ നടത്തേണ്ടി വരുന്ന സ്ത്രീകളെ പുരുഷന്‍മാര്‍ വെറും മാംസ പിണ്ഡമായി കാണുമ്പോള്‍ അവിടെ സ്ത്രീകള്‍ക്കായി രാജന്‍ സക്കറിയയെ പോലുളള നട്ടെല്ലുളള പുരുഷന്‍മാര്‍ രക്ഷക്കുണ്ടാകും എന്നൊരു സന്ദേശം മമ്മൂക്ക കൊടുത്തു കൊണ്ടാണ് വരുന്നത്.

  നഗ്നത അഭിനയിച്ചതും തെറ്റെന്ന്

  നഗ്നത അഭിനയിച്ചതും തെറ്റെന്ന്

  അടുത്ത സീനില്‍ ബെൽറ്റിൽ കേറി പിടിക്കുന്ന ഒരു സീന്‍..അതിലാണോ കൊച്ചമ്മ സ്ത്രീ വിരുദ്ധത കണ്ടത്..ആണെങ്കില്‍ ഒന്ന് ചോദിച്ചോട്ടെ. കുടുംബവുമായി സിനിമ കാണാന്‍ വരുന്ന സ്ത്രീകള്‍ക്ക് മുന്നിലേക്ക് എത്രയോ നടിമാര്‍ എത്രയോ വട്ടം എത്രയോ സിനിമകളില്‍ സ്വയം തുണി ഉരിഞ്ഞ് കളഞ്ഞ് കോപ്രായം കാണിച്ചിട്ടുണ്ട്.. ഈയിടെ കൊച്ചമ്മ പോലും അങ്ങ് ഹിന്ദിയില്‍ പോയി ഒരു ഉളുപ്പും ഇല്ലാതെ ഒരു ബഡ്ഷീറ്റും ആയി നിന്നില്ലേ.കൊച്ചമ്മയും ഇർഫാൻ ഖാനുമായുള്ള ഒരഭിമുഖം ഞാൻ കണ്ടു കൊച്ചമ്മയുടെ മുഖത്ത് നോക്കിയല്ലേ ഇർഫാൻ ഖാൻ ചോദിച്ചത് "malayali womens hot in bed"

  കസബ എത്രയോ ഭേദമെന്ന്

  കസബ എത്രയോ ഭേദമെന്ന്

  ഈ ചോദ്യത്തിൽ എന്നെപ്പോലത്തെ എല്ലാ മലയാളി സ്ത്രീകളെയും അപമാനിച്ച് കൊണ്ടല്ലേ അയാൾ സംസാരിച്ചത്. അപ്പോൾ നിന്റെ ഉള്ളിൽ ഉള്ള ഫെമിനിസ്റ്റ് എവിടെ പോയി..? തമിഴില്‍ പോയി ധനുഷിന്‍റെ ചുണ്ടിലേക്ക് കൊച്ചമ്മയുടെ ചുണ്ട് ചേര്‍ത്ത് വെച്ച് കോപ്രായം കാണിച്ചില്ലേ..അതൊന്നും ഈ പറഞ്ഞ സ്ത്രീ വിരുദ്ധത ആകില്ലേ.. അതോ ജീന്‍സും ടോപ്പും വലിച്ച് കേറ്റി മാറും തളളി പിടിച്ച് നടക്കുന്ന നിങ്ങള്‍ക്ക് ഇതൊന്നും ബാധകം അല്ലേ.. ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ കസബയൊക്കെ എത്രയോ ഭേദം.

  മമ്മൂട്ടിയുടെ വ്യക്തിത്വം

  മമ്മൂട്ടിയുടെ വ്യക്തിത്വം

  കസബയുടെ ഇന്റർവെൽ സീനില്‍ മമ്മൂക്ക പറയുന്ന ഒരു ഡയലോഗുണ്ട്.. കറി വെക്കാനോ പൊരിക്കാനോ അല്ലാതെ രാജന്‍ സക്കറിയാ മാംസം വിലക്ക് വാങ്ങില്ലെന്ന്...ഇനി ഇതാണോ നിങ്ങള്‍ ഉദ്ദേശിച്ച സ്ത്രീ വിരുദ്ധത... ഇതൊക്കെ അല്ലാതെ എന്താണ് കസബയേയും മമ്മൂട്ടി എന്ന നടനെയും വിമര്‍ശിക്കാനും മാത്രം ആ സിനിമയിലുളളത്.മമ്മൂക്ക എന്ന നടനെ എന്നെ പോലെയുളള സ്ത്രീകളടക്കം ഉളള മലയാളികള്‍ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്‍റെ അഭിനയവും സൗന്ദര്യം കൊണ്ടും മാത്രം അല്ല.... അദ്ദേഹത്തിന്‍റെ വ്യക്തിത്വം കൊണ്ട് കൂടി ആണ്...

  പാവപ്പെട്ടവരെ സഹായിക്കുന്ന താരം

  പാവപ്പെട്ടവരെ സഹായിക്കുന്ന താരം

  മാളൂ ഷെയ്ക്ക എന്നത് ഒരു പെണ്‍കുട്ടി ആണ്.ആ പെണ്‍കുട്ടിക്ക് താങ്ങും തണലും ആയത് നിങ്ങള്‍ സ്ത്രീവിരുദ്ധത പറഞ്ഞ ഈ മമ്മൂട്ടിയാണ്..അവിടെയൊന്നും ഒരു ഫെമിനിസ്റ്റുകളെയും കണ്ടിട്ടില്ല. ഒരു പാവപ്പെട്ട കുട്ടിക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ അവന്‍റെ അമ്മ നെഞ്ചത്തടിച്ച് കരഞ്ഞപ്പോ അവിടെയും ഒരു ഫെമിനിസ്റ്റിനെയും സഹായത്തിനായി ഞങ്ങള്‍ ആരും കണ്ടിട്ടില്ല..ആ സ്ത്രീയുടെയും സഹായത്തിനെത്തിയത് നിങ്ങള്‍ സ്ത്രീ വിരുദ്ധത സിനിമയിലഭിനയിച്ചു എന്ന് പറഞ്ഞ ഇതേ മമ്മൂട്ടിയാണ്...

  പുരുഷന്മാരാണത്രേ ബലം

  പുരുഷന്മാരാണത്രേ ബലം

  നിങ്ങള്‍ക്കൊക്കെ സ്ത്രീ സ്നേഹം കാണിക്കണം എങ്കില്‍ കാറും ബംഗ്ളാവും ഉളള കൊച്ചമ്മമാര്‍ക്ക് നോവണം..അല്ലാതെ ഒരു മാളുവിന് വേണ്ടിയോ ജിഷക്ക് വേണ്ടിയോ സൗമ്യക്ക് വേണ്ടിയോ നിങ്ങള്‍ ശബ്ദം ഉയര്‍ത്തില്ല..ഫെമിനിസ്റ്റ് എന്ന പേരില്‍ ഒരു സംഘടനയും ഉണ്ടാക്കി പുരുഷന്‍മാരെ താഴ്ത്തി കെട്ടുന്ന നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം .പത്ത് ശതമാനം മോശം പുരുഷന്‍മാര്‍ ഉണ്ടെന്ന് കരുതി ബാക്കി 90 ശതമാനം പുരുഷന്‍മാരെ നിങ്ങളെ മോശക്കാരാക്കരുത്..ഒരു സ്ത്രീ വെെകിട്ട് ഇറങ്ങി നടക്കുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ കുറച്ച് ഫെമിനിസ്റ്റുകള്‍ ഉണ്ടെന്ന ബലത്തിലല്ല. 90 ശതമാനം പുരുഷന്‍മാര്‍ ഞങ്ങളുടെ ബലത്തിന് ഉണ്ടെന്നുളള ധെെര്യത്തില്‍ തന്നെയാ.

  രശ്മി നായരേയും കനിയേയും നിലയ്ക്ക് നിർത്ത്

  രശ്മി നായരേയും കനിയേയും നിലയ്ക്ക് നിർത്ത്

  രശ്മി നായരേയും കനിയേയും ആദ്യം നിലയ്ക്ക് നിർത്ത്. എന്നിട്ട് മതി ലോക സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ അഭിനയിച്ച രണ്ടാമത്തെ നടന്‍ എന്ന ഖ്യാതിയുളള മൂന്ന് ദേശീയ അവാര്‍ഡും 6 സംസ്ഥാന അവാര്‍ഡും 13 ഫിലിം ഫെയറും വാങ്ങി ഓരോ മലയാളിയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മമ്മൂക്കയുടെ പൊക്കത്തോട്ട് കേറുന്നത്.WCC എന്ന നിങ്ങളുടെ ഫെമിനിസ്റ്റ് സംഘടനയില്‍ ഉളളതിലും 100 ഇരട്ടി സ്ത്രീകള്‍ മമ്മൂട്ടി എന്ന നടനെയും വ്യക്തിയെയും അദ്ദേഹത്തിന്‍റെ സിനിമകളെയും സ്നേഹിക്കുന്നുണ്ടെന്ന് ഓര്‍മ്മ പെടുത്തി കൊണ്ട് നിര്‍ത്തുന്നു എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

  ഡബ്ല്യൂസിസിക്കെതിരെ പോസ്റ്റ്

  കെ സുജയുടെ ഫേസ്ബുക്ക് പോസ്റ്റ്

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Mammooty fan K Suja's facebook post against Women in Cinema Collective

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്